Wednesday, August 21st, 2019

      തിരു: ഡിജിറ്റല്‍ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നു. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന ജോലികള്‍ ഏതാണ്ടു പൂര്‍ത്തിയാവുകയും സര്‍ക്കാര്‍ സേവനങ്ങളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുകയും ചെയ്തതോടെയാണു ഡിജിറ്റല്‍ കേരളം യാഥാര്‍ഥ്യമാകുന്നത്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഗോവയുമായാണ് ആദ്യ ഡിജിറ്റല്‍ സംസ്ഥാനപദവിക്കു കേരളം മല്‍സരിക്കുന്നത്. കേരളത്തെക്കാള്‍ കുറഞ്ഞ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള ഗോവയ്ക്കു ഡിജിറ്റല്‍ പദവി താരതമ്യേന എളുപ്പമാണെങ്കിലും സര്‍ക്കാര്‍ സേവനങ്ങളില്‍ … Continue reading "ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം"

READ MORE
വാഷിങ്ടണ്‍ : പ്രായത്തെ പിടിച്ചു കെട്ടാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ചരിത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിക്കഴിഞ്ഞതായാണ് വൈദ്യശാസ്ത്ര ഗവേഷണ രംഗത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍. പ്രായം ഏറുന്നതിന് അനുസരിച്ച് സ്മൃതി നാശം സംഭവിക്കുന്നതിന് കാരണമാകുന്ന രക്തത്തിലെ ബി2എം എന്ന പ്രൊട്ടീനിനെ നീക്കം ചെയ്യാനുള്ള പരീക്ഷണമാണ് ഏറെക്കുറെ വിജയം കണ്ടിട്ടുള്ളത്. കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വിപ്ലവകരമായ ഈ പരീക്ഷണത്തില്‍ വിജയത്തിലേക്ക് നീങ്ങുന്നത്. ബി2എം എന്ന പ്രൊട്ടീന്‍ … Continue reading "പ്രായത്തെ പടിയടച്ച് പിണ്ഡം വെക്കുമോ ….?"
        മുംബൈ: ഇനിമുതല്‍ സേവന ദാതാക്കളെ മാറ്റിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രാജ്യവ്യാപകമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വരും. വരിക്കാര്‍ തങ്ങളുടെ സംസ്ഥാനം മാറിപോകുകയോ സര്‍ക്കിള്‍ മാറുകയോ ചെയ്താലും അതേ നമ്പര്‍ നിലനിര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍, ഐഡിയ, റിലയന്‍സ്, എയര്‍ടെല്‍, വോഡഫോണ്‍, എംടിഎന്‍എല്‍ എന്നിവ എംഎന്‍പി സംവിധാനത്തിലേക്ക് മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
        പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. പ്രധാനമന്തിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍, പുതിയ തീരുമാനങ്ങള്‍ പങ്കുവെക്കല്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പാണിത്. ‘നരേന്ദ്ര മോദി’ എന്ന പേരിലാണ് പുതിയ ആപ്പ് ഇറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് 4 മുതലുള്ള ഓപറേറ്റിങ്ങ് സിസ്റ്റമുള്ള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാം. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ‘മന്‍ കി ബാത്’ പദ്ധതിയില്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും അവസരമുണ്ട്. ഒരോ സമയത്തും ആപ്ലിക്കേഷനില്‍ … Continue reading "ഔദ്യോഗിക ആപ്പുമായി ‘നരേന്ദ്ര മോദി’"
        കണ്ണൂര്‍ : വീടോ സ്ഥാപനങ്ങളോ പൂട്ടി ദീര്‍ഘദൂര യാത്രയ്‌ക്കോ വിരുന്നോ പോകുന്നവര്‍ തങ്ങളുടെ മുതലിനെ കുറിച്ച് ആലോചിച്ച് ഇനി സമയം കളയേണ്ട. അവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ‘ഇ-ഡോഗി’നെ വാങ്ങിയാല്‍ മതി. ഭക്ഷണവും വേണ്ട, കൂടുംവേണ്ട, വീട് അടച്ച് പൂട്ടി പോകുമ്പോള്‍ കൂടെ കൊണ്ടുപോവുകയും വേണ്ട ഈ ഡോഗിനെ. അവന്‍ വീടിന്റെ ശക്തനായ കാവല്‍ക്കാരനായി എല്ലാവരുടെയും ഭയാശങ്കകള്‍ അകറ്റി വീട്ടില്‍ തന്നെ കഴിഞ്ഞോളും. മഴക്കാലമായതോടെ മോഷ്ടാക്കളുടെ വിഹാരം തുടങ്ങിക്കഴിഞ്ഞു. അവരില്‍ നിന്നും രക്ഷനേടാനുള്ള പുത്തന്‍ … Continue reading "വീട് പൂട്ടി പുറത്തുപോകുന്നവര്‍ ഇനി പേടിക്കേണ്ട; ഇ-ഡോഗുണ്ടെങ്കില്‍"
    കണ്ണൂര്‍ : വായനാ ശീലം വര്‍ദ്ധിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും. വായനയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എവിടെ കിട്ടുമെന്ന് കണ്ടുപിടിക്കാനും ലൈബ്രറികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനും വ്യക്തികള്‍ക്ക് തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ രേഖപ്പെടുത്തിവെക്കാനും ഉതകുന്ന രീതിയിലാണ് ഈ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ 99 ലൈബ്രറി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. ആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിവര … Continue reading "വായനാശീലം വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍"
        കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് നേതൃത്വം നല്‍കുന്ന കൊച്ചി സോളാര്‍ സിറ്റി പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാസ്റ്റര്‍ പ്ലാന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വിയോണ്‍മെന്റല്‍ ഇനിഷ്യേറ്റീവ്‌സിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ സുനന്ദന്‍ തിവാരിയില്‍ നിന്ന് മേയര്‍ ടോണി ചമ്മണി ഏറ്റുവാങ്ങി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വിയോണ്‍മെന്റല്‍ ഇനിഷ്യേറ്റീവ്‌സ് ആണ് … Continue reading "കൊച്ചി സോളാര്‍ സിറ്റി പദ്ധതിക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറായി"
      മോസ്‌കോ: പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കളായ റഷ്യയിലെ കാസ്‌പെര്‍സ്‌കി ലാബിന് നേരെ സൈബര്‍ ആക്രമണം. ഇറാന്റെ ആണവപരിപാടിയെക്കുറിച്ച് പാശ്ചാത്യശക്തികളുമായി ചര്‍ച്ച നടന്ന ഇടങ്ങളില്‍ കണ്ടെത്തിയ ഒരിനം കമ്പ്യൂട്ടര്‍ വൈറസാണ് തങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടതെന്ന് കാസ്‌പെര്‍സ്‌കി ലാബ് അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ‘ഡുക്യു'(Duqu) ന്റെ ഗണത്തില്‍പെടുന്ന വൈറസാണ് കാസ്‌പെര്‍സ്‌കിക്കെതിരെ പ്രയോഗിച്ചതെന്ന് കാസ്‌പെര്‍സ്‌കിയും യുഎസ് സുരക്ഷാകമ്പനിയായ സിമാന്റെക്കും അറിയിച്ചു. ഇറാനും ആറ് വന്‍ശക്തി രാഷ്ട്രങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടന്ന യൂറോപ്പിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് ആ … Continue reading "കാസ്‌പെര്‍സ്‌കി ആന്റിവൈറസ് ലാബിന് നേരെ സൈബര്‍ ആക്രമണം"

LIVE NEWS - ONLINE

 • 1
  13 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  14 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  16 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  19 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  20 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  21 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  21 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  21 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  21 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു