Thursday, September 20th, 2018

കൊല്‍ക്കത്ത : ആരാധകര്‍ക്ക് ആവേശനാളുകള്‍ സമ്മാനിക്കാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമായി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രമുഖ താരങ്ങളും ബോളിവുഡ്, ഹോളിവുഡ് സിനിമാ താരങ്ങളും പങ്കെടുത്തു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഐ പി എല്‍ പൂരത്തിന് അരങ്ങൊരുങ്ങിയത്.

READ MORE
ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത് കലാശക്കളിക്ക് അര്‍ഹത നേടി. സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ 90 റണ്‍സിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഫൈനലിലെത്താന്‍ 178 റണ്‍സെങ്കിലും നേടണമെന്നതായിരുന്നു കേരളത്തിന്റെ സ്ഥിതി. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ചൂര്‍ണമെന്റിലുടനീളം മികച്ച മത്സരമാണ് കേരളം … Continue reading "മുഷ്താഖ് അലി ട്വന്റി 20 : കേരളം ഫൈനലിലെത്താതെ പുറത്ത്"
ഭോപ്പാല്‍ : ഇന്‍ഡോറില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ഒഡീഷ ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ 41ഉം സച്ചിന്‍ ബേബി 31ഉം റണ്‍സെടുത്തു. നേരത്തെ കരുത്തരായ ഡല്‍ഹിയേയും വിദര്‍ഭയെയും കേരളം അട്ടിമറിച്ചിരുന്നു. ശനിയാഴ്ച ഗുജറാത്തിനെ കൂടി … Continue reading "മുഷ്താഖ് അലി ട്വന്റി 20 : കേരളം വിജയഗാഥ തുടരുന്നു"
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഡച്ച് താരം വാന്‍പേഴ്‌സി തന്റെ നിലപാട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായ വാന്‍ പേഴ്‌സി നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസം റൊമാനിയയുമായുള്ള മല്‍സരത്തില്‍ ഹോളണ്ട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതില്‍ രണ്ടുഗോളും വാന്‍ പേഴ്‌സിയുടെതായിരുന്നു. ഈ മല്‍സരത്തിന് ശേഷമാണ് 29 കാരനായ ഡച്ച് താരം തന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ അറിയിച്ചത്. ‘വരും വര്‍ഷങ്ങളിലും തന്റെ ക്ലബ് യുനൈറ്റഡ് തന്നെയാണ്. എന്റെ അവസാനത്തെ ക്ലബും … Continue reading "വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരുമെന്ന് പേഴ്‌സി"
മയാമി : മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാവിഭാഗം ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക രദ്‌വാന്‍സ്‌കയെ 6-0, 6-3ന് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെയാണ് (6-2, 6-1) ഷറപ്പോവ സെമിയില്‍ തോല്‍പ്പിച്ചത്. നേരത്തെ അഞ്ച് തവണ മയാമി ഓപ്പണ്‍ ചാമ്പ്യനായ സെറീനയും നാല് തവണ റണ്ണര്‍ അപ്പായ ഷറപ്പോവയും ഏറ്റുമുട്ടുമ്പോള്‍ വാശിയോടെയുള്ള പോരാട്ടത്തിനാണ് മയാമി വേദിയാകുക.
വെല്ലിങ്ടണ്‍ : ബാറിലുണ്ടായ വാക്തര്‍കക്കത്തിനിടെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. റൈഡര്‍ കൈവിരല്‍ അനക്കി കാണിച്ചെന്നും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആരോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ കൃത്രിമശ്വാസോച്ഛാസം നല്‍കുന്നുണ്ട്. റൈഡര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റൈഡറുടെ മാതാവും ഭാര്യയും പറഞ്ഞു. ക്രെസ്റ്റ് ചര്‍ച്ചിലെ ഐക്മാന്‍ ബാറിലുണ്ടായ സംഘട്ടനത്തിലാണ് റൈഡര്‍ക്ക് പരിക്കേറ്റത്. വെല്ലിംഗ്ടണ്‍ ക്ലബിലെ സഹതാരങ്ങള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെയാണ് മൂന്നംഗ സംഘവുമായി … Continue reading "ജെസ്സി റൈഡറുടെ നിലയില്‍ നേരിയ പുരോഗതി"
ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം അട്ടിമറി തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ വിദര്‍ഭയെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മഴ മൂലം മത്സരം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ … Continue reading "ട്വന്റി-20യില്‍ കേരളത്തിന് തടര്‍ച്ചയായ രണ്ടാം ജയം"
ആസ്‌ത്രേലിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 13 ടെസ്റ്റില്‍ നിന്ന് ശരാശരി 65 റണ്‍റേറ്റുള്ള പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് പകരക്കാരനാാകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് പൂജാരയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് കിട്ടിയതിനെക്കാള്‍ മികച്ച തുടക്കമാണ് പൂജാരക്ക് കിട്ടിയതെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇ എസ് പി എന്‍ ചാലിന്റെ എ ഡേ വിത്ത് ദ്രാവിഡ് എന്ന … Continue reading "ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ്"

LIVE NEWS - ONLINE

 • 1
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  13 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  13 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  15 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  16 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  16 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  17 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  17 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല