Sunday, July 21st, 2019

ഓക്‌ലന്റ്: ആദ്യ ഇന്നിംഗ്‌സിലെ ദയനീയ പരാജയത്തിന് ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസീലന്‍ഡ് 105 റണ്‍സിന് പുറത്ത്. 301 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ശേഷമായിരുന്നു ന്യൂസീലന്‍ഡിന്റെ ഈ അവിശ്വസനീയ ബാറ്റിംഗ് തകര്‍ച്ച. മുഹമ്മദ് ഷാമി, ഇശാന്ത് ശര്‍മ, എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതവും സഹീര്‍ ഖാന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. രണ്ടു ദിവസങ്ങള്‍ ശേഷിക്കെ 407 റണ്‍സാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം. അഞ്ചു റണ്‍സുമായി ഓപ്പണര്‍ പീറ്റര്‍ … Continue reading "ഓക്‌ലാന്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു"

READ MORE
          ഓക്‌ലന്റ്: ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ഓക്‌ലാന്റില്‍ തുടക്കം. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലാന്റ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തില്‍ ആതിഥേയരെ ഞെട്ടിച്ചിരുന്നു. 53 റണ്‍സിന് മൂന്നൂ വിക്കറ്റ് നഷ്ടമായ അവരെ ബ്രണ്ടന്‍ മക്കുല്ലവും (72) വില്യംസണും (79) രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ഷര്‍മ്മ രണ്ടും സഹീര്‍ ഖാന്‍ … Continue reading "ഓക്‌ലാന്റ് ടെസ്റ്റ് ; ന്യൂസിലാന്റ് 173/3"
      ലണ്ടന്‍: ഇഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. തോല്‍വിയറിയാത്ത സീസണുമായി കുതിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ചെല്‍സി നിര്‍ണായക ജയം സ്വന്തമാക്കിയത്. കളിയുടെ 32ാം മിനിറ്റില്‍ ബ്രാനിസഌവ് ഇവാനോവിചിന്റെ ബൂട്ടില്‍നിന്നാണ് ചെല്‍സിയുടെ വിജയ ഗോള്‍ പിറന്നത്. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള രണ്ട് ടീമുകളുടെ അങ്കമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ സിറ്റിയുടെ നാച്വറല്‍ അറ്റാക്കിങ് ഗെയിമിനെ സമര്‍ഥമായ പ്രത്യാക്രമണത്തിലൂടെയായിരുന്നു ജോസ് മൗറീന്യോ എതിരിട്ടത്. നിറഞ്ഞുകളിച്ച സിറ്റി മുന്നേറ്റത്തിനു മുന്നില്‍ പ്രതിരോധക്കോട്ട … Continue reading "ചെല്‍സിക്ക് ജയം"
          സൂറിച്ച്: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ക്ലാസിക്കല്‍ ചെസ്സില്‍ ഈ വര്‍ഷത്തെ ആദ്യ ജയം. സൂറിച്ച് ചാലഞ്ച് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫന്‍ഡിനെതിരെയാണ് മുന്‍ ലോക ചാമ്പ്യന്റെ വിജയം. ഇതോടെ ഒരു ജയവും ഒരു സമനിലയുമായി മൂന്നുപോയന്റ് നേടിയ ആനന്ദ് ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ ഇറ്റലിയുടെ ഫാബിയാനോ കരുവാനയെ തോല്‍പിച്ച നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മൂന്നുവിജയങ്ങളും ഒരു സമനിലയുമാണ് കാള്‍സന്റെ പട്ടികയിലുള്ളത്. … Continue reading "സൂറിച്ച് ചാലഞ്ച് ചെസ് ; ആനന്ദിന് ജയം"
        പാരിസ്: റഷ്യയുടെ ഗ്ലാമര്‍ താരം മരിയ ഷറപ്പോവക്ക് പാരീസ് ഡബ്ല്യു.ടി.എ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ തോല്‍വി. സ്വന്തം നാട്ടുകാരിയും ലോക 26-ാം നമ്പറുമായ അനസ്താസിയ പാവ്‌ലുചെങ്കോവയാണ് ടോപ്‌സീഡായ ഷറപ്പോവയുടെ കുതിപ്പിന് വിരാമമിട്ടത്(64, 36, 46). ഫൈനലില്‍ ഇറ്റലിയുടെ മൂന്നാം സീഡ് സാറാ എറാനിയാണ് പാവ്‌ലുചെങ്കോവയുടെ എതിരാളി.
          സൂറിച്ച്: സൂറിച്ച് ചാലഞ്ച് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. അര്‍മേനിയയുടെ ലെവോണ്‍ അറോണിയനോടാണ് ആനന്ദ് തോല്‍വി സമ്മതിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ 73 നീക്കങ്ങളിലായിരുന്നു അറോണിയന്റെ വിജയം. നേരത്തേ, നടന്ന റാപ്പിഡ് മത്സരത്തില്‍ രണ്ട് റൗണ്ടുകളില്‍ തോറ്റ ആനന്ദ് മൂന്നാം സ്ഥാനത്തായിരുന്നു. ആനന്ദിനെ കൂടാതെ ആറ് ലോക മുന്‍നിര താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
      വെല്ലിംഗ്ടണ്‍: ന്യൂസിലണ്ടിനെതിരായുള്ള അഞ്ചാം ഏകദിന മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 ത്തിന് ന്യൂസിലണ്ട് സ്വന്തമാക്കി. ന്യൂസിലണ്ട് ഉയര്‍ത്തിയ 303 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. 82 റണ്‍സെടുത്ത കോലിയും 47 റണ്‍സെടുത്ത നായകന്‍ ധോനിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കേവലം 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ഹെന്റിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. … Continue reading "പരാജയപരമ്പര"
      വെല്ലിംഗ്ടണ്‍: ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. 106 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു ഫോറും ഒരു സിക്‌സറും പായിച്ച് 102 റണ്‍സെടുത്തപ്പോള്‍ കെയ്ന്‍ വില്ല്യംസന്‍ 88 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെയിംസ് നീഷമാണ് കിവീസിന്റെ സ്‌കോര്‍ മുന്നൂറ് കടത്തിയത്. 19 പന്തില്‍ നിന്ന് മൂന്നു ഫോറുകളും രണ്ട് സിക്‌സറും പായിച്ച ജെയിംസ് നീഷം 34 റണ്‍സുമായി പുറത്താകാതെ … Continue reading "ആശ്വാസ ജയത്തിന് 304 റണ്‍സ് വേണം"

LIVE NEWS - ONLINE

 • 1
  45 mins ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  6 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  7 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  8 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  10 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  21 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  23 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു