Wednesday, September 26th, 2018

തിരു : മെഡിക്കല്‍ കോളേജ് കാന്റീന്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്. ഇന്ന് കാലത്ത് കോളേജ് കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്കാണ് ഭക്ഷണത്തില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് കാന്റിനില്‍ ബഹളമുണ്ടായി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാന്റീന്‍ അടച്ചുപൂട്ടി.

READ MORE
തിരു: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ആഹാരം പിടികൂടി. വര്‍ക്കല പാപനാശം തീരത്തെ ഗേറ്റ് വേ ഹോട്ടല്‍, ഹോട്ടല്‍ ഉത്രാടം മൈതാനം, ഹോട്ടല്‍ വല്ലഭന്‍ ജനാര്‍ദനപുരം, ഹോട്ടല്‍ സത്രം വര്‍ക്കല, ഹോട്ടല്‍ ജനാര്‍ദന റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. പഴകിയ ചോറ്, പൊറോട്ട, മരച്ചീനി, ഇറച്ചിക്കറി, അച്ചാര്‍, റൊട്ടി, നൂഡില്‍സ്, പപ്പടം മുതലായവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യത്തിനു ഹാനികരവുമായ നിലയില്‍ ഭക്ഷ്യസാധനങ്ങള്‍ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരു: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കാര്യമാക്കുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി ലോക്്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടും. പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിനു കത്തെഴുതിയതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
തിരു: മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഹീനമായ മാര്‍ഗത്തിലേക്ക് പോലീസ് നീങ്ങുന്നതിന്റെ തെളിവാണ് സി പി എം പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി എസ് തുടര്‍ന്ന് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിനെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. കുറ്റക്കാരനായ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.എസ് പറഞ്ഞു. സേവന … Continue reading "മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസ് ക്രൂരമാര്‍ഗം സ്വീകരിക്കുന്നു: വി എസ്"
തിരു: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കലുമായി ലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കേരളത്തില്‍ എന്‍ഡിഎഫിന്റെ വളര്‍ച്ച മുസ്‌ലീം ലീഗിന്റെ സംരക്ഷണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. കാസര്‍കോട് വെടിവെയ്പും അതിനുശേഷമുണ്ടായ സംഭവവുമൊക്കെ ഇത് സൂചിപ്പിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതാക്കളെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്നെങ്കിലേ അന്വേഷണം പൂര്‍ത്തിയാകൂവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍ ഭട്കലിന് കേരളത്തില്‍ എന്‍ഡിഎഫുമായും കര്‍ണാടകയില്‍ ചില സംഘടനകളുമായും ബന്ധമുണ്ടെന്ന് ദേശീയ … Continue reading "യാസിന്‍ ഭട്കലുമായി ലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം: വി. മുരളീധരന്‍"
തിരു: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയക്കാന്‍ ആര്‍ക്കും അവകാശമുണ്ട്്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം ലോകം മുഴുവന്‍ അറിയിക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ തുടര്‍ന്ന് പറഞ്ഞു.
  തിരു: ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ആനയറ മാര്‍ക്കറ്റിലെത്തിയ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കു നേരെ മര്‍ദ്ദനം. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച എസ് ഐയുടെ വീട്ടിലേക്ക് സി പി എം നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട ഗ്രേഡ് എസ് ഐയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. … Continue reading "മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം"
തിരു: പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു ദിവസമായി സംസ്ഥാനത്തു നടത്തുന്ന ‘കോഴിസമരം പിന്‍വലിച്ചു. തങ്ങളുടെ ആവശ്യങ്ങളൊന്നും അനുവദിച്ചുതരാന്‍ മന്ത്രി കെ എം മാണി തയാറാകാത്ത സാഹചര്യത്തിലാണ് സമരം നിരുപാധികം പിന്‍വലിക്കുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് ബെന്നി ഇമ്മട്ടി അറിയിച്ചു.

LIVE NEWS - ONLINE

 • 1
  20 mins ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 2
  2 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 3
  2 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 4
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 5
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  3 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

 • 9
  4 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍