Friday, January 18th, 2019

        തിരു: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഈ മാസം 28ന് പണിമുടക്കുന്നു. ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഓട്ടോ, ടാക്‌സികള്‍ പണിമുടക്കും. ബജറ്റില്‍ വാഹന നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കന്നത്.

READ MORE
          തിരു: സംസ്ഥാനത്ത് എല്ലാ മോട്ടോര്‍വാഹനങ്ങളുടെയും, ഓട്ടോ ടാക്‌സി നികുതിയും വര്‍ധിപ്പിച്ചതായി മന്ത്രി കെ എം മാണി. നികുതി വര്‍ധനയിലൂടെ 34,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. 1500 സി.സിക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളും ഇനി ആഡംബര നികുതി നല്‍കണം. നികുതി വര്‍ധിപ്പിച്ചതോടെ കാരവാനുകളുടെ വിലയും വര്‍ധിക്കും. അഞ്ച് ലക്ഷം വരെയുള്ള കാറുകള്‍ക്ക് വിലയുടെ ഏഴ് ശതമാനമായിരിക്കും … Continue reading "മോട്ടോര്‍വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു"
        തിരു: മല്‍സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ 30 കോടി രൂപയുടെ പദ്ധതി മന്ത്രി കെ.എം. മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. മല്‍സ്യ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ സ്ഥലസൗകര്യം ലഭ്യമാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് തുക നല്‍കുക. കോര്‍പറേഷന് നാലു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷം രൂപയും പഞ്ചായത്തിന് രണ്ടു ലക്ഷം രൂപയും ഇതിനായി നല്‍കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കും. ഗുണമേന്മ നഷ്ടപ്പെടാതെ മല്‍സ്യം ജനങ്ങളിലെത്താന്‍ പ്രോല്‍സാഹനം വേണം. 630 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ … Continue reading "മല്‍സ്യബന്ധന മേഖല ത്വരിതപ്പെടുത്താന്‍ 30 കോടി"
        തിരു: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരഹരിക്കാനായി 177 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ ഗ്യാരേജ് നിര്‍മാണത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പതിനേഴ് കോടി രൂപയും കമ്പ്യൂട്ടര്‍വത്ക്കരണത്തിനും ഈ ഗവേണന്‍സിനുമായി 10 കോടി രൂപയും സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുന്നതിനായി 150 കോടി രൂപയുടെ സഹായവും നല്‍കുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമന്ത്രി കെ.എം മാണി പറഞ്ഞു. പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന കെഎസ്ആര്‍ടിസിക്ക് ബജറ്റ പ്രഖ്യാപനം ഏറെ ആശ്വാസമായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
    തിരു: കേരളത്തില്‍ ഹൈടെക് കൃഷി വ്യാപകമാക്കുമെന്ന് മന്ത്രി കെ.എം. മാണി. നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആധുനിക കൃഷിരീതി വ്യാപകമാക്കും. ആധുനിക വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. കേരളം ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാനുള്ള പദ്ധതിയാണ് ബജറ്റില്‍ അവതരിപ്പിച്ചത്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബിരുദധാരികള്‍ക്കും ബോട്ടണി ബിരുദ ധാരികള്‍ക്കും പരിശീലനം നല്‍കും. ഓരോ തദ്ദേശസ്ഥാപനത്തിനും രണ്ടു മുതല്‍ നാലു വരെ പരിശീലകരെ ലഭ്യമാക്കും. … Continue reading "കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി മാണി"
      തിരു: സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍ക്ക് പുതിയ വേദി കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം ചേരും. തിങ്കളാഴ്ചയാണ് യോഗം. ഇതു സംബന്ധിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചു. ശംഖുംമുഖം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളാണ് സര്‍ക്കാരിന്റ പരിഗണനയിലുള്ളത്. സെക്രട്ടേറിയറ്റ് സ്ഥിരം സമരവേദിയാകുമ്പോള്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സമീപപ്രദേശങ്ങളും ഗതാഗതക്കുരുക്കിലാകുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് യോഗം ചേരുന്നത്.
      തിരു: സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരിസ്ഥിതിസൗഹൃദ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഇതിനായി വ്യവസായ നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എമര്‍ജിംഗ് കേരളയിലൂടെ വന്ന 22,968 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സരിത എസ് നായരുടെ ടീം സോളാര്‍ എമര്‍ജിംഗ് കേരളയില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് … Continue reading "പരിസ്ഥിതിസൗഹൃദ വ്യവസായങ്ങള്‍ സ്ഥാപിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി"
      തിരു: ടി.പി വധക്കേസില്‍ സി.പി.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റ് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതോടെ സി.പി.എമ്മിന്റെ വാദം പൊളിഞ്ഞു. ശരിയായ രീതിയില്‍ അന്വേഷിച്ചതുകൊണ്ടാണ് സി.പി.എമ്മിന്റെ പങ്ക് പുറത്തുവന്നത്. കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. കോടതി വിധി വന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആരായുമെന്നും ചെന്നിത്തല പറഞ്ഞു.

LIVE NEWS - ONLINE

 • 1
  38 mins ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 2
  55 mins ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 3
  3 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 4
  4 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 5
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 6
  5 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 7
  6 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 8
  6 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 9
  6 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം