Friday, January 18th, 2019

        കാതിലണിയാവുന്ന കമ്പ്യൂട്ടറുമായി ജപ്പാനീസ് ഗവേഷകര്‍. വെറും 17 ഗ്രാം മാത്രം ഭാരമുള്ള ഈ കമ്മല്‍ കമ്പ്യൂട്ടര്‍ ബ്ലൂടൂത്ത് സങ്കേതമുള്ള വയര്‍ലെസ്സ് ഉപകരണമാണ്. ജി.പി.എസ്, കോംപസ്, ഗൈറോസെന്‍സര്‍, ബാറ്ററി, ബാരോമീറ്റര്‍ , സ്പീക്കര്‍ , മൈക്രോഫോണ്‍ ഇതെല്ലാമുള്ള ഉപകരണമാണ്. ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഭാവിസാധ്യത മുന്നില്‍ കണ്ടാണ് ജാപ്പനീസ് ഗവേഷകര്‍ ഇത്തരമൊരു നൂതന കമ്പ്യൂട്ടര്‍ തയ്യാറാക്കിയത്. കണ്ണുചിമ്മലും നാക്കുകൊണ്ടുള്ള നൊട്ടയിടലുംകൊണ്ട് നിയന്ത്രിക്കാം. ‘ഇയര്‍ക്ലിപ്പ്‌ടൈപ്പ് വിയറബില്‍ പി.സി.’ ( Earclip … Continue reading "കമ്മല്‍ കമ്പ്യൂട്ടര്‍"

READ MORE
        ന്യൂഡല്‍ഹി : കോളജുകളില്‍ പഠനത്തിനായി മൃഗങ്ങളെയും ജന്തുക്കളേയും കീറിമുറിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുജിസി. 2011 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദേശമനുസരിച്ച് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി ചെയര്‍മാന്‍ കത്തയച്ചു. കേരളത്തിലെ മെഡിക്കല്‍കോളജുകളില്‍ ഗിനിപ്പന്നിയും തവളയും മുയലും പൂച്ചയും അടക്കമുളള ജീവികളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് ക്രൂരമായി കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ന്യൂസ് ചാനല്‍ പുറത്തുവിട്ടതന്റെ ഫലമായാണ് യുജിസിയുടെ ഈ പുതിയ നീക്കം. സര്‍ക്കാരും ഉന്നത വിദ്യാഭ്യാസമുളള മെഡിക്കല്‍വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും … Continue reading "പഠനത്തിനായി മൃഗങ്ങളെ കീറിമുറിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുജിസി"
        കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ പോളിംഗ് ബൂത്തുകള്‍ ഹൈടെക്ക് ആക്കുന്നു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ പോളിംഗ് ബൂത്തുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് തീരുമാനം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ബി എസ് എന്‍ എല്‍ വകുപ്പ് തുടങ്ങുന്നുണ്ട്. ലാന്‍ഡ് ഫോണ്‍ സംവിധാനം ഒരുക്കുകയും ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്ത് പോളിംഗ് ശതമാനം അപ്പപ്പോള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി വോട്ടിംഗ് നിലയും … Continue reading "ഹൈടെക് പോളിംഗ് ബൂത്തുകള്‍ വരുന്നു"
  ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൊന്നായ ഫേസ്ബുക്ക്, ആഗോള തലത്തില്‍ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്രിയ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കിയത്. ജനപ്രീതിയില്‍ ഫേസ്ബുക്കിനെ വാട്‌സ്ആപ്പ് മറികടന്നിരുന്നു. ഇതോടെയാണ് വാട്‌സ്ആപ്പിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചത്. വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നതിനായി ഫേസ്ബുക്ക് ചെലവഴിച്ച 19 ബില്യണ്‍ ഡോളറില്‍ നാലുബില്യണ്‍ പണമായിട്ടാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. … Continue reading "വാട്‌സ്ആപ്പ് ഇനി ഫേസ് ബുക്കിന് സ്വന്തം"
        ഹെഡ്‌സെറ്റ് പോലെ തലയിലണിഞ്ഞ് വീഡിയോ ദൃശ്യങ്ങള്‍ കാണാവുന്ന വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളാണ് ഗാഡ്ജറ്റ് രംഗത്തെ പുത്തന്‍ അവതാരം. ത്രിഡി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഹെഡ്‌സെറ്റുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുകയാണ്. അവ്ഗാന്റ് ( അ്‌ലഴമി േ) എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഗ്ലിഫ് എന്ന ഗാഡ്ജറ്റ് ശരിക്കുമൊരു മൊബൈല്‍ ഹോം തീയേറ്റര്‍ തന്നെ. എണ്‍പതിഞ്ച് വലിപ്പമുള്ള ടി.വി. എട്ടടി ദൂരത്ത് നിന്ന് കാണുന്ന ദൃശ്യാനുഭവമാണ് ഗ്ലിഫ് സമ്മാനിക്കുക. ശക്തി കുറഞ്ഞ ഒരു എല്‍.ഇ.ഡിയില്‍നിന്ന് പ്രസരിപ്പിക്കുന്ന … Continue reading "ഇനി വീഡിയോ ഹെഡ്‌സെറ്റും"
          സാംസങ് ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അവതാരം ഗ്രാന്റ് ഉടന്‍ വിപണിയില്‍. ഡിസംബര്‍ 18 ന് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗാലക്‌സി ഗ്രാന്റിന്റെ പിറവി സാംസങ് ഔദ്യോഗികമായി അറിയിച്ചത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവത്തിക്കുന്ന ഗ്രാന്‍ഡില്‍ അഞ്ച് ഇഞ്ച് വിസ്താരമുള്ള സ്‌ക്രീനാണുണ്ടാകുക. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 800 ത 480 പിക്‌സല്‍സ്. എട്ട് മെഗാപിക്‌സലിന്റെ പ്രധാനക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ രണ്ടാം ക്യാമറയും ഫോണിലുണ്ടാകും. എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, 1.2 … Continue reading "ഇനി സാംസങ് ഗ്രാന്റ്"
          വാഷിങ്ടണ്‍: ഭാവിയില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ക്ഷുദ്രഗ്രഹത്തെ നാസയുടെ പര്യവേക്ഷണത്തില്‍ കണ്ടെത്തി. നാസയുടെ നിയോവൈസ് ബഹിരാകാശപേടകത്തിന്റെ സര്‍വ്വേയിലാണ് 2013 വൈ.പി.139എന്ന് പേരിട്ടിരിക്കുന്ന കൊച്ചുഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയില്‍നിന്ന് 4.3 കോടി കിലോമീറ്റര്‍ അകലെയായാണ് ക്ഷുദ്രഗ്രഹത്തിന്റെ സ്ഥാനം. 650 മീറ്റര്‍ വ്യാസമുള്ള കുഞ്ഞന്‍ ഗ്രഹം കല്‍ക്കരിപോലെ കറുത്തതാണ്. നക്ഷത്രങ്ങളെപ്പോലെ ഇവയ്ക്ക് ചൂടുണ്ടാവില്ല. ഭൂമിക്ക് അപകടകാരിയാണ് വൈ.പി.139 എന്നാണ് നാസയുടെ വിലയിരുത്തല്‍. അടുത്ത 100 വര്‍ഷത്തേക്ക് ഭൂമിക്ക് ഭയക്കേണ്ടതില്ല. എന്നാല്‍ വിദൂരഭാവിയില്‍ ക്ഷുദ്രഗ്രഹം ഭൂമിയുടെ 4,90,000 … Continue reading "ഭൂമിക്ക് ഭീഷണിയായി ക്ഷുദ്രഗ്രഹം"
        സാംസംഗിന്റെ സ്മാര്‍ട്ട്‌ഹോം വിപണിയിലെത്തുന്നു. ഈ വര്‍ഷം പകുതിയോടെ വിപണിയില്‍ ഈ സംവിധാനം ലഭ്യമാകും. വീട്ടുപകരണങ്ങളെയെല്ലാം ഒറ്റ ആപഌക്കേഷനിലൂടെ ബന്ധിപ്പിക്കുന്നതാണ് ‘സ്മാര്‍ട്ട് ഹോം സര്‍വീസസ്’ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല, സ്മാര്‍ട്ട് ടി.വിയും സ്മാര്‍ട്ട് ഫ്രിഡ്ജും ഇന്ന് വിപണിയില്‍ സുലഭമാണ്. സ്മാര്‍ട്ട്‌ഹോം സംവിധാനത്തില്‍ മുന്ന് സേവനങ്ങളാണുള്ളത്. ഹോം വ്യൂ-ഇന്‍ ബില്‍റ്റ് കാമറ വഴി വീട്ടിലെ ഉപകരണങ്ങളുടെ തല്‍സമയ അവസ്ഥ അറിയാന്‍ സഹായിക്കും.ഡിവൈസ് കണ്‍ട്രോള്‍- എവിടെ ഇരുന്നും വീട്ടുപകരണങ്ങളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത സംവിധാനമാണിത്. … Continue reading "സാംസംഗിന്റെ സ്മാര്‍ട്ട്‌ഹോം"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 2
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 3
  3 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 4
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 5
  4 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 6
  4 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 7
  4 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 8
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല