Wednesday, July 17th, 2019

  തിരു: സംസ്ഥാനത്ത് ഇന്ന് 6.30നും 10.30നും ഇടയില്‍ അര മണിക്കൂര്‍ ലോഡ്‌ഷെഡിംഗഏര്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇടുക്കി, കൂടംകുളം, എന്നിവിടങ്ങളിലെ അപ്രതീക്ഷിത തകരാര്‍ മൂലമാണ് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

READ MORE
        തിരു: സംസ്ഥാനത്തെ ദേശീയ പാതാ വികസനം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. റോഡ് വികസനത്തില്‍ നിന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പിന്‍വാങ്ങിയ സാഹചര്യത്തിലാണ് ദേശീയ പാതാ വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ വിളിച്ച് ബി.ഒ.ടി രീതിയില്‍ നിര്‍മാണം നടത്തുമെന്നും ടോള്‍ സര്‍ക്കാര്‍ തന്നെ പിരിക്കുമെന്നും പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. 793 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കാനാണ് നാഷണല്‍ … Continue reading "ദേശീയപാതാ വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും :മന്ത്രി"
        തിരു: ബ്ലേഡ് മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരക്കാരെ കുടുക്കുന്നതിനായി ഗുണ്ടാ നിയമത്തില്‍ ഭേദഗതി വരുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടയെടുത്തതില്‍ ആഭ്യന്തര വകുപ്പിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിനന്ദിച്ചു. മാഫിയയെ വലയിലാക്കാന്‍ തുടര്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊള്ളപ്പലിശക്കാരുടെ വീടുകളിലും അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പോലീസ് ഞായറാഴ്ച്ച മിന്നല്‍ പരിശോധന നടത്തിയിരുന്നു. … Continue reading "ബ്ലേഡ് മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങും: ചെന്നിത്തല"
      തിരു:  രത്‌ന വ്യാപാരിയായ ഹരിഹരവര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ജിതേഷ്, അജേഷ്, രഖില്‍, രാഖേഷ്, ജോസഫ് എന്നിവരെയാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ആറാം പ്രതി ഹരിദാസിനെ കോടതി വെറുതെവിട്ടു. ഹരിദാസ് കൊല്ലപ്പെട്ട ഹരിഹരവര്‍മയുടെ സുഹൃത്തും അഭിഭാഷകനുമാണ്. കൊലപാതകം, ഗൂഢാലോചന, കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
        തിരു: ബയോഡാറ്റയില്‍ തെറ്റായ വിവരം നല്‍കി നിയമനം നേടിയെന്ന പരാതിയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കി. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്. വൈസ് ചാന്‍സലറെ പുറത്താക്കികൊണ്ടുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഇനി ഹൈക്കോടതിക്ക് കൈമാറും. ജോര്‍ജിനെ പുറത്താക്കുന്നതിനെ സര്‍ക്കാരും അനുകൂലിച്ചു. രാവിലെ 103.0ഓടെ ജോര്‍ജ് രാജ്ഭവനില്‍ എത്തിയെങ്കിലും ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ കാണാനായിരുന്നില്ല. 11.30ഓടെ … Continue reading "എംജി സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കി"
        തിരു: കൊള്ളപ്പലിശക്കാരുടെ വീടുകളിലും അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന നടത്തി. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ കുബേരന്‍ എന്ന പേരില്‍ പോലീസ് നടപടി. കുപ്രസിദ്ധ ഗുണ്ടകളും സ്ത്രീകളും അടക്കം 75 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടിയത്. 50,60, 475 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മൊത്തം 1032 സ്ഥാപനങ്ങളിലായിരുന്നു … Continue reading "ഓപ്പറേഷന്‍ കുബേരന്‍; 75 പേര്‍ അറസ്റ്റില്‍"
    തിരു:  സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുംപൂട്ടണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ദേശീയ പാതയോരത്തെ സര്‍ക്കാരിന്റെ ബീവറേജസ് ഔട്ട്‌ലെറ്റും പൂട്ടണം. മദ്യദുരന്തമുണ്ടായാല്‍ കൂടിപ്പോയാല്‍ നൂറ് പേരേ ചാവുകയുള്ളൂ. മദ്യം ഇങ്ങനെ ലഭിച്ചാല്‍ ആയിരക്കണക്കിനു പേരാണ് മരിക്കുകയെന്നും ജോര്‍ജ് പറഞ്ഞു. എന്നാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ വി.എം. സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണ്. പൂട്ടിക്കിടക്കുന്ന ബാര്‍ ഹോട്ടലുകള്‍ തുറപ്പിക്കണം. നിലവാരമില്ലാത്തവ … Continue reading "മുഴുവന്‍ ബാറുകളും പൂട്ടണം: പി സി ജോര്‍ജ്"
      തിരു: സംസ്ഥാനത്ത് മദ്യശാലകള്‍ പൂട്ടിക്കിടക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ആരോപിച്ചു. നെയ്യാര്‍ഡാമില്‍ ദേശീയ ബാലതരംഗത്തിന്റെ സംസ്ഥാന ശലഭസംഗമം ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യശാലകള്‍ അടച്ചിട്ടപ്പോള്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞു. മാത്രമല്ല കുറ്റകൃത്യങ്ങളിലും റോഡപകടങ്ങളിലും കുറവുണ്ടായി എന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു. ഇത് ബോധപൂര്‍വം മറയ്ക്കാനാണ് മറിച്ചുള്ള പ്രചാരണം. കേരളത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന കാരണം മദ്യ … Continue reading "മദ്യശാലകള്‍ അടച്ചപ്പോള്‍ ഉപഭോഗം കുറഞ്ഞു: സുധീരന്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 2
  4 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 3
  5 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 4
  6 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 5
  7 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 6
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 7
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 8
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 9
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി