Wednesday, January 23rd, 2019

ഇസ്‌താംബൂള്‍: അണ്ടര്‍ 20 ലോകകപ്പ്‌ ഫ്രാന്‍സിന്‌. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വായ്യെ 4 – 1 ന്‌ കീഴടക്കിയാണ്‌ ഫ്രാന്‍സ്‌ അണ്ടര്‍ 20 ലോകകപ്പ്‌ ഫുട്‌ബാളില്‍ കന്നി കിരീടം സ്വന്തമാക്കിയത്‌. അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ്‌ നാല്‌ കിക്കുകളും ഗോളാക്കിയപ്പോള്‍ ഉറുഗ്വായിക്ക്‌ ഒരെണ്ണം മാത്രമാണ്‌ വലയിലെത്തിക്കാനായത്‌. മികച്ച സേവുകളൂടെ രണ്ട്‌ കിക്കുകള്‍ തടഞ്ഞ അല്‍ഫോണ്‍സ്‌ അരിയോളയാണ്‌ ഫ്രഞ്ച്‌ ടീമിന്റെ വിജയശില്‍പി. ലോക ഫുട്‌ബോളില്‍ ഫ്രാന്‍സ്‌ പഴയ പ്രതാപത്തിന്റെ നിഴലായി തുടരുമ്പോഴാണ്‌ അവരുടെ ഫിഫ യൂത്ത്‌ ലോക കിരീടം നേടുന്നത്‌. … Continue reading "അണ്ടര്‍ 20 ലോകകപ്പ്‌ ഫ്രാന്‍സിന്‌"

READ MORE
ലണ്ടന്‍: വിമ്പിള്‍ഡണ്‍ കിരീടം ടെന്നീസ്‌ വനിതാ ഗ്രാന്‍സ്ലാം ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിക്ക്‌. ജര്‍മനിയുടെ സാബിന ലിസിക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ്‌ ബര്‍ട്ടോളി കിരീടമുയര്‍ത്തിയത്‌. സ്‌കോര്‍ 61, 64. ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്‌ഥാനത്തായിരുന്ന ബര്‍ട്ടോളിയുടെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്‌. 
പുനെ : ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വികാസ് ഗൗഡയിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണം എറിഞ്ഞിട്ടു. ഡിസ്‌കസ് ത്രോയില്‍ 64.90 മീറ്റര്‍ എറിഞ്ഞാണ് വികാസ് സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഗൗഡ താരം മികച്ച ദൂരം കണ്ടെത്തിയത്. വനിതകളുടെ 400 മീറ്റില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പൂവമ്മ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തി. 53.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പൂവമ്മ വെള്ളി നേടി. ഇന്ന് രണ്ട് വെങ്കലും കൂടി ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.
പൂനെ : ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് ആദ്യ മെഡല്‍. ഷോട്പുട്ടിലാണ് ഇന്ത്യയുടെ ഓംപ്രകാശ് കുമാര്‍ വെങ്കലമെഡല്‍ നേടിയത്. അതേസമയം മെഡല്‍ പ്രതീക്ഷയായ കൃഷ്ണ പുനിയ നിരാശപ്പെടുത്തി.
പുനെ : ഏഷ്യയിലെ കായികമാമാങ്കത്തിന്റെ ആദ്യദിനം ഇന്ത്യക്കും കേരളത്തിനു അഭിമാനം. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരം പി പി കുഞ്ഞുമുഹമ്മദും ആരോഗ്യ രാജീവും സെമിയില്‍ കടന്നു. ഇരുവരും രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ആരോഗ്യ രാജീവ് 46.67 സെക്കന്‍ഡിലും കുഞ്ഞുമുഹമ്മദ് 47.04 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ മികച്ച സമയം മറികടക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ലെങ്കിലും ഇവര്‍ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ താരമായ നീരജ് പവാറിന് സെമിക്ക് യോഗ്യത നേടാനായില്ല. മലയാളികളായ മയൂഖ ജോണി, … Continue reading "ഏഷ്യന്‍ അത്‌ലറ്റിക്‌സ് : കുഞ്ഞുമുഹമ്മദ് സെമിയില്‍"
കിങ്സ്റ്റണ്‍ : ത്രിരാഷ്ട്ര കപ്പ് ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. വെസ്റ്റ് ഇന്‍ഡീസിലെ സബീന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 161 റണ്‍സിനായിരുന്നു. ഇതോടെ ശ്രീലങ്കക്ക് നിര്‍ണായക ബോണസ് പോയന്റ് ലഭിച്ചു. ഇന്ത്യയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ലങ്ക നേടിയ 349 റണ്‍സെന്ന സ്‌കോര്‍ പിന്തുടരാന്‍ പോലുമാവാതെ ഇന്ത്യ 187 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കക്ക് വേണ്ടി ഉപുല്‍ തരംഗ 174 റണ്‍സും മഹേല ജയവര്‍ധനെ … Continue reading "ലങ്ക ഇന്ത്യയെ വിഴുങ്ങി"
ലണ്ടന്‍ : രോഹന്‍ ബൊപ്പണ്ണ-എഡ്വാര്‍ഡ് റോജര്‍ വാസലിന്‍ സഖ്യം വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയന്‍- ബ്രസീല്‍ ജോഡിയായ അലക്‌സാണ്ടര്‍ പെയാ-ബ്രൂണോ സഖ്യത്തെയാണ് രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍-ഫ്രാന്‍സ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 4-6, 7-6, 6-2. സ്വീഡിഷ്-കനേഡിയന്‍ സഖ്യം റാബര്‍ട്ട്്- ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഇരുവരും നേരിടുക.
റിയൊ ഡി ജനീറോ : ലോകചാമ്പ്യന്‍മാരുടെ നെഞ്ചിലേക്ക് മൂന്ന് അമ്പുകള്‍ എയ്തു കയറ്റി മഞ്ഞക്കിളികള്‍ കോണ്‍ഫെഡറേഷന്‍ കപ്പുമായി കൂടണഞ്ഞു. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സ്‌പെയിനിന്റെ നെഞ്ചകം തകര്‍ത്ത ബ്രസീലിയന്‍ മുന്നേറ്റം. ഗ്യാലറിയിലെ മഞ്ഞക്കടലില്‍ ഇരമ്പിയാര്‍ത്ത ആവേശത്തിരമാലകളെ സാക്ഷിയാക്കിക്കൊണ്ട് ബ്രസീല്‍ മൂന്നാമതും കപ്പില്‍ മുത്തമിട്ടു. ഫ്രെഡായിരുന്നു ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഒന്നിനു പിറകെ മറ്റൊന്നു കൂടി. അവസാന ആണി അടിച്ചതാകട്ടെ ബ്രസീലിന്റെ പ്രിയ ഹീറോ നെയ്മറും.തൊണ്ണൂറാം സെക്കന്‍ഡിലായിരുന്നു സ്പാനിഷ് പടയുടെ നെഞ്ചുകീറിയ ഫ്രെഡിന്റെ ആദ്യഗോള്‍. വലതുവശത്ത് … Continue reading "ചുകപ്പ് ഭീമന്‍മാരെ തുരത്തി മൂന്നാംവട്ടവും മഞ്ഞപ്പട"

LIVE NEWS - ONLINE

 • 1
  2 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 2
  5 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 3
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 4
  6 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 5
  7 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 6
  9 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 7
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  10 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം