Monday, August 26th, 2019

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ റിമാന്റില്‍ കഴിയുന്ന ടെന്നി ജോപ്പനു ജാമ്യം നല്‍കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചത്. എന്നാല്‍ ജോപ്പന് കോടതി ജാമ്യം അനുവദിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രകരിച്ച് സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന ജോപ്പനെ ജൂണ്‍ … Continue reading "ജോപ്പനു ജാമ്യം നല്‍കാം:സര്‍ക്കാര്‍"

READ MORE
  തിരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും ഈ മാസം 31നകം വീടുവിട്ടിറങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശിയും വിദിയാര്‍ത്ഥിനിയുമായ 19കാരിയാണ് തനിക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വനിതാ കമ്മീഷന് പരാതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ വീട്ടുകാര്‍ പരാതിക്കാരിക്ക് എട്ടു സെന്റ് സ്ഥലം നല്‍കിയിരുന്നു. ഇവിടെ വീട് വെച്ച് താമസം തുടരുന്നതിനിടെയാണ് ഈ ഭൂമി തട്ടിയെടുക്കാന്‍ അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് ശ്രമം … Continue reading "പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും വീടുവിട്ടിറങ്ങാന്‍ ഉത്തരവ്"
തിരു : തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സ്‌ക്കൂളുകള്‍ക്കും തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും എല്‍.ഡി.എഫ് മുന്നണി അവധി പ്രഖ്യാപിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എല്‍.ഡി.എഫ് മുന്നണി തീരുമാനിച്ച സാഹചര്യത്തിലാണ് അവധി. സെക്രട്ടേറിയറ്റിന്റ് നാല് കവാടങ്ങളും ഉപരോധിച്ചുള്ള സമരമുറയ്ക്കാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരുമെന്ന് എല്‍.ഡി.എഫ് മുന്നണി അറിയിച്ചു.
  തിരു: സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 55 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതിനിരക്ക് വര്‍ധിക്കും. പ്രതിമാസം 120 യൂണിറ്റ് വരെയുള്ള ഉപഭോഗ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണം നല്‍കത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം നിരക്കുവര്‍ധന നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്കും ഈ മാസം മുതല്‍ നിരക്ക് ഉയരും. സബ്‌സിഡി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ബോര്‍ഡിനുള്ള മറുപടിക്കത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. 40 മുതല്‍ 80 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 1.90 … Continue reading "എന്തുവന്നാലും വൈദ്യുതിനിരക്ക് കൂടും"
തിരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും ഈ മാസം 31നകം വീടുവിട്ടിറങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശിയും വിദിയാര്‍ത്ഥിനിയുമായ 19കാരിയാണ് തനിക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വനിതാ കമ്മീഷന് പരാതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ വീട്ടുകാര്‍ പരാതിക്കാരിക്ക് എട്ടു സെന്റ് സ്ഥലം നല്‍കിയിരുന്നു. ഇവിടെ വീട് വെച്ച് താമസം തുടരുന്നതിനിടെയാണ് ഈ ഭൂമി തട്ടിയെടുക്കാന്‍ അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് ശ്രമം … Continue reading "പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയും രണ്ടാനച്ഛനും വീടുവിട്ടിറങ്ങാന്‍ ഉത്തരവ്"
തിരു : യാത്രക്കാരനെ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല നടക്കാവ് ലൈന്‍ സ്വദേശി ആതിരയില്‍ സുഗതനെ (58) യാണ് ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
തിരു: യു ഡി എഫിലെ ഘടകകക്ഷികള്‍ എതിര്‍ത്തതിനാലാണ് കേരളത്തിന് ഉപമുഖ്യമന്ത്രി വേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന നിലപാടില്‍ ഉറച്ചു നിന്ന ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ വകുപ്പ് കേരളത്തിലെ നേതാക്കന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും അറിയിച്ചു. മന്ത്രിസഭയില്‍ അഴിച്ചു പണി വേണമെന്ന് സോണിയാ ഗാന്ധിയെ എ കെ ആന്റണി അറിയിച്ചതായാണ് സൂചനകള്‍. ഇന്നു ചര്‍ച്ചകള്‍ക്കായി ഡെല്‍ഹിക്കു തിരിക്കുന്ന ഉമ്മന്‍ ചാണ്ടി നാളെത്തോടെ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമുണ്ടാകുമെന്നു അറിയിച്ചിരുന്നു.
തിരു : ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനി ഉള്ളൂര്‍ സ്വദേശി ഡോ. രാജീവിന്റെ മകള്‍ രജിത(18)യാണ് മരിച്ചത്. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി രജിത ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നുവത്രെ. ഇതിനെത്തുടര്‍ന്ന്് ഭക്ഷ്യവിഷബാധയേറ്റന്നാണ് ബന്ധുക്കളുടെ പരാതി. രജിതയോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ബിരിയാണി കഴിച്ചിരുന്നില്ല. പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  2 hours ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  2 hours ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  2 hours ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  3 hours ago

  കറുപ്പിനഴക്…

 • 6
  3 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  3 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  4 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  4 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം