Saturday, September 22nd, 2018

തിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പുറത്ത് കരിങ്കൊടി കാണിച്ചു. മാവേലി എക്‌സ്പ്രസ്സില്‍തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കു നേരെ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. റെയില്‍വെ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പുറത്തിറങ്ങിയ ഉടന്‍ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

READ MORE
കോഴിക്കോട്‌: മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. കോഴിക്കോട്‌ ജില്ലാകോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ഗോവിന്ദന്‍നായര്‍ അനുസ്‌മരണസമ്മേളനത്തിലും പുസ്‌തകപ്രകാശനത്തിലും പങ്കെടുക്കവെയാണ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രി ആര്യാടന്‍ മുഹമ്മദും കെ. മുരളീധരന്‍ എം.എല്‍.എ.യും പ്രസ്‌താവനകള്‍ നടത്തി. ലീഗുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധത്തെ സി.കെ.ജി. എതിര്‍ത്തതിനെ പരാമര്‍ശിച്ച്‌ ചെന്നിത്തലയാണ്‌ പ്രസംഗം ആരംഭിച്ചത്‌. ഇന്ന്‌ അവര്‍ ചോദിക്കുന്നത്‌ കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും. ഇത്‌ സമ്മര്‍ദമാവും എന്ന സി.കെ.ജി.യുടെ നിരീക്ഷണത്തെ ചെന്നിത്തല ശരിവെച്ചു. മുസ്‌ലിം … Continue reading "ലീഗിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌"
തിരു: ബസ്‌ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാകാത്തതുമൂലം കെ.എസ്‌.ആര്‍.ടി.സി. ഗാരേജുകളില്‍ നിര്‍മാണം നിലച്ചു. മാസം ഇരുപതോളം ബസ്സുകള്‍ പുറത്തിറക്കിയ ഗാരേജുകള്‍ അഞ്ച്‌ ബസ്സുകള്‍ പോലും പുറത്തിറക്കാനാവാതിരിക്കുകയാണ്‌. സിംഗിള്‍ ഓവര്‍ടൈം പദ്ധതി നിര്‍ത്തലാക്കിയതും ബസ്‌ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. ബസ്സിന്റെ ബോഡി നിര്‍മാണത്തിനാവശ്യമായ തകിടുകള്‍, പ്ലാറ്റ്‌ഫോം നിര്‍മിക്കാനാവശ്യമായ സ്റ്റീല്‍ പ്ലേറ്റുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ്‌ പ്രധാന കാരണം. ഇവ ലഭ്യമല്ലാത്തതിനാല്‍ കോടികള്‍ ലോണെടുത്ത്‌ വാങ്ങിയ ചേസുകള്‍ വെറുതെ കിടന്ന്‌ തുരുമ്പിക്കുകയാണ്‌. ഈ വര്‍ഷം 500 ബസ്സുകള്‍ നിര്‍മിക്കാനാണ്‌ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്‌. ആദ്യ … Continue reading "കെ എസ്‌ ആര്‍ ടി സി ബസ്‌ നിര്‍മാണം ചുരുങ്ങി"
തിരു : പാരാഗ്ലൈഡിംഗിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ വീണ് കാണാതായ തിരുവനന്തപുരം വലിയ വിളാകം സ്വദേശി നൗഷാദിന്റെ ജഡം നാലു ദിവസത്തിനു ശേഷം കണ്ടെടുത്തു. പുതുക്കുറിച്ചി അഴിമുഖത്തുനിന്നാണ് ജഡം കിട്ടിയത്. നാവികസേനയുടെ മുങ്ങല്‍വിദഗ്ദ്ധരും മീന്‍പിടിത്തക്കാരും ചേര്‍ന്നാണ് ജഡം കരക്കെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പാരാഗ്ലൈഡിംഗ് വിദഗ്ധനായ നൗഷാദ് ബന്ധുക്കളും മറ്റും നോക്കിനില്‍ക്കെയാണ് അപകടത്തില്‍ പെട്ടത്. എഞ്ചിന് തകരാറിനെ തുടര്‍ന്ന് അദ്ദേഹം കടലില്‍ വീഴുകയായിരുന്നു. 45 കിലോ ഗ്രാം ഭാരംവരുന്ന ഗ്ലൈഡിങ് ഉപകരണം ദേഹത്തുനിന്ന് അഴിച്ചുമാറ്റാന്‍ കഴിയാത്തതാണ് … Continue reading "പാരാഗ്ലൈഡിംഗിനിടെ കടലില്‍ വീണ നൗഷാദിന്റെ ജഡം കരക്കെത്തിച്ചു"
തിരു : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം മുപ്പതു മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം പേര്‍ പങ്കെടുക്കും. മെയ്്പ്പയറ്റ്, ചുവടുകള്‍, കൈപ്പോര്, ചവിട്ടിപ്പൊങ്ങല്‍, വാളും പരിചയവും, ഉറുമി തുടങ്ങിയ ആറ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 30, 1, 2 എന്നീ തീയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, … Continue reading "ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്"
തിരു : വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കൊല്ലം എസ് എന്‍ കോളജ് വിദ്യാര്‍ഥികളായ അനു, എബിന്‍, സോണി എന്നിവരാണ് മരണപ്പെട്ടത്.
തിരു : ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 19 ഹോട്ടലുകള്‍ അടപ്പിച്ചു. 59 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്തോളം ഹോട്ടലുകളില്‍ നിന്ന് 76000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രി ക്യാന്റീന്‍ ഉള്‍പ്പെടെ പതിനേഴോളം ഹോട്ടലുകള്‍ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. ഇന്ന് രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.
തിരു: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജുവിന്‌ താന്‍ നല്‍കിയെന്ന്‌ പറയുന്ന ശിപാര്‍ശക്കത്ത്‌ ഹാജരാക്കിയാല്‍ മറുപടി പറയാമെന്നാണ്‌ മുഖ്യമന്ത്രി നിലപാടെടുത്തത്‌. ബിജു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫംഗം ജോപ്പന്‍ വഴിയാണ്‌ ശിപാര്‍ശക്കത്ത്‌ സംഘടിപ്പിച്ചതെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. സോളാര്‍ തട്ടിപ്പില്‍ 10000 കോടിയുടെ തട്ടിപ്പ്‌ നടന്നുവെന്ന്‌ പി സി ജോര്‍ജ്‌ പറഞ്ഞിട്ടില്ല എന്നും ഇക്കാര്യം നിയമസഭയില്‍ പറയാന്‍ അനുവദിച്ചില്ല എന്നും സഭ സ്‌തംഭിപ്പിക്കുന്നത്‌ പ്രതിപക്ഷത്തിന്റെ ഭീരുത്വം കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ലിഫ്‌ ഹൗസില്‍ … Continue reading "കത്ത്‌ ഹാജരാക്കിയാല്‍ മറുപടി നല്‍കാമെന്ന്‌ മുഖ്യമന്ത്രി"

LIVE NEWS - ONLINE

 • 1
  6 mins ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 2
  6 mins ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 3
  7 mins ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 4
  3 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 5
  3 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 6
  3 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 7
  3 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 8
  4 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 9
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി