Wednesday, February 20th, 2019

തിരു : ലാവ്‌ലിന്‍ കേസില്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി നല്‍കിയ പുതിയ സത്യവാങ്മൂലം പഴയ നിലപാട് തന്നെയാണെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. സി എ ജി നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ആവര്‍ത്തിക്കുകയാണ് ഊര്‍ജവകുപ്പ് സെക്രട്ടറി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇടതു സര്‍ക്കാറിന്റെ കാലത്ത് തന്നെ സ്വീകരിച്ച നിലപാടാണ്. ഔദ്യോഗിക രേഖ തിരുത്തി നല്‍കാന്‍ സര്‍ക്കാറിന് എങ്ങിനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ലാവ്‌ലിന്‍ ഇടപാടില്‍ സര്‍ക്കാറിന് കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഊര്‍ജവകുപ്പ് സെക്രട്ടറി കഴിഞ്ഞ … Continue reading "ലാവ്‌ലിന്‍ കേസില്‍ ആവര്‍ത്തിച്ചത് പഴയ നിലപാട്: മുഖ്യമന്ത്രി"

READ MORE
      തിരു: തീരദേശത്ത് വീട് വെക്കാന്‍ അനുവദിക്കുന്ന രീതിയില്‍ തീരദേശപരിപാലന നിയമത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് വെക്കാനാവും അനുമതി നല്‍കുക. പരമ്പരാഗത കുടുംബസ്വത്ത് ലഭിച്ചവര്‍ക്കാണ് വീട് നിര്‍മ്മിക്കാന്‍ ഈ ഇളവ് അനുവദിക്കുന്നത്. നിയമസഭയില്‍ ഡൊമിനിക് പ്രസന്റേഷന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമത്തിലെ മൂന്നു സര്‍ക്കുലറാണ് സര്‍ക്കാര്‍ പിന്‍വലിക്കുക. നിലവിലെ നിയമത്തില്‍ വീട് നവീകരിക്കുന്നതിനോ പുനര്‍നിര്‍മ്മിക്കുന്നതിനോ മാത്രമാണ് അനുമതിയുള്ളത്. ഇതിനൊപ്പമാണ് കുടുംബസ്വത്തുള്ളവര്‍ക്കും വീട് വെക്കാനായി … Continue reading "തീരദേശത്ത് വീട് വെക്കാന്‍ അനുമതി"
    തിരു: ടിപി കൊലക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരമനുഷ്ഠിക്കുന്ന കെ.കെ. രമയെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റണമെന്ന് രമയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. രമയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദം വളരെ കുറവാണ്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ കുറവുണ്ട്. അവര്‍ തീര്‍ത്തും ക്ഷീണിതയാണെന്നും ആശുപത്രിയിലേക്കു മാറ്റുകയേ മാര്‍ഗമുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രമയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍തന്നെ ഡോക്ടര്‍മാര്‍ പോലീസിനു കൈമാറും. പോലീസിന്റെ നിര്‍ദേശപ്രകാരം ഇന്നു രാവിലെയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം സമരപ്പന്തലിലെത്തി … Continue reading "രമയുടെ ആരോഗ്യ നില മോശം: ഡോക്ടര്‍മാര്‍"
      തിരു: തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ടി.പി. തന്നെ പറഞ്ഞിരുന്നുവെന്ന് കെ കെ രമയുടെ മൊഴി. ടിപിയെ വെള്ള പുതപ്പിച്ചു കിടത്തുമെന്നും തെങ്ങിന്‍ പൂക്കുല പോലെ തല തെറിക്കുമെന്നും പല നേതാക്കളും പ്രസംഗിച്ചിട്ടുണ്ടെന്നും രമ പറഞ്ഞു. തനിക്കു ഭീഷണിക്കത്തു ലഭിച്ചിരുന്നതായും രമ പോലീസിന് മൊഴി നല്‍കി. ടി.പിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണു പോലീസ് കെ.കെ രമയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടിനുശേഷം സമരപ്പന്തലില്‍വച്ചാണ് വടകര … Continue reading "സിപിഎം നേതാക്കളറിയാതെ കൊല നടക്കില്ല: രമ"
      തിരു: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ പോലീസിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പൂച്ചയുടെ മുന്നില്‍പ്പെട്ട എലിയെ പോലെയാണു പോലീസ് ഓഫിസര്‍ ബിന്ദു കൃഷ്ണയുടെ മുന്നില്‍ നിന്നതെന്നും വി.എസ് പറഞ്ഞു. അവര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ നേരെ കേട്ടാലറയ്ക്കുന്ന രീതിയില്‍ ആക്രോശിക്കുകായിരുന്നു. ഇതിനാണോ ഒരുപാടു പയറ്റി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും വി.എസ് നിയമസഭയില്‍ ചോദിച്ചു.  
      തിരു: കെ.കെ. രമക്കും ആര്‍എംപി നേതാക്കള്‍ക്കുമെതിരേ കേസ്. സെക്രട്ടേറിയറ്റിനു മുന്നില്‍ അനധികൃതമായി പന്തല്‍ കെട്ടി പൊതുവഴിയില്‍ മാര്‍ഗതടസമുണ്ടാക്കിയതിനാണ് കേസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. ആര്‍എംപി നേതാക്കളായ എന്‍. വേണു, ഹരിഹരന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200-ഓളം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  
      തിരു: ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. സമരം തുടരുമെന്ന് കെ.കെ. രമയും ആര്‍.എം.പി. നേതാക്കളും പ്രഖ്യാപിച്ചു. ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു നേരത്തെ പരന്ന ധാരണ. എന്നാല്‍ മന്ത്രിസഭായോഗം വ്യാഴാഴ്ചയിലേക്ക് മാറ്റുകയും ആര്‍.എം.പി. നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും ആര്‍.എം.പി. ജനറല്‍ … Continue reading "ചര്‍ച്ച ഫലം കണ്ടില്ല; രമ സമരം തുടരും"
  തിരു: അടയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. കാസര്‍കോടിനു പുറമേ മറ്റു ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി ഇതു ബാധമാക്കും. നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. അടയ്ക്ക കാന്‍സറിനു കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.  

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  4 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു