Thursday, April 18th, 2019

          കല്‍പ്പറ്റ: വയനാട്ടില്‍ ആധുനിക നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പുര്‍ത്തിയായി. സ്‌റ്റേഡിയം ഈ മാസം 17 ന് 10ന് കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജ്യത്തിനു സമര്‍പ്പിക്കുമെന്ന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മീനങ്ങാടി കൃഷ്ണഗിരിയിലാണ് അഞ്ച് കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം നിര്‍മിച്ചത്. കോഴിക്കോട് ബംഗളൂരു ദേശീയപാത 212 നു സമീപത്താണ് ക്രിക്കറ്റ് സ്‌റ്റേഡിയം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം … Continue reading "വയനാട് ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം 17ന്"

READ MORE
        ജോഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്. പേസ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. ഡെയ്ല്‍ സ്റ്റെയിന്‍, വെയ്ന്‍ പാര്‍ണല്‍, സോട്‌സോബെ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ആയുധം. എന്നാല്‍ഏത് ബൗളിംഗ് നിരയെയും കശക്കിയെറിയാന്‍ പോന്ന ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ട്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, മഹേന്ദ്ര സിങ് ധോനി എന്നിവര്‍ അണിനിരക്കുമ്പോള്‍ ഇന്ത്യ തെല്ലും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, പേസിനെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യയുടെ വമ്പ് … Continue reading "ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്"
            ബാംഗ്ലൂര്‍ : ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കുതിപ്പ് തുടരുന്നു. ആദ്യദിനം പിറന്ന രണ്ട് റെക്കോഡുകളും സ്വന്തമാക്കി കേരളം മികച്ച തുടക്കമിട്ടിരുന്നു. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 52 പോയന്റ് നേടി കേരളം മുന്നിലാണ്. 18 ഫൈനലുകള്‍ നടന്ന ആദ്യദിനം ഹരിയാണ ഒരു സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 51 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തമിഴ്‌നാടിന് മൂന്ന് സ്വര്‍ണമുണ്ടെങ്കിലും പോയന്റ് നിലയില്‍ അവര്‍ … Continue reading "ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ ; കേരളം മുന്നില്‍"
          മുംബൈ: ഹൃദയാഘാതത്തെത്തുടര്‍ന്നു ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. കഴിഞ്ഞ 29 നു വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണ കാംബ്ലിയെ ട്രാഫിക് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണു കാംബ്ലിക്ക് ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചത്. 2012 ജൂലൈയില്‍ കാംബ്ലി രക്തക്കുഴലിലെ തടസം മാറ്റാന്‍ രണ്ടു വട്ടം ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായിരുന്നു.
          മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം. നാട്ടില്‍ നടന്ന ആറ് ടെസ്റ്റും ജയിച്ചാണ് ധോനിയും സംഘവും പുറപ്പെട്ടിട്ടുള്ളത്. എന്നാല്‍, വിദേശത്ത് മുമ്പുനടന്ന എട്ട് ടെസ്റ്റുകളും തോറ്റെന്ന ചീത്തപ്പേരും ഇന്ത്യന്‍ സംഘത്തിനുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമടങ്ങുന്ന സംഘമാണ് കഴിഞ്ഞ രണ്ട് പര്യടനങ്ങളില്‍ തോറ്റുമടങ്ങിയത്. എന്നാല്‍, സീനിയര്‍ താരങ്ങള്‍ തോറ്റിടത്ത് പൊരുതാനുള്ള ആത്മവീര്യവുമായാണ് ധോനിയുടെ … Continue reading "ധോനിയും സംഘവും ദക്ഷിണാഫ്രിക്കയിലേക്ക്"
          ബ്രസീലിയ: ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ മലയാളിതാരം ലേഖാ ഉണ്ണിക്ക്. 1,500 മീറ്ററിലാണ് ലേഖ വെങ്കലം സ്വന്തമാക്കിയത്. നാല് മിനിറ്റ് 58.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലേഖ രാജ്യത്തിന്റെ അഭിമാനമായത്. ലോക സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ നാലുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ജിംനേഷ്യാഡിന്റെ ഭാഗമായാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലാണ് മത്സരങ്ങള്‍. ദേശീയ സ്‌കൂള്‍മീറ്റിലും ജൂനിയര്‍ മീറ്റിലും ഇന്റര്‍ സോണ്‍ മീറ്റിലും മെഡല്‍ നേടിയിട്ടുള്ള ലേഖയുടെ ആദ്യ … Continue reading "ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പ് ; ലേഖക്ക് വെങ്കലം"
          തിരു: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ എസ്ബിടി – ജെപിഎല്‍ ക്രിക്കറ്റിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നു തലസ്ഥാനത്തെത്തും. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സക്കറ്റേഡിയത്തിലാണു ജേണലിസ്റ്റ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്. എസ്ബിടി- ജെപിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ സിനിമാതാരം ശ്വേത മേനോനും സമാപന ചടങ്ങുകളില്‍ പങ്കെടുക്കും. വൈകിട്ടു മൂന്നിനാണു സമാപനച്ചടങ്ങുകള്‍. പ്രവേശനം സൗജന്യമാണ്. ചടങ്ങിനു മാറ്റുകൂട്ടാന്‍ എല്‍എന്‍സിപിഇ വിദ്യാര്‍ഥികളുടെ എയ്‌റോബിക്‌സ് പ്രകടനവും ഉണ്ടായിരിക്കും.
          ലണ്ടന്‍ : യൂറോപ്പ്യന്‍ ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ടീം ടോട്ടനത്തിന് വിജയക്കുതിപ്പ്. നോര്‍വേ ടീം ട്രോംസോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ ടോട്ടനം ഗ്രൂപ്പ് ‘കെ’യില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. നേരത്തേ, നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യതനേടിയിരുന്ന ടോട്ടനത്തിന്(15 പോയന്റ്) രണ്ടാം സ്ഥാനത്തുള്ള റഷ്യന്‍ ടീം അന്‍ഷി മഖാച്കാല(8)യെക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.

LIVE NEWS - ONLINE

 • 1
  11 mins ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 2
  38 mins ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 3
  1 hour ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 4
  3 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 5
  3 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 6
  3 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 7
  3 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

 • 8
  7 hours ago

  രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 9
  7 hours ago

  ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി