Sunday, July 21st, 2019
നിലപാടെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്.
കൂടെയുണ്ടായിരുന്ന ഷിബിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ വാളൂരിലായിരുന്നു അപകടം ഉണ്ടായത്. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് അപകടത്തില്‍ മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി സംഘത്തിന് നേരെ ജീപ്പ് ഇടിക്കുകയായിരുന്നു. ആല്‍വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു
തൃശൂര്‍: മാളയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അറുപത്തൊന്നുകാരനെ അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ അറയ്ക്കല്‍ ഹൈദ്രോസിനെയാണ് എസ്‌ഐ കെഒ പ്രദീപ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
തൃശൂര്‍: കുന്നംകുളത്ത് കടകളിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി കുളക്കാടന്‍ വീട്ടില്‍ ബിയാസ് ഫറൂഖി(32)നെയാണ് കുന്നംകുളം എസ്‌ഐ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മോഷ്ടിച്ച അഞ്ച് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. കുന്നംകുളം വടക്കാഞ്ചേരി റോഡിലെ ഫാന്‍സി കടയില്‍നിന്ന് ഉടമയുടെ മൊബൈല്‍ ഫോണ്‍ ബിയാസ് മോഷ്ടിച്ചിരുന്നു. മുഖത്ത് പുരട്ടുന്ന ക്രീം അന്വേഷിച്ചെത്തി ഉടമയറിയാതെ മേശപ്പുറത്തിരുന്ന ഫോണ്‍ പോക്കറ്റിലിട്ട് പോകുകയായിരുന്നു. സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ … Continue reading "മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍"
തൃശൂര്‍: വടക്കാഞ്ചേരിയില്‍ അടിപിടിക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ചിറ്റേടത്ത് സുരേഷാണ്(42) അറസ്റ്റിലായത്. വടക്കാഞ്ചേരി സിഐ പിഎസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കന്യാകുമാരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയില്‍ 2001ല്‍ ഉണ്ടായ അടിപിടിക്കേസിലെ പ്രതിയാണ് സുരേഷ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാള്‍ ഗള്‍ഫിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്യാകുമാരിക്കടുത്ത് നിദ്രവിള എന്ന സ്ഥലത്ത് നിന്നാണ് പിടിയിലായത്.

LIVE NEWS - ONLINE

 • 1
  4 mins ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 2
  3 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 3
  8 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 4
  9 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 5
  11 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 6
  12 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 7
  23 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 8
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 9
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു