Saturday, February 16th, 2019

      തിരു: ഗൗരിയമ്മക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫ് വിടാമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. യുഡിഎഫില്‍ ഗൗരിയമ്മയെ ആരും നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് കെപിസിസിയുടെ നിലപാടെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.

READ MORE
തിരു: റോഡിലൂടെ നടന്നുപോയ വൃദ്ധയെ ബൈക്കിലെത്തിയവര്‍ ആക്രമിച്ച് മാല പിടിച്ചുപറിച്ചു. ആറ്റിങ്ങള്‍ കോരാണി പരീക്ഷയില്‍ സുമതി (78)യുടെ മൂന്നുപവന്റെ മാലയാണ് നഷ്ടമായത്. കോരാണിവാറുവിളാം ക്ഷേത്രം റോഡിലാണ് സംഭവം. മകളുടെ വീട്ടിലേക്ക് നടന്നുപോയ സുമതിയെ ബൈക്കിലെത്തിയവര്‍ ഇറങ്ങി പിടിച്ചുതള്ളി. മതിലില്‍ തലയിടിച്ച് റോഡില്‍ വീണപ്പോള്‍ മാല പൊട്ടിച്ച് കടന്നതായാണ് പരാതി. സുമതിയുടെ തലയ്ക്ക് പരിക്കുണ്ട്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.
        തിരു: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഈ മാസം 28ന് പണിമുടക്കുന്നു. ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഓട്ടോ, ടാക്‌സികള്‍ പണിമുടക്കും. ബജറ്റില്‍ വാഹന നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കന്നത്.
          തിരു: സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ബജറ്റിലും ഇതുതന്നെയാണ് കണ്ടത്. കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതു മറച്ചുവെക്കാന്‍ കണക്കുകൊണ്ടുള്ള ഗിമിക്കാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 4000 കോടി രൂപയുടെ ഇടിവുണ്ടായതായും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ധനകമ്മിയുടെ കാര്യത്തിലും പാളിച്ചയുണ്ട്. ധനമന്ത്രി പറയുന്നതിന്റെ ഇരട്ടിയാണ് യഥാര്‍ത്ഥ ധനക്കമ്മിയെന്നും … Continue reading "സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചു : തോമസ് ഐസക്"
    തിരു: കര്‍ഷകരെ കൂട്ടുപിടിച്ച് മന്ത്രി കെ.എം മാണി വാഹനനികുതികള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിച്ചു. ഇതുവഴി 400 കോടി രൂപയുടെ അധികവരുമാനമാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ചെറുകിട കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായാണ് കെ.എം മാണി തന്റെ കര്‍ഷകസ്‌നേഹം പ്രകടിപ്പിച്ചത്. കാര്‍ഷികമേഖലയില്‍ 964 കോടിയുടെ രൂപയുടെ പദ്ധതികളാണ് അവതരിപ്പിച്ചത്. കേരളത്തെ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുന്നതിനായി നാല് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ നല്‍കുമെന്ന് … Continue reading "കര്‍ഷകസ്‌നേഹം പ്രകടിപ്പിച്ച് നികുതി കൂട്ടി"
          തിരു: സംസ്ഥാനത്ത് എല്ലാ മോട്ടോര്‍വാഹനങ്ങളുടെയും, ഓട്ടോ ടാക്‌സി നികുതിയും വര്‍ധിപ്പിച്ചതായി മന്ത്രി കെ എം മാണി. നികുതി വര്‍ധനയിലൂടെ 34,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. 1500 സി.സിക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളും ഇനി ആഡംബര നികുതി നല്‍കണം. നികുതി വര്‍ധിപ്പിച്ചതോടെ കാരവാനുകളുടെ വിലയും വര്‍ധിക്കും. അഞ്ച് ലക്ഷം വരെയുള്ള കാറുകള്‍ക്ക് വിലയുടെ ഏഴ് ശതമാനമായിരിക്കും … Continue reading "മോട്ടോര്‍വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു"
        തിരു: മല്‍സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ 30 കോടി രൂപയുടെ പദ്ധതി മന്ത്രി കെ.എം. മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. മല്‍സ്യ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ സ്ഥലസൗകര്യം ലഭ്യമാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് തുക നല്‍കുക. കോര്‍പറേഷന് നാലു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷം രൂപയും പഞ്ചായത്തിന് രണ്ടു ലക്ഷം രൂപയും ഇതിനായി നല്‍കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കും. ഗുണമേന്മ നഷ്ടപ്പെടാതെ മല്‍സ്യം ജനങ്ങളിലെത്താന്‍ പ്രോല്‍സാഹനം വേണം. 630 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ … Continue reading "മല്‍സ്യബന്ധന മേഖല ത്വരിതപ്പെടുത്താന്‍ 30 കോടി"
        തിരു: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരഹരിക്കാനായി 177 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ ഗ്യാരേജ് നിര്‍മാണത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പതിനേഴ് കോടി രൂപയും കമ്പ്യൂട്ടര്‍വത്ക്കരണത്തിനും ഈ ഗവേണന്‍സിനുമായി 10 കോടി രൂപയും സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുന്നതിനായി 150 കോടി രൂപയുടെ സഹായവും നല്‍കുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമന്ത്രി കെ.എം മാണി പറഞ്ഞു. പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന കെഎസ്ആര്‍ടിസിക്ക് ബജറ്റ പ്രഖ്യാപനം ഏറെ ആശ്വാസമായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

LIVE NEWS - ONLINE

 • 1
  11 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  12 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  15 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  16 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  20 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  20 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  20 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  20 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  20 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്