Saturday, February 16th, 2019

    തൃശൂര്‍: അടിയന്തരാവസ്ഥക്കാലത്തു പോലും ഉണ്ടാകാത്ത രീതിയിലുള്ള മര്‍ദനമാണ് വിയ്യൂര്‍ ജയിലില്‍ ടി.പി. കേസ് പ്രതികള്‍ക്കു നേരെ നടന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ആസൂത്രിത മര്‍ദനമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദനമാണ് നേരിടേണ്ടിവന്നതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രതികളെ ഓരോരുത്തരെയും അരമണിക്കൂര്‍ വീതം ജയിലില്‍ മര്‍ദനത്തിനിരയാക്കി. എല്ലാവരുടെയും … Continue reading "വിയ്യൂര്‍ ജയിലില്‍ അടിയന്തരാവസ്ഥയെ വെല്ലുന്ന മര്‍ദനം: കോടിയേരി"

READ MORE
      തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ ജയില്‍ചട്ടലംഘനത്തിന് വിയ്യൂര്‍ പോലീസ് കേസെടുത്തു. അച്ചടക്കമില്ലാതെ പെരുമാറ്റം, വാര്‍ഡര്‍മാരോട് മോശമായി പെരുമാറുന്നുവെന്നും കാണിച്ച് ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വാര്‍ഡര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ജയിലില്‍ മുദ്രാവാക്യം വിളിച്ചതായും പരാതിയിലുണ്ട്. പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നുവെന്ന പരാതി ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തിലും പരിശോധന ശക്തമാക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി … Continue reading "ചട്ടലംഘനം; ടിപികേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു"
തൃശൂര്‍: വില്‍പനക്കെത്തിച്ച 800 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പേരാമംഗലം സ്വദേശികളായ കണ്ണാറ ആഷിക്(21), തടത്തില്‍ രജിത്ത്(21) എന്നിവരെയാണ് കുന്നംകുളം എസ്‌ഐ കെ. മാധവന്‍കുട്ടിയും സംഘവും പിടികൂടിയത്. കഴിഞ്ഞാഴ്ച ചൊവ്വന്നൂരില്‍ 10 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
തൃശൂര്‍: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തു. നന്തിപുലം കുളത്തൂപറമ്പന്‍ സജീവന്‍ (44) ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ എസ്.പി.ക്കു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്റ്് ചെയ്തു.
    തൃശൂര്‍ : സ്വര്‍ണാഭരണത്തിന് വേണ്ടി സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കത്തിച്ച കേസില്‍ പ്രതിക്ക് ജീവര്യന്തം തടവ്. ചാലക്കുടി സ്വദേശി വി.ആര്‍.പുരം പാലവീട്ടില്‍ ജിലീഷിനെയാണ് അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നെല്ലങ്കര സ്വദേശി ശാന്ത(47)യെയാണ് ജിലീഷ് കൊലപ്പെടുത്തിയത്. 2003 ജൂണിലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും മീന്‍കച്ചവടക്കാരനുമായിരുന്ന ജിലീഷ്, തൃശൂരിലെ ലൈംഗിക തൊഴിലാളി സിന്ധുവുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് സിന്ധുവിനെയും മൂന്ന് കുട്ടികളെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കുകയും ചെയ്തു. ഓട്ടോറിക്ഷ കച്ചവടത്തിലും മറ്റും വന്‍ ബാധ്യതയുണ്ടായതാണ് ജിലീഷിനെയും സിന്ധുവിനെയും … Continue reading "സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തം"
തൃശൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. 55ഗ്രാം കഞ്ചാവുമായി വലിയാലുക്കല്‍ കോലത്തോട്ടില്‍ വീട്ടില്‍ സിങ്കനെന്ന ജയചന്ദ്രനെ (41)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്.ഐ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കഞ്ചാവുകേസില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.
തൃശൂര്‍: വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ കിട്ടിയ മദ്യക്കുപ്പികളില്‍ നിന്ന് മദ്യം കഴിച്ച് അവശനായ ആറു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോന്നോര്‍ ഊരുപറമ്പില്‍ സുരേഷിന്റെ മകന്‍ അജയ്കൃഷ്ണനാണ് അമല മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പോന്നോര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ നഴ്‌സറി വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയാണ് അജയ്കൃഷ്ണന്‍. സ്‌കൂള്‍ വിട്ട് വന്നതിനുശേഷം കൂട്ടുകാര്‍ക്കൊപ്പം ആളൊഴിഞ്ഞ അടുത്ത പറമ്പില്‍ കളിക്കാന്‍ പോയതാണ്. പറമ്പില്‍ കിടക്കുന്ന മദ്യക്കുപ്പിയില്‍ ഉണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് പേരാമംഗലം പോലീസ് പറഞ്ഞു. … Continue reading "മദ്യം കഴിച്ച ആറുവയസുകാരന്‍ അവശനിലയില്‍"
തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ രണ്ടു കോടിയുടെ അനുമതി നല്‍കിയതായി മഞ്ഞളാംകുഴി അലി. നഗരസഭകളുടെ സാമ്പത്തികനില ഉയര്‍ത്താന്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വികസന മേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയാക്കിയ രാജീവ്ഗാന്ധി നഗരസഭ ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളിനു മുന്‍പില്‍ സ്ഥാപിച്ച രാജീവ്ഗാന്ധി പ്രതിമ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അനാവരണം ചെയ്തു. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

 • 1
  28 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 2
  47 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 3
  59 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 4
  2 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  2 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  2 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  3 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  4 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു