റിയാദ്: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇന്ന് ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ബെല്‍ജിയത്തിനു മുന്നില്‍ മാത്രമെ ബ്രസീല്‍ പരാജയപ്പെട്ടിട്ടുള്ളൂ. അത് ലോകകപ്പ് ക്വാര്‍ട്ടറിലായിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടശേഷം ഒരു സമനിലയും രണ്ട് ജയവുമാണ് അര്‍ജന്റീന നേടിയത്. യുവനിരയുമായാണ് അര്‍ജന്റീനയുടെ വരവ്.