Thursday, November 15th, 2018

തൃശൂര്‍: നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് പാലക്കാടുനിന്ന് കൊണ്ടുവന്ന പോത്തിറച്ചി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്‌ക്വാഡ് പിടിച്ചെടുത്തു. 22 കിലോ പോത്തിറച്ചിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പുതുനഗരം കട്ടയം അരുമത്തുകുടി സ്വദേശി മെഹബൂബ് ജാനെ (45) കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തു. ശക്തന്‍ മാര്‍ക്കറ്റിലെ മാംസ വ്യാപാരികളുടെ സഹായത്തോടെയാണ് പിടികൂടിയത്. ജില്ലയിലെ ഹോട്ടലുകളില്‍ വന്‍ വിലക്കുറവിലാണ് ഇറച്ചി വിറ്റിരുന്നത്. ഇതു കുളമ്പുരോഗം ബാധിച്ച് ചത്ത മൃഗങ്ങളുടെ ഇറച്ചിയാണെന്ന് ആരോപണമുണ്ടായിരുന്നു. മൃഗഡോക്്ടര്‍ പരിശോധിച്ചശേഷം സീല്‍ചെയ്യാത്ത ഇറച്ചി വില്‍പന … Continue reading "പോത്തിറച്ചി ; ഒരാള്‍ പിടിയില്‍"

READ MORE
തൃശൂര്‍: കാലമെത്ര കഴിഞ്ഞാലും ആയുര്‍വേദം നിലനില്‍ക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഔഷധ കേരളം ആയുഷ് എക്‌സ്‌പോ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയയായിരുന്നു അദ്ദേഹം. ആയുര്‍വേദരംഗത്ത് വിവധ ആശയങ്ങള്‍ സമന്വയിപ്പിക്കാന്‍ കഴിയണം. സര്‍ക്കാരിന്റെ സഹായം വേണ്ടവിധത്തില്‍ വിനിയോഗിച്ച് ഔഷധസസ്യങ്ങള്‍ ചെറിയ പ്രദേശങ്ങളില്‍പോലും വച്ച് പിടിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായി തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദികളിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. തൃശൂര്‍ വികസനഅഥോറിട്ടി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ അധ്യ ക്ഷത വഹിച്ചു.
തൃശൂര്‍: വടക്കാഞ്ചേരിയില്‍ എംഎസിടി കോടതി ഉടന്‍ അനുവദിക്കുമെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ ശുപാര്‍ശയ്ക്കു വിധേയമായി വടക്കാഞ്ചേരിയില്‍ സബ് കോടതിയും അനുവദിപ്പിക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. കോടതികള്‍ക്കു മാത്രമായി വടക്കാഞ്ചേരിയില്‍ കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ബിജു എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ. രാധാകൃഷ്ണന്‍, ബാബു എം. പാലിശേരി, പി.എ. മാധവന്‍, മുന്‍സിഫ് സി. സുരേഷ്‌കുമാര്‍, ഹൈക്കോടതിയിലെ … Continue reading "വടക്കാഞ്ചേരിയില്‍ എംഎസിടി കോടതി : മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍"
തൃശൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുമരണം. പട്ടിക്കാട് ലോറിയും നടത്തറയില്‍ പികപ്പ്‌വാനും ദേഹത്തുകയറിയാണ് അപകടം. നടത്തറ ദേശീയപാതയിലെ കുഞ്ഞനംപാറയില്‍ റോഡു മുറിച്ചുകടക്കുന്നതിനിടെ പിക്കപ് വാനിടിച്ച് മരത്താക്കര പള്ളത്ത് വീട്ടില്‍ രാമന്‍കുട്ടിനായര്‍ (75) മരിച്ചു. ഭാര്യ: പത്മാവതിയമ്മ. മക്കള്‍: രാജേഷ്, രഞ്ജിനി, തുഷാര. പട്ടിക്കാട് ടിപ്പര്‍ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടുക്കി, പെരിയാര്‍ ആനക്കുഴി കണ്ടനാട്ട്തറ വീട്ടില്‍ തോമസ് ഫ്രാന്‍സിസ് (42) ആണ് മരണപ്പെട്ടത്. ജാന്‍സിയാണ് മരിച്ച ഫ്രാന്‍സിസിന്റെ ഭാര്യ. മക്കള്‍ : എയ്ഞ്ചല്‍, ഫ്രാന്‍സിസ്.
          തൃശൂര്‍: പരാമ്പരാഗത ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ എല്ലാവിധനപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച ഔഷധകേരളം ആയുഷ് എക്‌സ്‌പോയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര മോഡലില്‍ സംസ്ഥാനത്ത് ആയൂഷ് വകുപ്പ് രൂപീകരിക്കുമെന്നും ഔഷധകേരളം ശില്‍പശാലയില്‍ ഉയരുന്ന അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയൂര്‍വേദഹോമിയോ പ്രാഥമിക ആശുപത്രികള്‍ സ്ഥാപിക്കും. ആയുര്‍വേദ മെഡിക്കല്‍ കോളജ്, സര്‍വകലാശാല … Continue reading "പരാമ്പരാഗത ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കും: മന്ത്രി ശിവകുമാര്‍"
          തൃശൂര്‍: ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്സ് പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ഉടമകളുടെ ബസ്സുകള്‍ 18 മുതല്‍ അനിശ്ചതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
      ഗുരുവായൂര്‍: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കാമുകി ഭുവനേശ്വരിയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏഴരക്കും എട്ടുമണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍. ജയ്പുര്‍ രാജകുടുംബാംഗമായ ഹിതേന്ദ്രസിംഗ് ശെഖാവത്തിന്റെയും മുക്തസിംഗിന്റെയും മകളാണ് ഭുവനേശ്വരി. ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്. അവിടെ അടുത്തബന്ധുക്കള്‍ക്കൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കും. വിവാഹസദ്യ എറണാകുളം ക്രൗണ്‍ പ്ലാസയിലാണ്. രാത്രി ഏഴിന് കൊച്ചി ലേ മെറിഡിയനില്‍ വിവാഹസല്‍ക്കാരം നടക്കും. 2007 നവംബര്‍ … Continue reading "ഗുരുവായൂരില്‍ ശ്രീ ഭുവനേശ്വരി പരിണയം"
തൃശൂര്‍: ചന്ദനമരങ്ങളും അഖില്‍ മരങ്ങളും മോഷ്ടിച്ച് മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്നംഗസംഘം ് പിടിയില്‍. വരവൂര്‍ സ്വദേശികളായ എരിയേടത്ത് റഷീദ് (31), കിഴക്കേതില്‍ അഷറഫ് (44), ഓട്ടോറിക്ഷാ ഡ്രൈവറായ മരത്തംകോട് ചിറമനങ്ങാട് വലിച്ചിയില്‍ അബൂബക്കര്‍ (43) എന്നിവരെയാണ് എസ്.ഐ. കെ. മാധവന്‍കുട്ടി അറസ്റ്റുചെയ്തത്. രാത്രികാല പോലീസ് പട്രോളിംഗിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് മൂന്നുപേരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് മൂന്നുപേരും ചന്ദനമരങ്ങളും അഖില്‍ മരങ്ങളും മുറിച്ചു … Continue reading "ചന്ദന മോഷണ ശ്രമം ; പ്രതികള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  5 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  6 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  8 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  10 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  11 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  12 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  13 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  13 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി