Wednesday, May 22nd, 2019

      തൊഴിലാളികള്‍ക്ക് ഒരു കാര്യത്തിലും ഇനി നുണ പറയാന്‍ പറ്റില്ല. കാരണം ജീവനക്കാരുടെ ജോലിയിലെ സംതൃപ്തി തൊഴിലുടമക്കിനി ഒരു ഉപകരണത്തിലൂടെ അറിയാം. ജപ്പാനിലെ പ്രമുഖ കമ്പനി ഹിറ്റാച്ചി ഹൈ ടെക്‌നോളജിയാണ് സന്തോഷമളക്കാനുള്ള പുതിയ ഉപകരണം വികസിപ്പിച്ചത്. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തില്‍ ടാഗ് രൂപത്തില്‍ ശരീരത്തില്‍ ധരിക്കാവുന്നതാണ് ഇത്. ഇതിലെ സെന്‍സര്‍ ഉപകരണം ധരിച്ചയാള്‍ ഇരിക്കുകയാണോ, നില്‍ക്കുകയാണോ ടൈപ്പ് ചെയ്യുകയാണോ തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യും. ഇയാള്‍ ആരോട് സംസാരിക്കുന്നു അതും എത്രനേരം തുടങ്ങിയവയും ശേഖരിക്കും. എന്നാല്‍, … Continue reading "സന്തോഷമളക്കാനും ഉപകരണം"

READ MORE
      ബാലസോര്‍ : ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്നി 5ന്റെ മൂന്നാം പരീക്ഷണവും വിജയകരം. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ കാടിന്റെ ഓരങ്ങള്‍ വെട്ടിത്തെളിച്ചുണ്ടാക്കിയ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നുമാണ് അഗ്നി 5 വീണ്ടും വിക്ഷേപണം നടത്തിയത്. രാവിലെ 8.06 നായിരുന്നു വിക്ഷേപണം. ബെയ്ജിങ്ങിനെ പ്രഹരപരിധിക്കുള്ളിലാക്കുന്ന ആയുധവുമായി ചൈനയുടെ സൈനികവീര്യത്തിനു വെല്ലുവിളിയാകുകയാണ് ഇന്ത്യയുടെ ഈ കരുത്തന്‍ മിസൈല്‍. അഗ്നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, … Continue reading "അഗ്നി 5ന്റെ മൂന്നാം പരീക്ഷണവും വിജയകരം"
      കണ്ണൂര്‍ : വ്യാജമെമ്മറികാര്‍ഡുകളും പെന്‍ഡ്രൈവുകളുമായി അന്യസംസ്ഥാന യുവാക്കള്‍ വിലസുന്നതായി സൂചന. ഈ സംഘം പലയിടത്തും തട്ടിപ്പ് നടത്തുന്നുണ്ടത്രെ. ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്.  ഉത്തര്‍പ്രദേശ് സ്വദേശികളാണ് തട്ടിപ്പ് നടത്തിവരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡുകള്‍ ഡല്‍ഹിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് എത്തിക്കുന്നത്. നൂറുരൂപ മുതല്‍ 300 രൂപ വരെ വാങ്ങിയാണ്പ്രവര്‍ത്തനരഹിതമായ മെമ്മറികാര്‍ഡുകള്‍ എത്തിക്കുന്നത്. ഇവ ഇട്ടതിനെ തുടര്‍ന്ന് പലരുടേയും ഫോണ്‍ തകരാറിലായി. ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുക്കുന്നത്. … Continue reading "നാടെങ്ങും വ്യാജ മെമ്മറികാര്‍ഡുകള്‍, തട്ടിപ്പുകാര്‍ വിലസുന്നു"
        ഫേസ്ബുക്കില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ വായിക്കാം. സ്‌ക്രീനിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ശബ്ദം റെക്കോഡ്‌ചെയ്ത് ഫയല്‍ സെന്‍ഡ് ചെയ്യുകമാത്രമേ വേണ്ടൂ. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഇത് പിന്നീട് യഥേഷ്ടം കേള്‍ക്കാനും ശബ്ദം വായിക്കാനും ആവും. ഇതിനായി മെസഞ്ചര്‍ ആപ് ഫേസ്ബുക്ക് വികസിപ്പിച്ചു. പരീക്ഷണമെന്നനിലയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കും കാമുകീ കാമുകന്മാര്‍ക്കും അവരുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ടൈപ്പ് ചെയ്യാതെ സ്വന്തം ശബ്ദത്തില്‍ത്തന്നെ പങ്കുവെക്കാനാകുമെന്നതാണ് ഈ ആപ്പിന്റെ പ്രധാന … Continue reading "ഫേസ്ബുക്കില്‍ ഇനി ശബ്ദസന്ദേശങ്ങളും"
        യുവാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന് ഷവോമി നോട്ട് വിപണിയില്‍ മി നോട്ട് പ്രോ എന്നിവയാണ് പുതുതായി ഇറക്കിയത്. ഷവോമിയുടെ പുതിയ ഫഌഗ്ഷിപ്പ് മോഡലാണ് മി നോട്ട്. മി നോട്ടിന് 4 എംപി മുന്‍ക്യാമറയുമുണ്ട്. 22,900 രൂപ ഫോണിന് വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടിയ പതിപ്പിന്റെ വില 32,900 രൂപ വില വന്നേക്കും. സാംസങ്ങ് ഗാലക്‌സി നോട്ട് 4, ആപ്പിള്‍ ഐഫോണ്‍ 6 എന്നിവയ്ക്ക് കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ് ഷവോമി ഫോണ്‍ എത്തുന്നത്. 5.7 … Continue reading "മനംകവര്‍ന്ന് ഷവോമി നോട്ടുകള്‍"
      ലണ്ടന്‍ : സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നത് ഹരമായി മാറിയതോടെ പലരും ഇപ്പോള്‍ ഇരുന്നു കിടന്നും നിന്നും മറ്റും സെല്‍ഫികള്‍ എടുത്തു തുടങ്ങിയത് കണ്ടപ്പോഴാണ് അമേരിക്കയിലുള്ള ഒരു കമ്പനിക്ക് ഒരു ഐഡിയ തോന്നിയത്. സ്വന്തം പിന്‍ഭാഗത്തിന്റെ സെല്‍ഫി വളരെ കഷ്ടപ്പെട്ട് എടുക്കുന്നവരെ സഹായിച്ചാലോ എന്ന്. ഇതിനായി ഒരു ബെല്‍ഫി സ്റ്റിക്കാണ് ഇവര്‍ തയ്യാറാക്കിയത്. അമേരിക്കന്‍ ബ്രാന്റായ ഒ.എന്‍ ഡോട്ട് കോമാണ് ബെല്‍ഫി സ്റ്റിക്ക് രംഗത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ഫോണ്‍ ഈ സ്റ്റിക്കില്‍ ബന്ധിപ്പിച്ച ശേഷം സ്റ്റിക്ക് … Continue reading "ഇനി ബെല്‍ഫിയും..!"
  ടെഹ്‌റാന്‍: ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്. ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി.
      കണ്ണൂര്‍ : ബഹിരാകാശത്തു നിലകൊള്ളുന്ന രാജ്യാന്തര ബഹിരാകാശ നിലയം കണ്ണൂരിലും ദൃശ്യമായി. പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളമാണു നഗ്‌ന നേത്രങ്ങള്‍ കൊണ്ടു ബഹിരാകാശ നിലയം (ഇന്റര്‍നാഷനല്‍ സ്‌പേസ് സ്‌റ്റേഷന്‍ – ഐഎസ്എസ്) കാണാനായത്. കേരളത്തിന്റെ തെക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ഐഎസ്എസ് പ്രത്യക്ഷപ്പെട്ടത്. 5 29 മുതല്‍ നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം കേരളത്തിലുടനീളം വ്യക്തമായി കാണാനിടയായി. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. … Continue reading "കണ്ണൂരിലും കണ്ടു ബഹിരാകാശ നിലയ സഞ്ചാരം"

LIVE NEWS - ONLINE

 • 1
  4 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  5 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  12 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  12 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  14 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  14 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  14 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  14 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  14 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്