Sports

      പ്രാഗ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇടതുകൈയ്ക്കു മുറിവേറ്റ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയക്കു വിധേയയാക്കി. മൂന്നു മാസത്തോളം അവര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. ഇന്നലെ ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തിലാണു അവര്‍ക്കു പരിക്കേറ്റത്. ഒട്ടും നല്ല കാര്യമല്ല തനിക്ക് ഉണ്ടായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞെന്നും ക്വിറ്റോവ ഫെയ്‌സ്ബുക്കില്‍ പിന്നീട് കുറിച്ചിരുന്നു. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റിക്കാര്‍ഡ് ജയം

  ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റിക്കാര്‍ഡ് ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ കടപുഴക്കിയത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 40ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നി ടീമുകളെ ഇന്ത്യ ഇതിനുമുമ്പ് കെട്ടുകെട്ടിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് പരമ്പരയുടെ താരം. അഞ്ചു ടെസ്റ്റുകളില്‍നിന്ന് 655 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 491 റണ്‍സോടെ പട്ടികയില്‍ രണ്ടാമത്. സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിംഗിന്റെ അമരക്കാരനായി. അഞ്ചു ടെസ്റ്റുകളില്‍ 28 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് പട്ടികയില്‍ ഒന്നാമത്. 26 വിക്കറ്റുകളുമായി രവീന്ദ്ര ജഡേജ തൊട്ടു പിന്നിലെത്തി

ചെന്നൈയില്‍ ജഡേജ ചുഴലി; ഇംഗ്ലണ്ട് കറങ്ങി വീണു
അണ്ടര്‍-17 ലോകകപ്പ്; ഒരുക്കങ്ങള്‍ തൃപ്തികരം
ചരിത്രനേട്ടം; കരുണ്‍ നായറിന് ട്രിപ്പിള്‍ സെഞ്ചുറി
ബിഗ് സ്‌ക്രീനില്‍ കളികണ്ടു; ആവേശ കടലിളക്കി നിരാശയോടെ മടക്കം, പൊട്ടിക്കരഞ്ഞു

      കണ്ണൂര്‍: ഐ എസ് എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരം എല്‍ഇഡി പ്രൊജക്ടറുകളില്‍ കാണിച്ച് നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശം പകര്‍ന്നു. ജില്ലയില്‍ പലയിടത്തും കൂറ്റന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ ഒരുക്കിയിരുന്നു. കൊച്ചിയില്‍ നേരിട്ട് എത്തി കളികാണാന്‍കഴിയാത്തവര്‍ക്ക്ഇത് ആവേശായി. കലാ-കായിക സംഘടനകളുടെയും ക്ലബ്ബുകളുടെയുംനേതൃത്വത്തിലാണ് കൂറ്റന്‍ എല്‍ ഇഡി പ്രൊജക്ടറുകളുടെ സഹായത്തോടെ മത്സരം പലയിടത്തും കാണിച്ചത്. മത്സരം മുറുകുന്നതിനനുസരിച്ച് കാണികളും ആവേശത്താല്‍ മതിമറന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ ആഹ്ലാദം ഉച്ചസ്ഥായിയിലായി. കൊല്‍ക്കത്ത ഫാന്‍സുകാരും കുറവായിരുന്നില്ല. പന്തുരുണ്ടത് മുതല്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ വളപട്ടണത്ത് ആവേശം വാനോളമുയര്‍ന്നു. കൊല്‍ക്കത്തക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കവും കൈയ്യടിയോടെ ആരവത്തോടെ പ്രോത്സാഹിപ്പിച്ചു. ഗോളവസരങ്ങള്‍ക്ക് ആര്‍പ്പുവിളികള്‍ അകമ്പടിയേകി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയുടെ കുതിപ്പിനും കിതപ്പിനും അവര്‍ കൂടെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാഫി ആദ്യഗോള്‍ നേടിയപ്പോള്‍ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മധുരപലഹാരം നല്‍കിയും ഹര്‍ഷാരവം മുഴക്കിയും ആ നിമിഷം ആഘോഷമാക്കി. കൊല്‍ക്കത്ത സമനില നേടിയപ്പോള്‍ നിരാശയുടെ കാര്‍മേഘം പടര്‍ന്നു. പിന്നീടുള്ള ഓരോ നിമിഷങ്ങളിലും മഞ്ഞപ്പട ഗോള്‍മുഖത്തെത്തുമ്പോള്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ആര്‍ത്തുവിളിച്ചു. മത്സരം സമനിലയില്‍ പിരിഞ്ഞു. എക്‌സ്ട്രാ ടൈമിലേക്ക് പോയപ്പോള്‍ ആവേശം ഇരട്ടിയായി. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ തമാശകള്‍ പറഞ്ഞു.വലിയ സ്‌ക്രീനിന് മുന്നില്‍ മിഴിനട്ട്….നിര്‍ഭാഗ്യത്തിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് കൊല്‍ക്കത്ത ഗോളിയുടെ കാലില്‍ തട്ടി തെറിക്കുമ്പോള്‍ കണ്ണൂര്‍ ഒന്നാകെ നെടുവീര്‍പ്പിട്ടു. പതുക്കെ തോല്‍വിയിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് കൈയ്യടി നല്‍കി. സ്വന്തം ടീ പരാജയമറിഞ്ഞപ്പോഴും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മത്സര വിശകലനവുമായി അല്‍പനേരം അവിടെ തന്നെ തമ്പടിച്ചു. വളപട്ടണം മന്ന മായിച്ചാന്‍കുന്ന് ജംഗ്ഷനില്‍ ഒരു വീട്ടുമുറ്റത്ത് കളികാണാന്‍ ബിഗ്‌സ്‌ക്രീന്‍ ഒരുക്കിയിരുന്നു. സ്ത്രീകളടക്കം വന്‍ ജനാവലി കളികാണാനെത്തിയിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം ദേവന്‍ എന്ന മേലാഴി ദേവദാസടക്കമുള്ളവര്‍ കളികാണാനെത്തിയിരുന്നു. വിനീതും റാഫിയുും ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന വിവരം ലഭിച്ചതോടെ കണ്ണൂര്‍ക്കാര്‍ ആഹ്ലാദ നൃത്തം ചവിട്ടി. പരാജയം ഏവരുടെയും മുഖങ്ങളില്‍ മൂകത നിറച്ചു. ചിലര്‍ വീങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി കെ വിനീതിന്റെ നാട്ടിലും ആരാധകര്‍ ആവേശത്തിലായിരുന്നു. വട്ടിപ്രത്ത് കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയാണ് ആരാധകര്‍ കളികാണാന്‍ അവസരമൊരുക്കിയത്. ആയിരത്തി അഞ്ഞൂറോളം പേര്‍ കളികാണാനെത്തി. കളി തുടങ്ങുന്നതിന് മുമ്പായി ശിങ്കാരിമേളവും ഘോഷയാത്രയും നടന്നു. കളി തുടങ്ങുന്ന സമയം വെടിക്കെട്ട് നടത്തിയാണ് ആവേശം പകര്‍ന്നത്. വിനീതിന്റെ പിതാവ് സി വാസുമാസ്റ്ററും അമ്മ ശോഭനയും ഭാര്യ ശരണ്യയും കളികാണാനെത്തിയിരുന്നു. കളിയുടെ ആദ്യപകുതി കഴിഞ്ഞപ്പോഴാണ് അവര്‍ തിരിച്ചുപോയത്. കളികാണാനെത്തിയ മുഴുവനാളുകള്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. പ്രമുഖ വാര്‍ത്താചാനലുകളും ഒ ബി വാന്‍ അടക്കമെത്തി ലൈവായും വട്ടിപ്രത്തെ ബിഗ് സ്‌ക്രീന്‍ ആവേശം പകര്‍ത്തിയിരുന്നു

ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തക്ക്
സിന്ധുവിന് വിജയം
ചെന്നൈ ടെസ്റ്റ്; ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം
പരിക്ക് ആന്‍ഡേഴ്‌സണെ ഒഴിവാക്കി

      ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ഒഴിവാക്കി. തോളിനെറ്റ പരിക്ക് പൂര്‍ണമായും ഭേദപ്പെടാത്തതു മൂലമാണു മത്സരത്തില്‍ നിന്നു ഒഴിവാക്കിയത്. കഴിഞ്ഞ ആറുമാസമായി പരിക്കിന്റെ പിടിയിലാണ് ആന്‍ഡേഴ്‌സണ്‍. ടീമിനു ആന്‍ഡേഴ്‌സന്റെ സേവനം അനിവാര്യമാണെന്നും അതിനാല്‍ അദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കില്ലെന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു

പരമ്പര ഇന്ത്യക്ക്; മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

        മുംബയ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 36 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്ക് മുന്നില്‍ അടിയറവച്ചു. വിജയം നാല് വിക്കറ്റ് മാത്രം അകലെയായിരുന്ന അഞ്ചാം ദിനം എല്ലാം ഒരു ചടങ്ങ് പോലെയായി. 182/6 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 195 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ദിനം 13 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് നേടിയ ആര്‍.അശ്വിന്റെ മുന്നില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒരിക്കല്‍ കൂടി തകര്‍ന്നടിയുകയായിരുന്നു. രവീന്ദ ജഡേജ മൂന്ന് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് നേടിയ അശ്വിന്‍ മത്സരത്തില്‍ 12 വിക്കറ്റ് കൊയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും (235) മുരളി വിജയ്( 136) ജയന്ത് യാദവ് എന്നിവരുടെ സെഞ്ചുറിയുമാണ് ഇന്ത്യക്ക്് 631 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 231 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനെത്തിയിരുന്നത്. നാലാം ദിനം തന്നെ അവര്‍ക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ഉറപ്പായിരുന്ന പരാജയം എത്ര വൈകുമെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ജോ റൂട്ട് (77), ജോണി ബെയിര്‍‌സ്റ്റോ (51) എന്നിവര്‍ മാത്രമാണ് സന്ദര്‍ശക നിരയില്‍ പൊരുതി നോക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ 13-ാം വിജയമാണിത്. മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ മഹേന്ദ്ര സിങ് ധോണി, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് തൊട്ടുപിന്നിലായി കോഹ്ലിയുമുണ്ട്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് 16ന് ചെന്നൈയില്‍ തുടങ്ങും

സ്‌കൂള്‍ കായികമേള; പാലക്കാട് മുന്നില്‍

    മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനത്തില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് മുന്നിലെത്തി. മീറ്റ് റെക്കാഡോടെയാണ് മൂന്നാം ദിനത്തിന് തുടക്കമായത്. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷ് 21.50:30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് റെക്കോര്‍ഡിട്ടത്. പറളി സ്‌കൂളിലെ തന്നെ എം. ഷിഹാബുദ്ദീന്‍ 2007ല്‍ കുറിച്ച 21:57.00 സെക്കന്‍ഡ് എന്ന റെക്കോഡാണ് അനീഷ് മറികടന്നത്. പറളി സ്‌കൂളിലെ തന്നെ സി.ടി.നിതേഷിനാണ് ഈയിനത്തില്‍ വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ശ്രീജ സ്വര്‍ണവും വൈദേഹി വെള്ളിയും നേടി

മൊഹിലിയില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ്

    മൊഹാലി: മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങി. ഇരു ടീമുകളും പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ബോര്‍ഡ്,ഡങ്കറ്റ്, അന്‍സാരി എന്നിവര്‍ക്ക് പകരം ബട്ടലര്‍, വോക്ക്, ബാറ്റി എന്നിവരെ കളത്തിലിറക്കി. ഓപ്പണര്‍ ലോകേഷ് രാഹുലിന് പകരം പാതി മലയാളിയായ കരുണ്‍നായരും പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സഹക്ക് പകരം പാര്‍ത്ഥീവ് പാട്ടേലും ഇന്ത്യക്കായി കളിക്കുന്നുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ വിക്കറ്റൊന്നും പോവാതെ 18 റണ്‍സെന്ന നിലയിലാണ്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.