Tuesday, July 16th, 2019

      ചെന്നൈ: അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പി.എസ്.എല്‍.വി. സി 28 ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ ഇന്നലെ രാത്രി 9.58നായിരുന്നു വിക്ഷേപണം. നിശ്ചയിച്ചതുപോലെ വിക്ഷേപണത്തിനുശേഷം കൃത്യം 19 മിനിറ്റിനും 16 സെക്കന്‍ഡിനും ശേഷം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കിരണ്‍കുമാര്‍ അറിയിച്ചു. മൊത്തം 1439 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി. ബഹിരാകാശത്ത് എത്തിച്ചത്. ഇത്രയും ഭാരമുള്ള വാണിജ്യപരമായ വിക്ഷേപണം ഐ.എസ്.ആര്‍.ഒ. ആദ്യമായാണ് … Continue reading "പിഎസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു"

READ MORE
        പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. പ്രധാനമന്തിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍, പുതിയ തീരുമാനങ്ങള്‍ പങ്കുവെക്കല്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പാണിത്. ‘നരേന്ദ്ര മോദി’ എന്ന പേരിലാണ് പുതിയ ആപ്പ് ഇറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് 4 മുതലുള്ള ഓപറേറ്റിങ്ങ് സിസ്റ്റമുള്ള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാം. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ‘മന്‍ കി ബാത്’ പദ്ധതിയില്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും അവസരമുണ്ട്. ഒരോ സമയത്തും ആപ്ലിക്കേഷനില്‍ … Continue reading "ഔദ്യോഗിക ആപ്പുമായി ‘നരേന്ദ്ര മോദി’"
        കണ്ണൂര്‍ : വീടോ സ്ഥാപനങ്ങളോ പൂട്ടി ദീര്‍ഘദൂര യാത്രയ്‌ക്കോ വിരുന്നോ പോകുന്നവര്‍ തങ്ങളുടെ മുതലിനെ കുറിച്ച് ആലോചിച്ച് ഇനി സമയം കളയേണ്ട. അവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ‘ഇ-ഡോഗി’നെ വാങ്ങിയാല്‍ മതി. ഭക്ഷണവും വേണ്ട, കൂടുംവേണ്ട, വീട് അടച്ച് പൂട്ടി പോകുമ്പോള്‍ കൂടെ കൊണ്ടുപോവുകയും വേണ്ട ഈ ഡോഗിനെ. അവന്‍ വീടിന്റെ ശക്തനായ കാവല്‍ക്കാരനായി എല്ലാവരുടെയും ഭയാശങ്കകള്‍ അകറ്റി വീട്ടില്‍ തന്നെ കഴിഞ്ഞോളും. മഴക്കാലമായതോടെ മോഷ്ടാക്കളുടെ വിഹാരം തുടങ്ങിക്കഴിഞ്ഞു. അവരില്‍ നിന്നും രക്ഷനേടാനുള്ള പുത്തന്‍ … Continue reading "വീട് പൂട്ടി പുറത്തുപോകുന്നവര്‍ ഇനി പേടിക്കേണ്ട; ഇ-ഡോഗുണ്ടെങ്കില്‍"
    കണ്ണൂര്‍ : വായനാ ശീലം വര്‍ദ്ധിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും. വായനയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എവിടെ കിട്ടുമെന്ന് കണ്ടുപിടിക്കാനും ലൈബ്രറികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനും വ്യക്തികള്‍ക്ക് തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ രേഖപ്പെടുത്തിവെക്കാനും ഉതകുന്ന രീതിയിലാണ് ഈ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ 99 ലൈബ്രറി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. ആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിവര … Continue reading "വായനാശീലം വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍"
        കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് നേതൃത്വം നല്‍കുന്ന കൊച്ചി സോളാര്‍ സിറ്റി പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാസ്റ്റര്‍ പ്ലാന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വിയോണ്‍മെന്റല്‍ ഇനിഷ്യേറ്റീവ്‌സിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ സുനന്ദന്‍ തിവാരിയില്‍ നിന്ന് മേയര്‍ ടോണി ചമ്മണി ഏറ്റുവാങ്ങി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വിയോണ്‍മെന്റല്‍ ഇനിഷ്യേറ്റീവ്‌സ് ആണ് … Continue reading "കൊച്ചി സോളാര്‍ സിറ്റി പദ്ധതിക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറായി"
      മോസ്‌കോ: പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കളായ റഷ്യയിലെ കാസ്‌പെര്‍സ്‌കി ലാബിന് നേരെ സൈബര്‍ ആക്രമണം. ഇറാന്റെ ആണവപരിപാടിയെക്കുറിച്ച് പാശ്ചാത്യശക്തികളുമായി ചര്‍ച്ച നടന്ന ഇടങ്ങളില്‍ കണ്ടെത്തിയ ഒരിനം കമ്പ്യൂട്ടര്‍ വൈറസാണ് തങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടതെന്ന് കാസ്‌പെര്‍സ്‌കി ലാബ് അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ‘ഡുക്യു'(Duqu) ന്റെ ഗണത്തില്‍പെടുന്ന വൈറസാണ് കാസ്‌പെര്‍സ്‌കിക്കെതിരെ പ്രയോഗിച്ചതെന്ന് കാസ്‌പെര്‍സ്‌കിയും യുഎസ് സുരക്ഷാകമ്പനിയായ സിമാന്റെക്കും അറിയിച്ചു. ഇറാനും ആറ് വന്‍ശക്തി രാഷ്ട്രങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടന്ന യൂറോപ്പിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് ആ … Continue reading "കാസ്‌പെര്‍സ്‌കി ആന്റിവൈറസ് ലാബിന് നേരെ സൈബര്‍ ആക്രമണം"
          ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്യപ്പെടുന്ന അപ്‌ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്നവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പഠനം. ബ്രിട്ടനിലെ ബ്രൂനല്‍ സര്‍വകലാശാലാ ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ഒരുപക്ഷേ, പലരെയും അലോസരപ്പെടുത്തിയേക്കാം. അരക്ഷിതത്വം അനുഭവിക്കുന്ന, മറ്റുള്ളവരുടെ ശ്രദ്ധയാഗ്രഹിക്കുന്നവരാണെന്ന് മിക്കവരുമെന്ന് ‘പേഴ്‌സണാലിറ്റി ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു. ഒരാള്‍ ആത്മരതിയില്‍ അഭിരമിക്കുന്ന വ്യക്തിയാണോ ( narcissist ), അതല്ല ന്യൂറോട്ടിക് ആണോ, എത്രത്തോളം ആത്മവിശ്വാസമുള്ളയാളാണ് തുടങ്ങി ഒട്ടേറെ സംഗതികള്‍ അയാളുടെ … Continue reading "ഫെയ്‌സ് ബുക്ക് പോസ്റ്റിംഗും വ്യക്തിത്വവും.."
    മൊബൈല്‍ ഉപയോഗത്തിനൊപ്പെം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും ഇന്ത്യ മുന്നില്‍. ഇന്‍ഡൊനീഷ്യ, ചൈന, യു.എസ് എന്നിവ കഴിഞ്ഞാല്‍ ലോകത്ത് നാലാംസ്ഥാനമാണ് ഇന്ത്യ്ക്ക്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഇന്ത്യയില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ആറിരട്ടി വര്‍ധിച്ച് 900 കോടിയാകും. മൊബൈല്‍ ഇന്റര്‍നെറ്റ് വ്യാപകമാകുന്നതും ആപ്പുകളുടെ ഉപയോഗം വര്‍ധിക്കുന്നതും ഇ കൊമേഴ്‌സ് ഇന്ത്യയില്‍ മൊബൈല്‍ കൊമേഴ്‌സിലേക്ക് വഴിമാറാന്‍ ഇടയാക്കുമെന്നും പുതിയ കെ.പി.എം.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 17.3 കോടി പേര്‍ ഇന്റര്‍നെറ്റ് മൊബൈല്‍ വഴി നോക്കുന്നവരാണ്. 2019 ആകുമ്പോഴേക്കും ഇത് … Continue reading "ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും ഇന്ത്യ മുന്നില്‍"

LIVE NEWS - ONLINE

 • 1
  7 mins ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 2
  11 mins ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

 • 3
  27 mins ago

  ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  3 hours ago

  ധോണി വിരമിക്കുമോ ?

 • 5
  3 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 6
  3 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 7
  3 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

 • 8
  3 hours ago

  തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

 • 9
  3 hours ago

  പൂജാ സൗന്ദര്യത്തിന്റെ രഹസ്യം