Thursday, February 21st, 2019

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(26), മകന്‍ നദാല്‍(ഒന്നര) എന്നിവരാണ് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടില്‍ മരിച്ചത്. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുന്‍ അംഗം ലത സാജന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നാദിര്‍ഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയില്‍ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലര്‍ച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടന്‍ തീ ആളുന്നതാണ് … Continue reading "കൊടുങ്ങല്ലൂരില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു"

READ MORE
മത്സ്യ വ്യാപാരികളും ബാര്‍ബര്‍മാരും തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്.
തൃശൂര്‍: ജില്ലയില്‍ ഓയൂര്‍ പൂയപ്പളളിയിലും ഓടനാവട്ടത്തും ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസം പകലും രാത്രിയിലുമായി വീശിയടിച്ച ശക്തമായ കാറ്റിലാണ് കൃഷിനാശം സംഭവിച്ചത്. ഓടനാവട്ടം, പരുത്തിയറ, വെളിയം, പൂയപ്പളളി, മരുതമണ്‍പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നിലങ്ങളില്‍ കൃഷി ചെയ്തിരുന്ന കുലച്ചതും കുലക്കാന്‍ പാകമായതുമായ നൂറു കണക്കിന് വാഴകളും മരച്ചീനി, പച്ചക്കറി ചെടികളും കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായ കാറ്റില്‍ നിലം പതിച്ചത്.
തൃശൂര്‍: രണ്ട് ആഴ്ചക്കകം 30 മോഷണം നടത്തിയ നാലംഗ സംഘം അറസ്റ്റില്‍. 4 ബൈക്കുകളും ഒരു സ്‌കൂട്ടറും അര ചാക്ക് നാണയങ്ങളും 2 മൈക്ക് സെറ്റുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഉഴുവത്തുകടവ് കുറ്റിക്കാട്ടില്‍ ഷമീര്‍(21), പറപ്പുള്ളി ബസാര്‍ തകരമഠം തന്‍സീര്‍ (19), ശാന്തിപുരം പള്ളിനട കാട്ടുപറമ്പില്‍ റിന്‍ഷാദ്(22) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ജില്ലാ റൂറല്‍ പോലീസ് മേധാവി എംകെ പുഷ്‌കരന്‍, ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മതിലകം, കൊടുങ്ങല്ലൂര്‍, പെരിഞ്ഞനം … Continue reading "നാലംഗ മോഷണ സംഘം അറസ്റ്റില്‍"
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ 25നകം നിശ്ചയിക്കും
തൃശൂര്‍: വടക്കഞ്ചേരി വീഴ്മല വനത്തില്‍ തീയിട്ടതിന് രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എടത്തുരുത്തി പിബി ജമാല്‍(58), കൊടുങ്ങല്ലൂര്‍ സ്വദേശി സിആര്‍ അനില്‍കുമാര്‍(55) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പകല്‍ 12 മണിയോടെയാണ് സംഭവം. രാത്രി വൈകിയും തീ അണക്കാനായിട്ടില്ല. പത്തേക്കറോളം വനം കത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുന്നുണ്ട്. വനത്തിനുള്ളില്‍ തീയിടുകയായിരുന്ന ഇവരെ ആലത്തൂര്‍ റേഞ്ച് ഓഫീസര്‍ എംജി അജിത്, വടക്കഞ്ചേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി മോഹന്‍ദാസ്, ബീറ്റ് ഫോറസ്റ്റര്‍മാരായ അരുണ്‍, സുനില്‍പ്രകാശ്, വാച്ചര്‍മാരായ … Continue reading "വീഴ്മല വനത്തില്‍ തീയിട്ടതിന് രണ്ടുപേര്‍ അറസ്റ്റില്‍"
തൃശൂര്‍: ബാങ്കുകളില്‍ വ്യാജപ്രമാണങ്ങള്‍ ഹാജരാക്കി ലക്ഷങ്ങള്‍ വായ്പയെടുത്ത് മുങ്ങിയ കേസില്‍ റിമാന്‍ഡിലായ ജോയിയെ ചോദ്യംചെയ്യലിനായി അടുത്തദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ എത്രപേര്‍ തട്ടിപ്പിനിരയായിയെന്ന് വ്യക്തമാകൂ. തൃശൂര്‍ കൂടാതെ, മറ്റു ജില്ലകളിലും ഇയാള്‍ വായ്പാതട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തൃശൂര്‍ നെട്ടിശേരി കുളംപുറത്ത് ജോയി എന്ന തിരുടന്‍ ജോയി(50)യെ നിരവധി പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തൃശൂര്‍: കൊടകര വെള്ളിക്കുളങ്ങര റേഞ്ചിലെ മാരാംകോട് വനത്തില്‍ നിന്ന് ചന്ദനം മുറിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മോനൊടി സ്വദേശി സുല്‍ത്താന്‍ റഹീമിനെ(44) അറസ്റ്റ് ചെയ്തു. ചന്ദനമരം മുറിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. 6 ചന്ദന മരങ്ങള്‍ മുറിച്ച ഈ കേസില്‍ മാരാംകോട് സ്വദേശി ബാബു റിമാന്‍ഡിലാണ്. മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ പിഎസ് ഷൈലന്‍, എസ്എഫ്ഒ കെഎ ബാലന്‍, ബിഎഫ്ഒമാരായ എസ് ഗോപാലകൃഷ്ണന്‍, ടിവി രജീഷ്, പിവി മുസ്തഖിം എന്നിവരും … Continue reading "ചന്ദനം മുറിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  36 mins ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  4 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  5 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  5 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  5 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  5 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  5 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  6 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്