Tuesday, April 23rd, 2019

    ദുബായ്: ഏകദിന ബാറ്റിങ് റാങ്കിംഗില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ടു സെഞ്ച്വറി നേടുകയും കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുകയും ചെയ്താണ് കോഹ്‌ലിയുടെ ഈ കുതിപ്പ്. ഇതാദ്യമാണ് കോഹ്‌ലി ഒന്നാം റാങ്കിലെത്തുന്നത്. ബൗളിങ്ങില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്നര്‍ സയീദ് അജ്മലാണ് ഒന്നാമന്‍. 2010 മുതല്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ … Continue reading "ഏകദിന റാങ്കിംഗ്; കോഹ്‌ലി ഒന്നാമന്‍"

READ MORE
      നാഗ്പൂര്‍: അവസാന ഓവര്‍വരെ ആവേശം മുറ്റി നിന്ന ആറാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. റണ്‍മല ഉയര്‍ത്തി വെല്ലുവിളിച്ച ഓസീസിനെ അതേ നാണയത്തില്‍ ഇന്ത്യ അടിച്ചോടിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ വിജയത്തിന്റെ തിളക്കം. ഇതോടെ പരമ്പര 2-2 സമനിലയില്‍. ബാംഗ്ലൂരില്‍ ദീപാവലി ദിവസം നടക്കുന്ന അവസാന മല്‍സരം പരമ്പര വിജയികളെ നിശ്ചയിക്കും. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ വാട്‌സന്റെയും(102) ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെയും(156) മിന്നല്‍ പ്രകടനത്തിന്റെ … Continue reading "ഇന്ത്യക്ക് കരുത്താര്‍ന്ന ജയം"
    റോത്തക്ക്: തന്റെ മാന്ത്രിക ബാറ്റുകൊണ്ട് കാണികളെ കോരിത്തരിപ്പിച്ച് ക്രിക്കറ്റിലെ ദൈവം രഞ്ജി ട്രോഫിയോട് എന്നന്നേക്കുമായി വിടചൊല്ലി. ഹരിയാനക്കെതിരായ സീസണിലെ ആദ്യ രഞ്ജി മത്സരത്തില്‍ മുംബൈ സച്ചിന്റെ (79*)കരുത്തില്‍ വിജയിച്ചു – രഞ്ജി ട്രോഫിയില്‍ നിന്ന് ദൈവത്തിന്റെ രാജകീയ പിന്‍മാറ്റം. രണ്ട് ഇന്നിംഗ്‌സുകളിലായി ഹരിയാന ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യം മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ നാലുവിക്കറ്റ് ശേഷിക്കെ മറികടന്നു. അവസാന ദിവസം39 റണ്‍സാണ് മുംബൈ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 55 റണ്‍സുമായി ക്രീസിലെത്തിയ സച്ചിന്‍ ധവാല്‍ കുല്‍ക്കര്‍ണിയുമായി … Continue reading "നാടിനെ വിജയത്തിലെത്തിച്ച് ദൈവത്തിന്റെ രാജകീയ പടിയിറക്കം"
  ഗുവാഹത്തി: സഞ്ജു വി. സാംസണിന്റെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അസമിനെതിരായ രഞ്ജി ട്രോഫി ക്രക്കറ്റ് മല്‍സരത്തില്‍ കേരളത്തിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. മൂന്നാം ദിവസം കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 362 റണ്‍സിന് അവസാനിച്ചു. സഞ്ജു വി. സാംസണ്‍ 211 റണ്‍സ് നേടി. 23 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി. അസം ഒന്നാം ഇന്നിംഗ്‌സില്‍ 323 റണ്‍സിനു പുറത്തായിരുന്നു. കേരളത്തിന് 39 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ്് ലീഡാണ് ലഭിച്ചത്. കേരളത്തിനു വേണ്ടി എന്‍. സുരേന്ദ്രന്‍ 46 … Continue reading "രജ്ഞി ട്രോഫി; സഞ്ജുവിന് ഇരട്ടസെഞ്ചുറി, കേരളത്തിന് ലീഡ്"
      ഗുവാഹത്തി: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സഞജു വി സാംസണിന്റെ സെഞ്ചുറി മികവില്‍ കേരളം പൊരുതുന്നു. ഇന്നലെ കളിയവസാനിക്കുമ്പോള്‍ 46 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. എട്ടു രഞ്ജി മല്‍സരങ്ങളില്‍ നിന്നായി സഞ്ജുവിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. മൂന്നു വിക്കറ്റിന് 119 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ്. അന്‍താഫിന്റെ വിക്കറ്റാണ് ഇന്ന് കേരളത്തിന് നഷ്ടമായത്.  
  മലപ്പുറം: സ്വന്തം ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്നു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്ന് ഒരു ടീമുമില്ല. 13 ഐ ലീഗ് കഌബുകള്‍ക്ക് പുറമെ മൂന്ന് സംഘങ്ങളെക്കൂടി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രഖ്യാപിച്ചു. കഴിഞ്ഞ ഐ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ട യുനൈറ്റഡ് സിക്കിം, രണ്ടാം ഡിവിഷനിലെ മൂന്നും നാലും സ്ഥാനക്കാരായ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ എഫ്.സി, ഷില്ലോംഗിലെ ലാങ്‌സ്‌നിങ് എഫ്.സി എന്നിവയായിരിക്കും ഫെഡറേഷന്‍ കപ്പിനിറങ്ങുക. ഇതാദ്യമായാണ് സ്വന്തം ടീമില്ലാതെ കേരളം … Continue reading "ഫെഡറേഷന്‍ കപ്പ് ; സ്വന്തം ടീമില്ലാതെ കേരളം"
കണ്ണൂര്‍: സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റില്‍ ജില്ലാ വിഭാഗത്തില്‍ കണ്ണൂരും ബറ്റാലിയന്‍ വിഭാഗത്തില്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയനും ചാമ്പ്യന്മാരായി. കണ്ണൂരിന് 75 പോയിന്റും, റിസര്‍വ് ബറ്റാലിയന് 102.5 പോയിന്റും ലഭിച്ചു. ജില്ലാ വിഭാഗത്തില്‍ തൃശ്ശൂര്‍ (35) രണ്ടാംസ്ഥാനവും പാലക്കാട്(31) മൂന്നാംസ്ഥാനവും നേടി. ബറ്റാലിയന്‍ വിഭാഗത്തില്‍ കെ.എ.പി. ഒന്ന് (86) രണ്ടും എം.എസ്.പി.(70) മൂന്നാംസ്ഥാനവും നേടി. വിവേക് (ആലപ്പുഴ) 898 പോയിന്റോടെ പുരുഷവിഭാഗത്തില്‍ മികച്ച അത്‌ലറ്റായി. മികച്ച വനിതാ അത്‌ലറ്റായി കെ.എ.പി. രണ്ടാം ബറ്റാലിയനിലെ ജോജിമോള്‍ (895 പോയിന്റ്) … Continue reading "സംസ്ഥാന പോലീസ് മീറ്റ്; കണ്ണൂരും ഐ ആര്‍ബിയും ജേതാക്കള്‍"
    ഇസ്താംബുള്‍ : അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്ല്യംസ് ഡബ്ലൂ.ടി.എ. ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍. ചെക്ക്താരം പെട്രോ ക്വിറ്റോവയെ കീഴടക്കിയാണ് സെറീന അവസാന നാലില്‍ എത്തിയത്.

LIVE NEWS - ONLINE

 • 1
  52 mins ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

 • 2
  13 hours ago

  തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

 • 3
  15 hours ago

  കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

 • 4
  17 hours ago

  എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

 • 5
  18 hours ago

  നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

 • 6
  19 hours ago

  അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

 • 7
  22 hours ago

  ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

 • 8
  22 hours ago

  യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

 • 9
  22 hours ago

  കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്