Friday, September 21st, 2018

ബാഴ്‌സലോണ : അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി അച്ഛനായി. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയാണ് മെസ്സിയുടെ മകന്റെ അമ്മയായത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആശുപത്രിയിലാണ് തിയാഗോയുടെ ജനനം. ‘ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായി’ മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

READ MORE
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വ നല്‍കി ആദരിക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. ആസ്‌ത്രേലിയക്കാരല്ലാത്തവര്‍ക്ക് അവരെ അപൂര്‍വമായി മാത്രം നല്‍കാറുള്ള ഈ ബഹുമതിക്ക് സച്ചിന്‍ ഏറെ അര്‍ഹനാണെന്ന് ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. നേരത്തെ വിഖ്യാത നിയമ പണ്ഡിതന്‍ സോളി സൊറാബ്ജിക്കു ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. ഇരു രാജ്യങ്ങളും … Continue reading "സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ആസ്‌ത്രേലിയന്‍ ബഹുമതി"
മുംബൈ : കളിക്കാര്‍ക്കു പുറമെ അമ്പയര്‍മാരുടെ കോഴവിവാദവും ക്രിക്കറ്റില്‍ മറനീക്കി പുറത്തുവരുന്നു. പണം വാങ്ങി അനുകൂല തീരുമാനങ്ങളും വിവരങ്ങളും നല്‍കുന്ന ആറ് അമ്പയര്‍മാരാണ് ഒരു ചാനലിന്റെ ഒളിക്യാമറിയില്‍ കുടുങ്ങിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള അമ്പയര്‍മാരാണ്. പാക്കിസ്ഥാനില്‍ നിന്ന് നദീം ഗോറി, അനീസ് സിദ്ധിഖി എന്നിവരും ബംഗ്ലാദേശില്‍ നിന്നുളള നാദിര്‍ ഷായും ശ്രീലങ്കന്‍ അമ്പയര്‍മാരായ ഗമിനി ദിസ്സനായകെ, മോറിസ് വിന്‍സ്റ്റണ്‍, സാഗര ഗലജെ എന്നിവരുമാണ് … Continue reading "അമ്പയര്‍മാരും കോഴവിവാദത്തില്‍"
സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റ് മത്സരങ്ങളോട് പൂര്‍ണമായും വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 ലീഗിലും കളിച്ചു വരികയായിരുന്നു. ഹെയ്ഡന്‍ ഈ വര്‍ഷം ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. നാല്‍പതു കാരനായ ഹെയ്ഡന്‍ 2009ലാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ … Continue reading "മാത്യു ഹെയ്ഡന്‍ പാഡഴിച്ചു"
യു എസ് ഓപ്പണ്‍ കിരീടം നേടിയ സെറീന വില്ല്യംസിന്റെ ആഹ്ലാദ പ്രകടനം ന്യുയോര്‍ക്ക് : യു എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്ല്യംസിന് ചരിത്ര നേട്ടം. രണ്ടു മണിക്കൂറിലേറെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കയെ കീഴടക്കി സെറീന നാലാം കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് 6-2ന് നേടി സെറീന തന്റെ പോരാട്ട വീര്യത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉണര്‍ന്നു കളിച്ച അസരങ്ക അതേ നാണയത്തില്‍ … Continue reading "യു എസ് ഓപ്പണില്‍ സെറീനക്ക് ചരിത്ര വിജയം"
  ചെന്നൈ : അഭിനയത്തികവിലൂടെ മലയാളികളുടെ പ്രിയതാരമായി വളര്‍ന്ന് തമിഴിന്റെ മരുമകളായ ശാലിനി ബാഡ്മിന്റണ്‍ കോര്‍ട്ടിലും പ്രതിഭ തെളിയിക്കാനൊരുങ്ങുന്നു. ട്രിച്ചിയില്‍ നടന്ന യോഗ്യതാമത്സരത്തില്‍ തിളങ്ങിയ ശേഷം അടുത്തുതന്നെ നടക്കാന്‍ പോകുന്ന തമിഴ്‌നാട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുകയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് സജീവമല്ലാതിരുന്ന മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയുടെ ഇഷ്ടവിനോദമാണ് ബാഡ്മിന്റണ്‍ എന്ന കാര്യം ഈയിടെ മാത്രമാണ് ലോകം അറിയുന്നത്. യോഗ്യതാമത്സരങ്ങളില്‍ ഡബിള്‌സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ രണ്ടാം സീഡായി വിജയിച്ച ശാലിനി … Continue reading "ബാഡ്മിന്റണിലും പ്രതിഭ കാട്ടി മാമാട്ടിക്കുട്ടിയമ്മ"
ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളി സ്‌ക്വാഷ് താരം ദീപിക പളളിക്കല്‍, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുള്‍പ്പെടെ 25ഓളം കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റത്തോഡിന്റെ അധ്യക്ഷതയിലുളള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ 60 കിലോഗ്രാം ഫ്രീ സ്‌റ്റെല്‍ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍. 25 മീറ്റര്‍ റാപ്പിഡ് ഫയറിംഗിലെ വെളളിമെഡല്‍ ജേതാവാണ് വിജയ്കുമാര്‍. … Continue reading "യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന"
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഷൂട്ടിംഗ് പരിശീലന സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സണ്ണി തോമസ്. 19 വര്‍ഷമായി ദേശീയ ടീമിന്റെ കോച്ചാണ്. ഇനി വിശ്രമിക്കേണ്ട സമയമായി. തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ ഷൂട്ടിംഗ് രംഗത്തു നിന്ന് പിന്‍വാങ്ങില്ലെന്നും സണ്ണി തോമസ് പറഞ്ഞു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമായിരുന്നെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ ഷൂട്ടിംഗില്‍ കൂടുതല്‍ മെഡല്‍ നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  9 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  11 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  11 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  13 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  15 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  18 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  19 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  19 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി