Friday, September 21st, 2018

തിരു : തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സ്‌ക്കൂളുകള്‍ക്കും തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും എല്‍.ഡി.എഫ് മുന്നണി അവധി പ്രഖ്യാപിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എല്‍.ഡി.എഫ് മുന്നണി തീരുമാനിച്ച സാഹചര്യത്തിലാണ് അവധി. സെക്രട്ടേറിയറ്റിന്റ് നാല് കവാടങ്ങളും ഉപരോധിച്ചുള്ള സമരമുറയ്ക്കാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരുമെന്ന് എല്‍.ഡി.എഫ് മുന്നണി അറിയിച്ചു.

READ MORE
തിരു : യാത്രക്കാരനെ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല നടക്കാവ് ലൈന്‍ സ്വദേശി ആതിരയില്‍ സുഗതനെ (58) യാണ് ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
തിരു: യു ഡി എഫിലെ ഘടകകക്ഷികള്‍ എതിര്‍ത്തതിനാലാണ് കേരളത്തിന് ഉപമുഖ്യമന്ത്രി വേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന നിലപാടില്‍ ഉറച്ചു നിന്ന ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ വകുപ്പ് കേരളത്തിലെ നേതാക്കന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും അറിയിച്ചു. മന്ത്രിസഭയില്‍ അഴിച്ചു പണി വേണമെന്ന് സോണിയാ ഗാന്ധിയെ എ കെ ആന്റണി അറിയിച്ചതായാണ് സൂചനകള്‍. ഇന്നു ചര്‍ച്ചകള്‍ക്കായി ഡെല്‍ഹിക്കു തിരിക്കുന്ന ഉമ്മന്‍ ചാണ്ടി നാളെത്തോടെ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമുണ്ടാകുമെന്നു അറിയിച്ചിരുന്നു.
തിരു : ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനി ഉള്ളൂര്‍ സ്വദേശി ഡോ. രാജീവിന്റെ മകള്‍ രജിത(18)യാണ് മരിച്ചത്. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി രജിത ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നുവത്രെ. ഇതിനെത്തുടര്‍ന്ന്് ഭക്ഷ്യവിഷബാധയേറ്റന്നാണ് ബന്ധുക്കളുടെ പരാതി. രജിതയോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ബിരിയാണി കഴിച്ചിരുന്നില്ല. പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
തിരു: മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കാനും ഇതിനായി ഹഡ്‌കോയില്‍നിന്ന് 150 കോടി വായ്പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരദേശ വികസന അതോറിറ്റിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്തിലെ ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ സെന്റര്‍ പദ്ധതിക്ക് അനുമതിനല്‍കി. പോര്‍ട്ട് ട്രസ്റ്റില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലാണിത്. ഇവിടെ ഭൂമി ലുലു ഗ്രൂപ്പ് വിലകുറച്ച് വാങ്ങിയെന്ന് സി.പി.എം ആരോപിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് പോര്‍ട്ട് ട്രസ്റ്റിന് ലുലു കത്ത് … Continue reading "മത്സ്യത്തൊഴിലാളികള്‍ക്ക് 150 കോടിയുടെ ഭവനപദ്ധതി"
തിരു: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാജി വെക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി ലഭിച്ചാല്‍ ഇന്നു തന്നെ രാജിവെക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിക്ക് തന്നെ സ്വയം തോന്നി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനാണെങ്കില്‍ എന്നേ രാജിവെക്കുമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് മുന്‍പേ പി സി ജോര്‍ജ് പറഞ്ഞിരുന്നു. അത്രക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ പി … Continue reading "പി.സി ജോര്‍ജ് രാജിക്കൊരുങ്ങുന്നു"
തിരു: എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിനി ഡയറക്ടറുടെ സര്‍ക്കുലര്‍. എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളെകുറിച്ച് ആക്ഷേപങ്ങളും കോടതി പരാമര്‍ശങ്ങളും ഉണ്ടായതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തുക ഉണ്ടായി.  ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഡപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുമായാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇനി ഹയര്‍ സെക്കന്ററി അധ്യാപക നിയമനത്തിനു മുന്‍പു രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഒരു തസ്തികയിലേക്കു മൂന്ന് അപേക്ഷകരെങ്കിലും … Continue reading "എയ്ഡഡ് ഹയര്‍സെക്കന്ററി അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം"
തിരു : തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച. കാനറാബാങ്കിന്റെ ആയുര്‍വേദകോളേജ് ശാഖയില്‍ നിന്ന് കൊണ്ടുപോയ 36 ലക്ഷം രൂപയാണ് കവര്‍ന്നത്. മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ പണമാണ് മൂന്ന് ബൈക്കിലായെത്തിയ സംഘം കവര്‍ന്നത്.

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  5 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  7 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  7 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  10 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  11 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  14 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  15 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി