Monday, November 19th, 2018

ലണ്ടന്‍: വിമ്പിള്‍ഡണ്‍ കിരീടം ടെന്നീസ്‌ വനിതാ ഗ്രാന്‍സ്ലാം ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിക്ക്‌. ജര്‍മനിയുടെ സാബിന ലിസിക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ്‌ ബര്‍ട്ടോളി കിരീടമുയര്‍ത്തിയത്‌. സ്‌കോര്‍ 61, 64. ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്‌ഥാനത്തായിരുന്ന ബര്‍ട്ടോളിയുടെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്‌. 

READ MORE
പുനെ : ഏഷ്യയിലെ കായികമാമാങ്കത്തിന്റെ ആദ്യദിനം ഇന്ത്യക്കും കേരളത്തിനു അഭിമാനം. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരം പി പി കുഞ്ഞുമുഹമ്മദും ആരോഗ്യ രാജീവും സെമിയില്‍ കടന്നു. ഇരുവരും രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ആരോഗ്യ രാജീവ് 46.67 സെക്കന്‍ഡിലും കുഞ്ഞുമുഹമ്മദ് 47.04 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ മികച്ച സമയം മറികടക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ലെങ്കിലും ഇവര്‍ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ താരമായ നീരജ് പവാറിന് സെമിക്ക് യോഗ്യത നേടാനായില്ല. മലയാളികളായ മയൂഖ ജോണി, … Continue reading "ഏഷ്യന്‍ അത്‌ലറ്റിക്‌സ് : കുഞ്ഞുമുഹമ്മദ് സെമിയില്‍"
കിങ്സ്റ്റണ്‍ : ത്രിരാഷ്ട്ര കപ്പ് ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. വെസ്റ്റ് ഇന്‍ഡീസിലെ സബീന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 161 റണ്‍സിനായിരുന്നു. ഇതോടെ ശ്രീലങ്കക്ക് നിര്‍ണായക ബോണസ് പോയന്റ് ലഭിച്ചു. ഇന്ത്യയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ലങ്ക നേടിയ 349 റണ്‍സെന്ന സ്‌കോര്‍ പിന്തുടരാന്‍ പോലുമാവാതെ ഇന്ത്യ 187 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കക്ക് വേണ്ടി ഉപുല്‍ തരംഗ 174 റണ്‍സും മഹേല ജയവര്‍ധനെ … Continue reading "ലങ്ക ഇന്ത്യയെ വിഴുങ്ങി"
ലണ്ടന്‍ : രോഹന്‍ ബൊപ്പണ്ണ-എഡ്വാര്‍ഡ് റോജര്‍ വാസലിന്‍ സഖ്യം വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയന്‍- ബ്രസീല്‍ ജോഡിയായ അലക്‌സാണ്ടര്‍ പെയാ-ബ്രൂണോ സഖ്യത്തെയാണ് രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍-ഫ്രാന്‍സ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 4-6, 7-6, 6-2. സ്വീഡിഷ്-കനേഡിയന്‍ സഖ്യം റാബര്‍ട്ട്്- ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഇരുവരും നേരിടുക.
റിയൊ ഡി ജനീറോ : ലോകചാമ്പ്യന്‍മാരുടെ നെഞ്ചിലേക്ക് മൂന്ന് അമ്പുകള്‍ എയ്തു കയറ്റി മഞ്ഞക്കിളികള്‍ കോണ്‍ഫെഡറേഷന്‍ കപ്പുമായി കൂടണഞ്ഞു. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സ്‌പെയിനിന്റെ നെഞ്ചകം തകര്‍ത്ത ബ്രസീലിയന്‍ മുന്നേറ്റം. ഗ്യാലറിയിലെ മഞ്ഞക്കടലില്‍ ഇരമ്പിയാര്‍ത്ത ആവേശത്തിരമാലകളെ സാക്ഷിയാക്കിക്കൊണ്ട് ബ്രസീല്‍ മൂന്നാമതും കപ്പില്‍ മുത്തമിട്ടു. ഫ്രെഡായിരുന്നു ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഒന്നിനു പിറകെ മറ്റൊന്നു കൂടി. അവസാന ആണി അടിച്ചതാകട്ടെ ബ്രസീലിന്റെ പ്രിയ ഹീറോ നെയ്മറും.തൊണ്ണൂറാം സെക്കന്‍ഡിലായിരുന്നു സ്പാനിഷ് പടയുടെ നെഞ്ചുകീറിയ ഫ്രെഡിന്റെ ആദ്യഗോള്‍. വലതുവശത്ത് … Continue reading "ചുകപ്പ് ഭീമന്‍മാരെ തുരത്തി മൂന്നാംവട്ടവും മഞ്ഞപ്പട"
ഡല്‍ഹി: ക്രിക്കറ്റിന്റെ മൂന്നുരൂപങ്ങളുടെയും ലോകകപ്പുകള്‍ ഇന്ത്യയിലേക്ക്‌ എത്തുന്നു്‌. ഇത്‌ രാജ്യത്തെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശം കൂട്ടിയിരിക്കുകയാണ്‌. 2016 ലെ ട്വന്റി 20, 2021 ലെ ടെസ്റ്റ്‌, 2023 ലെ ഏകദിന ലോകകപ്പുകള്‍ ഇന്ത്യയില്‍ നടത്താനാണ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ആന്വല്‍ മീറ്റിംഗില്‍ കഴിഞ്ഞദിവസം തീരുമാനമായത്‌. ഇന്ത്യയില്‍ ക്രിക്കറ്റിന്‌ ലഭിക്കുന്ന ജനപങ്കാളിത്തവും സ്‌പോണ്‍സര്‍ഷിപ്പും ലക്ഷ്യമിട്ടാണ്‌ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ ഐ.സി.സിയെ പ്രേരിപ്പിച്ചത്‌. 2017 ലെ ആദ്യ ടെസ്റ്റ്‌ മത്സരത്തിന്‌ ഇംഗ്‌ളണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആണ്‌ ആതിഥേയര്‍. … Continue reading "ക്രിക്കറ്റ്‌ കാര്‍ണിവലുകള്‍ ഇനി ഇന്ത്യയിലേക്കും"
കിംഗ്സ്റ്റണ്‍ : ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വെസ്റ്റിന്‍ഡീസിന് മികച്ച ജയം. മികച്ച രീതിയില്‍ തുടങ്ങി 208റണ്‍സ് മാത്രം നേടി തകര്‍ന്നടിഞ്ഞ ലങ്കയെ ആറു വിക്കറ്റിനാണ് വിന്‍ഡീസ് തകര്‍ത്തത്. 100 പന്തില്‍ 109 റണ്‍സ് അടിച്ച ക്രിസ് ഗെയിലാണ് ലങ്കയെ തകര്‍ത്തത്. വെസ്റ്റിന്‍ഡീസിനു വേണ്ടി സുനില്‍ നരെയ്ന്‍ പത്ത് ഓവറില്‍ 40 റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാലു വിക്കറ്റ് നേടി. രവി രാംപോള്‍ മൂന്ന് വിക്കറ്റും നേടി. ഗെയിലാണ് മാന്‍ ഓഫ് … Continue reading "ത്രിരാഷ്ട്ര കപ്പില്‍ ലങ്കയെ വിന്‍ഡീസ് തകര്‍ത്തു"
ഫോര്‍ട്ടാലേസ : സഡന്‍ ഡെത്തില്‍ ഇറ്റലിയുടെ അന്ത്യം കുറിച്ച് സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ കലാശകളിയിലേക്ക്. മുഴുവന്‍ സമയം കളിച്ചിട്ടും ഫലം കാണാതിരുന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് 7-6ന് ഇറ്റലിയെ തോല്‍പ്പിച്ച് സ്‌പെയിന്‍ ബ്രസീലിനെ ഫൈനലില്‍ നേരിടാന്‍ അര്‍ഹത നേടിയത്. ഇതോടെ ലോകകപ്പിനും യൂറോ കപ്പിനും പുറമെ കോണ്‍ഫെഡറേഷന്‍സ് കപ്പും നേടാന്‍ സ്‌പെയിനിന് അവസരമൊരുങ്ങി. ഞായറാഴ്ചയാണ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒറ്റ ഷോട്ടു പോലും തടുക്കാന്‍ ക്യാപ്റ്റന്‍മാരായ ഇരു ഗോളികള്‍ക്കും കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കളി സഡന്‍ ഡെത്തിലേക്ക് നീണ്ടത്. … Continue reading "മഞ്ഞപ്പടയെ നേരിടാന്‍ സ്‌പെയിന്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ശബരിമല കത്തിക്കരുത്

 • 2
  2 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 3
  3 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 4
  3 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  4 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 6
  4 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 7
  4 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 8
  4 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

 • 9
  5 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍