Wednesday, July 17th, 2019

    തൃശൂര്‍: ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ.രാജു കൊക്കനെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ എട്ട്, 11, 24 തീയതികളിലാണ് സംഭവം. കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വെദികന്‍ ഒളിവിലാണ്. കുട്ടിയുടെ കുര്‍ബാനയ്ക്കു വേണ്ട വസ്ത്രം സൗജന്യമായി നല്‍കാമെന്ന് വൈദികന്‍ അറിയിച്ചിരുന്നു. അതിന്റെ ആവശ്യത്തിനായി വൈദികന്റെ ഓഫിസിലെത്തിയപ്പോളാണു സംഭവം. മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മൊബൈല്‍ … Continue reading "ഒമ്പതു വയസുകാരിയെ വൈദികന്‍ മാനഭംഗപ്പെടുത്തി"

READ MORE
തൃശൂര്‍:  സ്ത്രീകള്‍ക്കുനേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ച സിനിമ-സീരിയല്‍ നടനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഹാസ്യതാരം തിരുവനന്തപുരം ഇലഞ്ഞിമൂട്ടില്‍ കുന്നുപുറത്ത് മണികണ്ഠനാണ്(29) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി തൃപ്രയാര്‍ തെക്കേ ആല്‍മാവ് ഭാഗത്താണ് വീടുകള്‍ക്കടുത്തെത്തി മണികണ്ഠന്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത മണികണ്ഠനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
തൃശൂര്‍: പുലാനി, കുറുപ്പം ഭാഗങ്ങളില്‍ കണ്ടതായി പറയുന്ന പുലിയെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുവാന്‍ വനംവകുപ്പ് മൂന്ന് കാമറകള്‍ സ്ഥാപിച്ചു. വന്യജീവികളുടെ നിശ്ചലദൃശ്യങ്ങള്‍ പതിയാവുന്ന രീതിയിലുള്ള ‘കാമറ ട്രാപ്പു’കളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം കാമറകള്‍ സാധാരണ വന്യമൃഗങ്ങളുടെ കണക്കെടുപ്പിനും മറ്റുമാണ് ഉപയോഗിച്ചുവരുന്നത്. കാമറകളില്‍ വെച്ചിട്ടുള്ള മെമ്മറികാര്‍ഡില്‍ ചിത്രങ്ങള്‍ പതിയും. ഇവ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചിത്രങ്ങളാക്കി മാറ്റും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ അവകാശവാദം പൂര്‍ണ്ണമായും വനംവകുപ്പ് മുഖവിലക്കെടുത്തിട്ടില്ല. ചില സ്ഥലങ്ങളില്‍ കണ്ട കാല്പാടുകള്‍ പുലിയുടേതല്ലെന്നാണ് വനപാലകരുടെ നിഗമനം. … Continue reading "പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പിന്റെ ക്യാമറകള്‍"
തൃശൂര്‍: എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം അനധികൃത മദ്യവില്‍പന നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കെവിഎച്ച്എസ് സ്‌കൂളിനു വടക്കുവശം പടിയത്ത് കമാലിനെ ( 50) ആണ് അറസ്റ്റ്‌ചെയ്തത്. ഇയാളില്‍ നിന്ന് എട്ടു കുപ്പികളിലായി മൂന്നു ലീറ്റര്‍ മദ്യം പിടിച്ചെടുത്തു.  
തൃശൂര്‍ : സ്വന്തം ജീവന്‍ വെടിഞ്ഞു ലോകത്തെ വീണ്ടെടുക്കാന്‍ കുരിശില്‍ മരിച്ച ക്രിസ്തുനാഥന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. ആരാധന, പീഡാനുഭവ സ്മരണ, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിഹാര പ്രദക്ഷിണം തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകളാണു ദേവാലയങ്ങളില്‍ നടന്നത്. പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. ബിനോയ് ചാത്തനാട്ട് സഹകാര്‍മികരായി. ഫാ. സാജന്‍ മാറോക്കി പീഡാനുഭവ സന്ദേശം നല്‍കി. ചിറ്റാട്ടുകര … Continue reading "പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു"
        ഒല്ലൂര്‍ : ഒല്ലൂരില്‍ കൂറ്റന്‍ ഫാന്‍ എത്തി. പനംകുറ്റിച്ചിറയിലെ മേരിമാത പള്ളിയിലാണ് കൂറ്റന്‍ ഫാന്‍ സ്ഥാപിച്ചത്. പള്ളിക്കുള്ളിലെ ഇരുപതിനായിരം ചതുരശ്രഅടി സ്ഥലത്തും കാറ്റ് എത്തുമെന്നാണ് ഇതിന്റെ മേന്‍മ. നിര്‍മാണത്തിലെ പ്രത്യേകതകൊണ്ട് ചെറിയ ഫാനുകള്‍ സ്ഥാപിച്ചാല്‍ പള്ളിയുടെ ഉള്‍ഭാഗം അഭംഗിയാകുമെന്നതുകൊണ്ടാണ് ഇടവകക്കാര്‍ മറ്റൊരു വഴി കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരി പള്ളിയില്‍ ഭീമന്‍ ഫാന്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷിക്കുകയായിരുന്നു. ഇത്തരംഫാനുകള്‍ ഇറക്കുമതി ചെയ്യുന്ന ഏജന്‍സിയിലാണ് അന്വേഷണം ചെന്ന് അവസാനിച്ചത്. ഒടുവില്‍ 8800 ഡോളര്‍ ചെലവഴിച്ച് … Continue reading "ഒല്ലൂരിലെ കൂറ്റന്‍ ഫാന്‍"
        തൃശൂര്‍ : അര നൂറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്നതാണു പൂരം പ്രദര്‍ശന നഗരിയില്‍ ഐ എസ് ആര്‍ ഒയുടെ സ്റ്റാള്‍. ചൊവ്വാ ദൗത്യം, ഈയിടെ രാജ്യം വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് എസ് വണ്‍ ബി, പ്രഥമ പരീക്ഷണ വിക്ഷേപണത്തിനായൊരുങ്ങുന്ന പടുകൂറ്റന്‍ റോക്കറ്റായ ജിഎസ്എല്‍വി- മാര്‍ക്ക് 3, തുടര്‍ച്ചയായ 25 വിക്ഷേപണ വിജയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്നെന്നു ഖ്യാതി നേടിയ പിഎസ്എല്‍വി, ക്രയോജനിക് സാങ്കേതികവിദ്യയുടെ … Continue reading "പൂരം നഗരയില്‍ ഐ എസ് ആര്‍ ഒ സ്റ്റാള്‍"
    തൃശൂര്‍:  ബൈക്കപകടത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ പുതിയകാവ് പാപ്പിനിവട്ടം പള്ളിപാടത്ത് റുബിന്‍ (23), ബിജെപി പ്രവര്‍ത്തകനായ പാപ്പിനിവട്ടം പണിക്കാട്ടില്‍ സുമന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മതിലകം എസ്‌ഐ എം.കെ. രമേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പുതിയകാവ് താലം റോഡില്‍ വച്ചു 12നു ബൈക്കിനു സൈഡ് കൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  13 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  16 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  17 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  19 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  20 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  21 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 9
  21 hours ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍