Wednesday, September 26th, 2018

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഡച്ച് താരം വാന്‍പേഴ്‌സി തന്റെ നിലപാട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായ വാന്‍ പേഴ്‌സി നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസം റൊമാനിയയുമായുള്ള മല്‍സരത്തില്‍ ഹോളണ്ട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതില്‍ രണ്ടുഗോളും വാന്‍ പേഴ്‌സിയുടെതായിരുന്നു. ഈ മല്‍സരത്തിന് ശേഷമാണ് 29 കാരനായ ഡച്ച് താരം തന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ അറിയിച്ചത്. ‘വരും വര്‍ഷങ്ങളിലും തന്റെ ക്ലബ് യുനൈറ്റഡ് തന്നെയാണ്. എന്റെ അവസാനത്തെ ക്ലബും … Continue reading "വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരുമെന്ന് പേഴ്‌സി"

READ MORE
ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം അട്ടിമറി തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ വിദര്‍ഭയെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മഴ മൂലം മത്സരം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ … Continue reading "ട്വന്റി-20യില്‍ കേരളത്തിന് തടര്‍ച്ചയായ രണ്ടാം ജയം"
ആസ്‌ത്രേലിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 13 ടെസ്റ്റില്‍ നിന്ന് ശരാശരി 65 റണ്‍റേറ്റുള്ള പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് പകരക്കാരനാാകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് പൂജാരയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് കിട്ടിയതിനെക്കാള്‍ മികച്ച തുടക്കമാണ് പൂജാരക്ക് കിട്ടിയതെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇ എസ് പി എന്‍ ചാലിന്റെ എ ഡേ വിത്ത് ദ്രാവിഡ് എന്ന … Continue reading "ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ്"
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും ആസ്‌ത്രേലിയ തകര്‍ന്നു. തലേദിവസത്തെ സ്‌കോറായ എട്ടു വിക്കറ്റിന് 231 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആസ്‌ത്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും രാവിലെ തന്നെ വീണു. 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പീറ്റര്‍ സിഡില്‍ അര്‍ധസെഞ്ചുറി തികച്ച ഉടന്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് സിഡിലിനെ അശ്വിനാണ് വീഴ്ത്തിയത്. ഇതോടെ ഒന്നാമിന്നിംഗ്‌സില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 30 റണ്‍സെടുത്ത പാറ്റിന്‍സണെ പ്രഗ്യാന്‍ ഓജയും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു.
മൊഹാലി : ആസ്േ്രതലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ഉജ്ജ്വല വിജയം നേടിയാണ് ഇന്ത്യ അപ്രതീക്ഷിതമായി പരമ്പര നേടിയത്. സമനിലയിലേക്കെത്താന്‍ സാധ്യതയുണ്ടായിരുന്ന മത്സരമാണ് മികച്ച കളിയിലൂടെ ധോനിയും കൂട്ടരും കീശയിലാക്കിയത്. അവസാന ദിനം 16 പന്ത് ശേഷിക്കെയാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 133 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യ ദിനം മഴമൂലം നഷ്ടമായപ്പോള്‍ നാലു ദിവസം കൊണ്ട് ജയിക്കാനാവുമെന്ന് ഇന്ത്യന്‍ ടീം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ശിഖര്‍ … Continue reading "മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം ; പരമ്പര"
മൊഹാലി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന വേഗതയേറിയ സെഞ്ച്വറിയും ധവാന്റെ പേരിലായി. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ വാലറ്റക്കാരുടെ മികവില്‍ ആസ്‌ത്രേലിയ 408 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 247 റണ്‍സെടുത്തിട്ടുണ്ട്. 151 പന്തില്‍ നിന്നും 180 റണ്‍സുമായി ധവാനും 165 … Continue reading "മൂന്നാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍"
ഹൈദരാബാദ് : ഉച്ചഭക്ഷണത്തിനു മുമ്പെ ഇന്ത്യക്ക് വയര്‍ നിറഞ്ഞു. ആസ്‌ത്രേലിയക്കെതിരായ രണ്ടാ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനും മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വവങ്ങിയ ആസ്‌ത്രേലിയ ഒന്നര ദിവസത്തെ കളി ശേഷിക്കെ 131 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയവുമായി മുന്നിലെത്തി. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. സ്പിന്നര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് ആസ്‌ത്രേലിയയുടെ അന്ത്യം പൂര്‍ണമാക്കി. … Continue reading "ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം"
ചെന്നൈ : ആസ്േ്രതലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ വന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ കേവലം 50 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മുരളി വിജയ്(6) സെവാഗ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ട് സിക്‌സറുകളുമായി സച്ചിനും(13) പൂജാരയും(8) പുറത്താകാതെ വിജയം സമ്മാനിച്ചു. തലേന്നത്തെ സ്‌കോറായ ഒമ്പതിന് 232 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ കങ്കാരുപ്പട ഒമ്പത് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത ലയണിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ … Continue reading "ചെന്നൈ ടെസ്റ്റ് : ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം"

LIVE NEWS - ONLINE

 • 1
  2 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  5 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  6 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  6 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  7 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു