Friday, April 19th, 2019

      തിരു: പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന ചൊല്ലിനെ ഓര്‍മപ്പെടുത്തും വിധമാണ് പ്രതിപക്ഷ നേതാവും കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ പ്രബലനുമായ വിഎസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ നിലപാട്. ലാവ്‌ലിന്‍ അഴിമതിയാണെന്നും ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ ആരും വിശ്വസിക്കില്ലെന്നും പറഞ്ഞ് പാര്‍ട്ടി നിലപാടിനെ എതിര്‍ത്ത വിഎസ് ആര്‍എംപിയേയും കെ.കെ രമയേയും തള്ളിപ്പറഞ്ഞ് പാര്‍ട്ടിയുടെ നാവായി മാറിയിരിക്കുകയാണിപ്പോള്‍. വിഎസിന്റെ മലക്കം മറിച്ചിലിന് പിന്നിലെ രഹസ്യമെന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഔദ്യോഗിക … Continue reading "പാര്‍ട്ടിക്ക് മുകളില്‍ വിഎസും പറക്കില്ല"

READ MORE
        തിരു: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയ നമ്പിമാരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നമ്പിമാരുടെ ദേഹപരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി എത്തിയ പെരിയനമ്പിയെ പൊലീസുകാര്‍ തടയുകയായിരുന്നു. ക്ഷേത്ര ജീവനക്കാരും പൂജാരിമാരും അകത്തേക്ക് കടക്കുന്ന തിരുവമ്പാടി നടയിലൂടെ അകത്തേക്ക് കടക്കുന്നതിനിടെയാണ് പൊലീസുകാര്‍ പെരിയനമ്പിയെ തടയുകയും ദേഹപരിശോധന നടത്തുകയും ചെയ്തത്. ക്ഷേത്രത്തിലേക്ക് പ്രത്യേകനടവഴി പ്രവേശിക്കരുതെന്നും കിഴേക്കനടയിലൂടെ കയറണമെന്നും പോലീസുകാര്‍ നിര്‍ദേശിച്ചു. പെരിയനമ്പിയുള്‍പ്പെടെയുള്ള പൂജാരിമാര്‍ ഇതിനെ എതിര്‍ത്തത് നേരിയ … Continue reading "പൂജാരിമാരുടെ ദേഹപരിശോധന; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംഘര്‍ഷം"
    തിരു: വയനാട്ടിലെ കാട്ടുതീയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീ മനുഷ്യനിര്‍മിതമാകാമെന്ന് സംശയമുണ്ട് അതിനാലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വയനാട്ടില്‍ കാട്ടുതീ വ്യാപകമായതിനെകുറിച്ചു വനം വകുപ്പ് അന്വേഷണം തുടങ്ങി. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരമാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ … Continue reading "കാട്ടുതീ മനുഷ്യ നിര്‍മിതം; കുറ്റക്കാര്‍ക്കെതിരെ നടപടി : മന്ത്രി"
      തിരു: തിരുവനന്തപുരം ആര്യശാലയില്‍ 60 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുഴല്‍പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിനായി എത്തിച്ചതാണെന്നാണ് സംശയിക്കുന്നു,
      തിരു: കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസുകാരനും ലോക്‌സഭയില്‍ എത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വക്രബുദ്ധിയാണ്. അധികാരം നിലനിര്‍ത്തുന്നതിനുള്ള വക്രബുദ്ധിയാണ് ഉമ്മന്‍ ചാണ്ടി കട്ടുന്നത്. ഇതു കൊണ്ടൊന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നുള്ള പ്രസ്താവന മുഖ്യമന്ത്രിയുടെ തന്ത്രമാണ്. ഇത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുള്ള മുന്നറിയിപ്പാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
          തിരു: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനുമെതിരെ സി പി എം നേതാവ് എം വിജയകുമാറിന്റെ പ്രസ്താവന വിവാദമാവുന്നു. ശശി തരൂരിന് സ്ത്രീപീഡനത്തില്‍ ഡോക്ടറേറ്റ് കിട്ടുമെന്നും രക്തദാഹിയുടെ ആട്ടിന്‍തോലണിഞ്ഞ കാരണവരാണ് രാജഗോപാലെന്നും വിജയകുമാര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലാണ് വിജയകുമാറിന്റെ പ്രസ്താവന. വിജയകുമാറിനെതിരെ ശശി തരൂര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് … Continue reading "ശശി തരൂരിന് സ്ത്രീപീഡനത്തില്‍ ഡോക്ടറേറ്റ് കിട്ടും :എം വിജയകുമാര്‍"
    തിരു: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം ഉറുമ്പരിച്ച നിലയില്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാട്ടാകട സ്വദേശിനി 70 കാരിയുടെ മൃതദേഹത്തിലാണ് ഉറുമ്പരിച്ചതായി കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് തൂങ്ങിമരിച്ച 70 കാരിയുടെ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഫ്രീസര്‍ കേടാണെന്ന് ആയിരുന്നു വിശദീകരണം. പോസ്്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് മൃതദേഹത്തില്‍ ഉറുമ്പരിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്. അധികൃതരുടെ അനാസ്ഥമൂലമാണ് മൃതദേഹം ഉറുമ്പരിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് … Continue reading "മോര്‍ച്ചറിയില്‍ മൃതദേഹം ഉറുമ്പരിച്ച നിലയില്‍"
      തിരു: സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 123 പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ക്വാറി അനുവദിക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളിലെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ക്വാറികളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയ വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പിഴവില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കാണ് ഇത് ബാധകമാവുക. ക്വാറികളുടെ പ്രവര്‍ത്തനത്തെ … Continue reading "ക്വാറികളുടെ പ്രവര്‍ത്തനത്തിന് പരിസ്ഥിതികാനുമതി വേണ്ട: സര്‍ക്കാര്‍"

LIVE NEWS - ONLINE

 • 1
  8 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  12 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  13 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  16 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  16 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം