Wednesday, September 19th, 2018

ന്യൂഡല്‍ഹി : ഐ പി എല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ ബി സി സി ഐയുടെ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തുനില്‍ക്കാന്‍ ബി സി സി ഐ നിര്‍ദ്ദേശിച്ചെന്ന് ശ്രീശാന്ത് മാധ്്യമപ്രവര്‍ത്തകരോട് പറഞ്ഞു

READ MORE
മുംബൈ: മലയാളി താരം സഞ്‌ജു വി സാംസണ്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം വൈസ്‌ ക്യാപ്‌റ്റന ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായിട്ടാണു സഞ്‌ജുവിനെ തെരഞ്ഞെടുത്തത്‌. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ്‌ സഞ്‌ജുിനെ വൈസ്‌ ക്യാപ്‌റ്റന്‍ പദവിയിലെത്തിച്ചത്‌. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കുള്ള ഐ.പി.എല്ലില്‍ ഏറ്റവും മികച്ച യുവതാരമായി സഞ്‌ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡെറാഡൂണ്‍ : മായം ചേര്‍ത്ത ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചുവെന്ന കേസില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറും ധോണിയും ഉള്‍പ്പെടെ എട്ട് താരങ്ങള്‍ക്കെതിരേ കേസ്. ഉത്തരാഖണ്ഡിലെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. സാമ്പിള്‍ പരിശോധനയില്‍ മായം ചേര്‍ന്നുവെന്ന് കണ്ടെത്തിയ സഹാറ ക്യൂ ഷോപ്പ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് കേസ്. ഇവര്‍ക്ക് പുറമെ വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ്, സഹീര്‍ ഖാന്‍, എന്നിവര്‍ക്കും ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഋതിക് റോഷന്‍ … Continue reading "മായം ചേര്‍ത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യം : സച്ചിനു ധോണിക്കുമെതിരെ കേസ്"
ലണ്ടന്‍ : ബാറിലെ വാക്തര്‍ക്കത്തിനൊടുവില്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിനെ മര്‍ദിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ആഷസ് പരമ്പര വരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സസ്‌പെന്റ് ചെയ്തു. ചാമ്പ്യന്‍സ് ട്രോഫിയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുടെ രണ്ട് സന്നാഹ മത്സരങ്ങളില്‍ നിന്നുമാണ് സസ്‌പെന്‍ഷന്‍. ഇതിനു പുറമേ 11,500 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. എന്നാല്‍ ജൂലൈ 10ന് തുടങ്ങുന്ന ആദ്യ ആഷസ് ടെസ്റ്റിലേക്ക് വാര്‍ണറെ പരിഗണിക്കും. ബര്‍മിങ്ഹാമിലെ ഒരു ബാറില്‍ വെച്ചാണ് വാര്‍ണര്‍ റൂട്ടിനെ തല്ലിയത്. സംഭവത്തില്‍ … Continue reading "വാര്‍ണര്‍ക്ക് ആഷസ് വരെ സസ്‌പെന്‍ഷന്‍"
മാഡ്രിഡ് : മൂന്നു കോടി രൂപയുടെ നികുതിവെട്ടിപ്പു നടത്തിയതിന് തനിക്കും പിതാവിനുമെതിരെ കേസെടുത്ത നികുതി വകുപ്പിന്റെ നടപടി ഞെട്ടിച്ചെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്കില്‍ നല്‍കിയ പ്രതികരണത്തില്‍ മെസ്സി അറിയിച്ചു. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് മെസ്സിയുടെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനം മറച്ചുവെച്ചുവെന്നതിനാണ് സ്പാനിഷ് നികുതി വകുപ്പ് മെസ്സിക്കും അച്ഛനുമെതിരെ കേസെടുത്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നാല് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഒരു … Continue reading "നികുതിവെട്ടിപ്പിന് കേസ് : നടപടി ഞെട്ടിച്ചെന്ന് മെസ്സി"
മുംബൈ: ഐപിഎല്‍ വാതുവയ്‌പ്‌ കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെ മൂന്നു കളിക്കാര്‍ക്ക്‌ ആജീവനാന്ത വിലക്കിനു സാധ്യത. വാതുവയ്‌പ്‌ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ്‌ ശിപാര്‍ശയുള്ളത്‌. വിവാദം അന്വേഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായ രവി സവാനിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിഷനാണ്‌ വിലക്കിന്‌ ശിപാര്‍ശ ചെയ്‌തത്‌. ശ്രീശാന്തിനു പുറമേ അജിത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നിവര്‍ക്കും ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്താനാണ്‌ നീക്കം. 
എഡ്‌ജ്‌ബാസ്‌റ്റണ്‍: ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്‌ വിജയത്തുടക്കം. ഓസ്‌ട്രേലിയക്കെതിരേ 48 റണ്ണിനായിരുന്നു വിജയം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 270 റണ്‍ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക്‌ നിശ്‌ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റിന്‌ 221 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിംഗ്‌ പ്രകടനം കാഴ്‌ചവച്ച ഇംഗ്ലണ്ട്‌ പേസ്‌ നിരയാണ്‌ ഓസ്‌ട്രേലിയയുടെ നട്ടെല്ലൊടിച്ചത്‌. മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ജെയിംസ്‌ ആന്‍ഡേഴ്‌സണായിരുന്നു കൂടുതല്‍ വിനാശകാരി. ടിം ബ്രെസ്‌നന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ട്രെഡ്‌വെല്‍, ജോ … Continue reading "ചാമ്പ്യന്‍സ്‌ ട്രോഫി: ഇംഗ്ലണ്ടിന്‌ വിജയം"
ദില്ലി: വാതുവെപ്പുകാര്‍ക്ക്‌ അടയാളം നല്‍കാനായി ശ്രീശാന്ത്‌ മാത്രമല്ല, ഒത്തുകളി നടന്നു എന്ന്‌ പറയപ്പെടുന്ന ഐ പി എല്‍ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡും ടവ്വല്‍ ഉപയോഗിച്ചിരുന്നു എന്ന്‌ ജാമ്യാപേക്ഷയ്‌ക്കിടെ ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍. പഞ്ചാബിനെതിരായ കളിക്കിടെ വാതുവെപ്പുകാര്‍ക്ക്‌ അടയാളം നല്‍കാനായി ശ്രീശാന്ത്‌ അയില്‍ ടവ്വല്‍ തിരുകി എന്നാണ്‌ ദില്ലി പോലീസിന്റെ ആരോപണം. ക്യാപ്‌റ്റനായിരുന്ന രാഹുല്‍ ദ്രാവിഡും അന്നത്തെ കളിയില്‍ ടവ്വല്‍ ഉപയോഗിച്ചിരുന്നു. വിയര്‍പ്പ്‌ ഒപ്പാനായി താരങ്ങള്‍ ടവ്വല്‍ അരയില്‍ തിരുകുന്നത്‌ സ്വാഭാവികമാണ്‌. ഫീല്‍ഡറായ ദ്രാവിഡ്‌ വിയര്‍പ്പ്‌ ഒപ്പാന്‍ ടവ്വല്‍ … Continue reading "ഒത്തുകളി; ദ്രാവിഡും ടവ്വല്‍ ഉപയോഗിച്ചു"

LIVE NEWS - ONLINE

 • 1
  6 mins ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 2
  1 hour ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 3
  3 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 5
  3 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  4 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 7
  5 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 8
  5 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 9
  5 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍