Thursday, June 20th, 2019

          സിഡ്‌നി: ഡബ്യു.ടി.എ. അപിയ ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയ മിര്‍സ-കാരാബ്ലാക് സഖ്യത്തിന് തോല്‍വി. വൈല്‍ഡ് കാര്‍ഡ് പ്രവേശനം ലഭിച്ച ഓസ്‌ട്രേലിയയുടെ ജാര്‍മില ഗജ്‌ഡോസോവ -ക്രൊയേഷ്യയുടെ അജ്‌ലാദ് ടോംജാനോവിച്ച് ജോഡിയാണ് മൂന്നാം സീഡായ ഇന്ത്യസിംബാബ്‌വെ സഖ്യത്തെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്(36, 26).മത്സരം ഒരു മണിക്കൂര്‍ നീണ്ടു. കഴിഞ്ഞ സീസണില്‍ ജപ്പാനിലും ചൈനയിലും കിരീടങ്ങള്‍ കരസ്ഥമാക്കി മികവു തെളിയിച്ച സാനിയകാരബ്ലാക് സഖ്യം തിങ്കളാഴ്ച ആരംഭിയ്ക്കുന്ന സീസണിലെ ആദ്യ ഗ്രാന്‍സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിലും പങ്കെടുക്കും.

READ MORE
        ഷാര്‍ജ: ഏഷ്യാകപ്പ് (അണ്ടര്‍ 19) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പാകിസ്താനെ നേരിടും. നാളെയാണ് ഫൈനല്‍. വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ ഇന്ത്യ മൂന്നുവിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍, പാകിസ്താന്‍ രണ്ടുവിക്കറ്റിന് അഫ്ഗാനിസ്താനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ ചെല്‍സിക്ക് കഴിഞ്ഞ സീസണിലെ നഷ്ടം 4.94 കോടി പൗണ്ട് (505 കോടി). കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തിലെ കണക്കുകള്‍ ക്ലബ്ബ് പുറത്തുവിട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. മൊത്തം വിറ്റുവരവില്‍ 25.58 കോടി പൗണ്ട് (2616 കോടി രൂപ) കരസ്ഥമാക്കി ഇക്കാലയളവില്‍ ക്ലബ്ബ് റെക്കോഡിട്ടെങ്കിലും ലാഭത്തിലുണ്ടായ കുറവാണ് പ്രതികൂലമായത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ടീം പുറത്തായിരുന്നു. കൂടാതെ യുവേഫ പുതുതായി ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണ നിയമങ്ങളും ക്ലബ്ബിന് … Continue reading "ചെല്‍സിക്ക് കഴിഞ്ഞ സീസണിലെ നഷ്ടം 4.94 കോടി"
    ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അന്താരാഷ്ട്രതാരം സോംദേവ് ദേവ് വര്‍മന്‍ പുറത്തായി. ആര്‍.രാമനാഥനോട് മൂന്നു സെറ്റ് പോരാട്ടത്തിലാണ് സോംദേവ് തോറ്റത്. സ്‌കോര്‍(64, 36, 46).  
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് താരം സ്റ്റുവര്‍ട്ട് ബിന്നിയെയും പേസ് ബോളര്‍ ഈശ്വര്‍ പാണ്ഡെയെയും ഉള്‍പ്പെടുത്തി ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കി. പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഉളളത്. ജനുവരി 19ന് നേപിയറിലാണ് ആദ്യ ഏകദിനം. ഏകദിന ടീം: എം.എസ്.ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, അമ്പട്ടി റായിഡു, സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഷാമി … Continue reading "ന്യൂസിലാന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു"
        ലിയൊണ്‍ : സ്‌കീയിങ്ങിനിടെ വീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മുന്‍ ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ നില അതീവ ഗുരുതരം. ഷൂമാക്കര്‍ കോമ സ്‌റ്റേജിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആല്‍പ്‌സ് പര്‍വത നിരകള്‍ക്കടുത്തുള്ള മെറിബല്‍ റിസോര്‍ട്ടില്‍ സ്‌കീയിങ്ങിനിടെ വീണു തല പാറയിലിടിച്ചു ഗുരുതരമായ പരിക്കേലായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ ന്യൂറോസര്‍ജന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഏഴുതവണ ഫോര്‍മുല വണ്‍ ചാംപ്യനായ നാല്‍പത്തി നാലുകാരനായ ജര്‍മന്‍ താരം ഷൂമാക്കര്‍ ഒരു വര്‍ഷം മുന്‍പാണു … Continue reading "ഷൂമാക്കറുടെ നില അതീവ ഗുരുതരം"
ഡര്‍ബന്‍:  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 334 റണ്‍സിന് പുറത്ത്. സ്റ്റെയിനിന്റെ മാരകമായ ബൗളിംഗിന് മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു. ഒന്നിന് 198 എന്ന നിലയില്‍ നിന്നാണ് 136 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിച്ച ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത്. ഇതില്‍ ആറും സ്വന്തമാക്കിയ സ്‌റ്റെയ്ന്‍ ലോക ഒന്നാം നമ്പര്‍ ടീമായ ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരുകയും ചെയ്തു. ഓപ്പണര്‍ മുരളി വിജയ് (97) സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ തിരിച്ചുകയറി. പുജാര(70)യുടെയും രഹാനെ(51*)യുടെയും അര്‍ധശതകങ്ങളും കോലി(46) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് … Continue reading "ഡര്‍ബന്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക പൊരുതുന്നു"
    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മികച്ച വിജയം. ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. സിറ്റിക്കായി വിന്‍സന്‍ കമ്പനിയും ഫിലിപ് നെഗ്രെഡോയും ഗോളുകള്‍ നേടി. 18 മല്‍സരങ്ങളില്‍ നിന്ന് 38 പോയിന്റാണ് സിറ്റിക്ക് ഇപ്പോഴുള്ളത്. മറ്റു മല്‍സരങ്ങളില്‍ ആര്‍സനലിനും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആര്‍സനല്‍ തോല്‍പിച്ചത്. ആര്‍സനലാണ് നിലവില്‍ ലീഗില്‍ ഒന്നാമത്. 39 പോയിന്റ്. സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് … Continue reading "ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം"

LIVE NEWS - ONLINE

 • 1
  5 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  6 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  8 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  10 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  11 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  14 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  14 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  14 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന