Wednesday, July 24th, 2019

      ബാലസോര്‍ : ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്നി 5ന്റെ മൂന്നാം പരീക്ഷണവും വിജയകരം. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ കാടിന്റെ ഓരങ്ങള്‍ വെട്ടിത്തെളിച്ചുണ്ടാക്കിയ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നുമാണ് അഗ്നി 5 വീണ്ടും വിക്ഷേപണം നടത്തിയത്. രാവിലെ 8.06 നായിരുന്നു വിക്ഷേപണം. ബെയ്ജിങ്ങിനെ പ്രഹരപരിധിക്കുള്ളിലാക്കുന്ന ആയുധവുമായി ചൈനയുടെ സൈനികവീര്യത്തിനു വെല്ലുവിളിയാകുകയാണ് ഇന്ത്യയുടെ ഈ കരുത്തന്‍ മിസൈല്‍. അഗ്നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, … Continue reading "അഗ്നി 5ന്റെ മൂന്നാം പരീക്ഷണവും വിജയകരം"

READ MORE
        യുവാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന് ഷവോമി നോട്ട് വിപണിയില്‍ മി നോട്ട് പ്രോ എന്നിവയാണ് പുതുതായി ഇറക്കിയത്. ഷവോമിയുടെ പുതിയ ഫഌഗ്ഷിപ്പ് മോഡലാണ് മി നോട്ട്. മി നോട്ടിന് 4 എംപി മുന്‍ക്യാമറയുമുണ്ട്. 22,900 രൂപ ഫോണിന് വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടിയ പതിപ്പിന്റെ വില 32,900 രൂപ വില വന്നേക്കും. സാംസങ്ങ് ഗാലക്‌സി നോട്ട് 4, ആപ്പിള്‍ ഐഫോണ്‍ 6 എന്നിവയ്ക്ക് കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ് ഷവോമി ഫോണ്‍ എത്തുന്നത്. 5.7 … Continue reading "മനംകവര്‍ന്ന് ഷവോമി നോട്ടുകള്‍"
      ലണ്ടന്‍ : സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നത് ഹരമായി മാറിയതോടെ പലരും ഇപ്പോള്‍ ഇരുന്നു കിടന്നും നിന്നും മറ്റും സെല്‍ഫികള്‍ എടുത്തു തുടങ്ങിയത് കണ്ടപ്പോഴാണ് അമേരിക്കയിലുള്ള ഒരു കമ്പനിക്ക് ഒരു ഐഡിയ തോന്നിയത്. സ്വന്തം പിന്‍ഭാഗത്തിന്റെ സെല്‍ഫി വളരെ കഷ്ടപ്പെട്ട് എടുക്കുന്നവരെ സഹായിച്ചാലോ എന്ന്. ഇതിനായി ഒരു ബെല്‍ഫി സ്റ്റിക്കാണ് ഇവര്‍ തയ്യാറാക്കിയത്. അമേരിക്കന്‍ ബ്രാന്റായ ഒ.എന്‍ ഡോട്ട് കോമാണ് ബെല്‍ഫി സ്റ്റിക്ക് രംഗത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ഫോണ്‍ ഈ സ്റ്റിക്കില്‍ ബന്ധിപ്പിച്ച ശേഷം സ്റ്റിക്ക് … Continue reading "ഇനി ബെല്‍ഫിയും..!"
  ടെഹ്‌റാന്‍: ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്. ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി.
      കണ്ണൂര്‍ : ബഹിരാകാശത്തു നിലകൊള്ളുന്ന രാജ്യാന്തര ബഹിരാകാശ നിലയം കണ്ണൂരിലും ദൃശ്യമായി. പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളമാണു നഗ്‌ന നേത്രങ്ങള്‍ കൊണ്ടു ബഹിരാകാശ നിലയം (ഇന്റര്‍നാഷനല്‍ സ്‌പേസ് സ്‌റ്റേഷന്‍ – ഐഎസ്എസ്) കാണാനായത്. കേരളത്തിന്റെ തെക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ഐഎസ്എസ് പ്രത്യക്ഷപ്പെട്ടത്. 5 29 മുതല്‍ നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം കേരളത്തിലുടനീളം വ്യക്തമായി കാണാനിടയായി. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. … Continue reading "കണ്ണൂരിലും കണ്ടു ബഹിരാകാശ നിലയ സഞ്ചാരം"
      ഗ്രാഫിന്‍ ഉപയോഗിച്ച് വായുവില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിക്കാന്‍ വഴിയൊരുങ്ങുന്നു. ബാറ്ററി സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ ഗവേഷകരുടേതാണ്. ഹൈഡ്രജന്‍, വായുവില്‍നിന്ന് വലിച്ചെടുക്കാനുള്ള ഗ്രാഫിനിന്റെ കഴിവ് ഉപയോഗപ്പെടുത്തിയാണ് നൂതന ബാറ്ററി രൂപപ്പെടുത്തുന്നതെന്ന് ‘നേച്ചര്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഹൈഡ്രജന്‍ അടങ്ങിയ വായുവില്‍ നേരിയ വൈദ്യുതി കടത്തിവിടുമ്പോള്‍ ഹൈഡ്രജന്‍ വേര്‍തിരിക്കപ്പെടുന്നു. ഈ ഹൈഡ്രജന്‍ ഗ്രാഫിന്‍ ഉപയോഗിച്ച് ശേഖരിച്ച് ബാറ്ററി സെല്ലുകളില്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. അത്ഭുതകരമായ ഭൗതികസവിശേഷതകളുള്ള … Continue reading "വായുവില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി ജനിക്കുന്നു"
      ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം ഒരുങ്ങുന്നു. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ വണ്‍ ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി  ഉപയോഗിച്ചു ബന്ധിപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഒപ്ടിക്കല്‍ ഫൈബര്‍ വഴി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് … Continue reading "ആദ്യ ഡിജിറ്റല്‍ സംസ്ഥാന ബഹുമതിക്കായി കേരളം ഒരുങ്ങുന്നു"
      ക്ലാസിക് ഫോണുമായി വീണ്ടും ബ്ലാക്ക് ബെറി രംഗത്ത്. ടച്ച്‌ഫോണുകള്‍ അരങ്ങുവാഴുന്ന കാലത്ത് പഴയ ക്യുവര്‍ട്ടി കീപാഡ് ഇണക്കിയ തനി ബ്ലാക്ക്‌ബെറി ഡിസൈനുള്ള ടച്ച്‌ഫോണാണ് ക്ലാസിക്. 3.5 ഇഞ്ച് ടച്ച്്‌സ്‌ക്രീനും 8 മെഗാപിക്‌സല്‍ ക്യാമറയും ചേരുമ്പോള്‍ ക്ലാസിക് തരംഗമാവാനാണു സാധ്യത. ബ്ലാക്ക് ബെറി 10 ഓപ്പറേറ്റിങ് സിസ്റ്റം 1.5 ജിഗാഹെര്‍ട്‌സ് ക്വോള്‍കോം പ്രോസസര്‍, 2 ജിബി റാം എന്നിവയാണ് ഈ കരുത്തന്റെ പിന്നില്‍. വില ഏകദേശം 30,000 രൂപ. 30 ഫ്രെയിമില്‍ ഫുള്‍ എച്ച്ഡി … Continue reading "ബ്ലാക് ബെറി ക്ലാസിക്"

LIVE NEWS - ONLINE

 • 1
  3 mins ago

  എലിയെ പേടിച്ച് ഇല്ലം ചൂടരുത്: മുഖ്യമന്ത്രി

 • 2
  18 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

 • 3
  43 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 4
  46 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 5
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 6
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 7
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 8
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 9
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല