Tuesday, September 18th, 2018

ലണ്ടന്‍: ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുമായി തുഴച്ചില്‍ താരം സ്വര്‍ണ് സിങ് . വിര്‍ക് സിംഗിള്‍ സ്‌കള്‍ ഇനത്തില്‍ പഞ്ചാബി താരം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ കിം ഡോങ്ങിനെയാണ് സ്വര്‍ണ് മറികടന്ന്, ഏഴു മിനിറ്റ് 0.49 സെക്കന്‍ഡ് കൊണ്ടാണു രണ്ടു കിലോമീറ്റര്‍ തുഴഞ്ഞെത്തിയത്. നാളെയാണു ക്വാര്‍ട്ടര്‍. കഴിഞ്ഞ ദിവസം ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്തതോടെയാണു റെപ്പാഷെ റൗണ്ടിലൂടെ മുന്നേറാന്‍ സ്വര്‍ണിന് അവസരം ലഭിച്ചത്. ഹീറ്റ്‌സില്‍ സ്വര്‍ണ് 6:54.04 സമയമാണു കുറിച്ചിരുന്നത്.

READ MORE
ലണ്ടന്‍ : പര്‍ദ്ദ ധരിച്ച് മത്സരിക്കരുതെന്ന് സൗദി വനിതാ ജൂഡോ താരത്തോട് ഇന്‍ര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. സൗദിയില്‍ നിന്നുള്ള ഹെവിവെയ്റ്റ് ജൂഡോ താരം വോഷ്ദാന്‍ ഷെഹര്‍ഖാനിയെയാണ് പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മരിയസ് വൈസര്‍ വിലക്കിയത്. അത്യന്തം അപകടം നിറഞ്ഞ ജൂഡോ മത്സരങ്ങളില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള ആവരണം ധരിക്കുന്നത് മത്സരാര്‍ത്ഥിയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ആഗസ്ത് മൂന്നിനാണ് ഷെഹര്‍ഖാനിയുടെ ആദ്യമത്സരം. അതേസമയം ശരി അത്ത് നിയമം അനുശാസിക്കുന്ന … Continue reading "പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് സൗദി വനിതാ ജൂഡോ താരത്തിന് വിലക്ക്"
കൊല്‍ക്കത്ത : പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഫുട്ബാള്‍ താരം ആശുപത്രിയില്‍ മരണപ്പെട്ടു. പശ്തിമബംഗാളിലെ ജല്‍പായിഗുരി ജില്ലയിലാണ് സംഭവം. പ്രാദേശിക ഫുട്‌ഗോള്‍ ക്ലബ് താരമായ മഹേഷ് താപ്പയാണ് (24) മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറുന്നതിനിടെ പ്രതിരോധിച്ച ഗോള്‍കീപ്പറുടെ കാല്‍മുട്ട് മഹേഷ് താപ്പയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മൈതാനത്തു കുഴഞ്ഞുവീണ മഹേഷിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ജല്‍പായിഗുരി സാധാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു … Continue reading "ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച താരം മരണപ്പെട്ടു"
കീവ് : യുക്രെയ്ന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ യുക്രെയ്ന്‍ പുറത്തായതിനു പിന്നാലെയാണ് ഷെവ്‌ചെങ്കോ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യൂറോ കപ്പില്‍ ആതിഥേയരായിട്ടും ക്വാര്‍ട്ടറില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഷെവ്‌ചെങ്കോ പറഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നേറുക എളുപ്പമായിരുന്നില്ലെന്നും ഷെവ്‌ചെങ്കോ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഷെവ്‌ചെങ്കോ … Continue reading "യുക്രെയ്ന്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ വിരമിച്ചു."
ഇജക്കാര്‍ത്ത : ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈനാ നെഹ്‌വാളിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ലോക പത്താം നമ്പര്‍ കൊറിയയുടെ ജിന്‍ ഹ്യൂന്‍ സംഗിനെ തോല്‍പ്പിച്ച് സൈന ഫൈനലിലെത്തി. ലോക അഞ്ചാം നമ്പര്‍ താരം ചൈനയുടെ ഷിങ്‌സിയന്‍ വാംഗിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. നേരത്തെ 2009, 2010 വര്‍ഷങ്ങളില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയ ആളാണ് സൈന.
ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപണ്‍ ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ കിരീടം ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി സൈന നെഹ്വാളിന്. തായ് താരവും രണ്ടാം സീഡുമായ റച്ചാനോക് ഇന്‍താനോണിനെ തോല്‍പിച്ചാണ് സൈന കിരീടം ചൂടിയത്. സൈനയുടെ കരിയറിലെ ആദ്യ തായ്‌ലന്‍ഡ് ഓപണ്‍ കിരീടമാണിത്. സെമിഫൈനലില്‍ ആതിഥേയതാരം പോണ്‍ടിപ് ബുരാനപ്രസര്‍സുക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ടോപ് സീഡും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന ഫൈനലിലെത്തിയത്.
പാരീസ് : ക്ലേ കോര്‍ട്ടില്‍ റഷ്യന്‍ വസന്തം വിരിയിച്ചു കൊണ്ട് മരിയ ഷരപ്പോവ റോളങ് ഗാരോസിലെ തന്റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇറ്റലിയുടെ സാറ എറാനിയെ 6-3, 6-2 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഷറപ്പോവ വിജയം സ്വന്തമാക്കിയത്. ഇതോടെ നാല് ഗ്രാന്റ് സ്ലാം കിരീടം നേടുന്നവരുടെ പട്ടികയില്‍ ഷരപ്പോവയും ഇടം പിടിച്ചു. 2004ല്‍ വിംബിള്‍ഡണ്‍, 2006ല്‍ യു എസ് ഓപ്പണ്‍, 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ കരസ്ഥമാക്കിയ ഷരപ്പോവ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയതോടെയാണ് നാല് ഗ്രാന്‍സ്ലാം കിരീടങ്ങള … Continue reading "ഫ്രഞ്ച് ഓപ്പണ്‍ കിരീടം മരിയ ഷറപ്പോവക്ക്"
കട്ടക്ക് : നിര്‍ണായക മത്സരത്തില്‍ മഹാരാഷ്ട്രയെ 1-3ന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. കേരളത്തിനു വേണ്ടി കണ്ണന്‍ രണ്ടു ഗോള്‍ നേടി. കളിതുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പെനല്‍റ്റിയിലൂടെ മഹാരാഷ്ട്ര മുന്നിലെത്തി. എന്നാല്‍, മഹാരാഷ്ട്ര വഴങ്ങിയ സെല്‍ഫ് ഗോളില്‍ കേരളം സമനില നേടി. പിന്നീട് രണ്ടു ഗോളുകള്‍ തുടരെ അടിച്ച് കണ്ണന്‍ കേരളത്തെ സെമിയിലെത്തിച്ചു. ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം സെമിയിലെത്തിയത്. 2006ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം … Continue reading "സന്തോഷ് ട്രോഫി : മഹാരാഷ്ട്രയെ തുരത്തി കേരളം സെമിയില്‍"

LIVE NEWS - ONLINE

 • 1
  14 mins ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 2
  1 hour ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 3
  4 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 4
  5 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 5
  7 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 6
  7 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 7
  8 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 8
  8 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 9
  8 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്