Wednesday, September 26th, 2018

      സിഡ്‌നി: ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകയിലക്കു പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് ഓസീസ് സര്‍ക്കാര്‍. പുകയില നിറച്ച സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക് സിഗരറ്റെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും സിഗരറ്റിനെ പുറത്താക്കാന്‍ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ.് ഇതിന്റെ ഫലമാണ് ഈ-സിഗരറ്റെന്ന പുതിയ കണ്ടുപിടുത്തം. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സിഗരറ്റുകള്‍ക്ക് യഥാര്‍ഥ സിഗററ്റ് വലിക്കുമ്പോള്‍ … Continue reading "ആദ്യ പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ"

READ MORE
  ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രക്ക് 8000 ഇന്ത്യക്കാര്‍ തയ്യാര്‍. ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് നിലവില്‍ വന്ന ‘മാഴ്‌സ് വണ്‍’ പ്രോജക്ടില്‍ , ചുവപ്പുഗ്രഹത്തിലേക്കുള്ള വണ്‍വേ യാത്രക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8107 ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 2013 ഓടെ ചൊവ്വയില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയാണ് മാഴ്‌സ് വണ്‍ പ്രോജക്ടിന്റെ ലക്ഷ്യം. ഇതിനകം 1,65,000 ലേറെ ആളുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൊവ്വായാത്രക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് വന്ന ആദ്യത്തെ പത്ത് രാജ്യങ്ങള്‍ ഇവയൊക്കെയാണ്. … Continue reading "ചൊവ്വയിലേക്ക് 8000 ഇന്ത്യക്കാര്‍ റെഡി"
    പ്രൊജക്ടര്‍ ഫോണുമായി ഐബോളും രംഗത്ത്. നിലവിലുള്ളതില്‍ ഏറ്റവും കരുത്തേറിയ പ്രൊജക്ടര്‍ ഫോണ്‍ എന്ന വിശേഷണവുമായാണ് എബോളിന്റെ വരവ്. 18,999 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ഫ് ളിപ്കാര്‍ട്ടില്‍ 17,990 രൂപക്ക് ഫോണിന്റെ ബുക്കിംഗ്് ആരംഭിച്ചിരിക്കുന്നു. ഫോണിലെ ചിത്രങ്ങളും വീഡിയോകളും ചുമരിലോ, സ്‌ക്രീനിലോ ഏറെ വലിപ്പത്തില്‍ പ്രൊജക്ട് ചെയ്യാനാകും എന്നതാണ് പ്രൊജക്ടര്‍ ഫോണിന്റ പ്രത്യേകത. അതായത്, എല്‍.സി.ഡി. പ്രൊജക്ടറിന്റെ ചെറുരൂപം. ലോകത്തിലെ ആദ്യ 35 ലുമന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ് ഫോണിലേതെന്ന് ഐബോള്‍ … Continue reading "ഐബോളിന്റെ പ്രെജക്ടര്‍ ഫോണ്‍"
  ന്യൂഡല്‍ഹി: രാജ്യത്തെ അത്യന്താധുനികവല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യമായി നല്‍കുന്നതാണ് പുതിയ പദ്ധതി. 7,860 കോടി രൂപ ഇതിനായി നീക്കിവെക്കും. 2014-15 വര്‍ഷത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചന. സൗജന്യമായി മൊബൈല്‍ ഫോണ്‍ മാത്രമല്ല രണ്ടു വര്‍ഷത്തേക്ക് കണക്ഷന്‍ ചാര്‍ജും സൗജന്യമായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉപഭോക്താവ് ഒരുതവണ 300 രൂപ അടക്കുമ്പോള്‍ രണ്ടുവര്‍ഷത്തേക്ക് ഓരോ മാസവും 30 … Continue reading "രാജ്യത്തെ ആധുനിക വല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി"
വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലിറക്കി എച്ച്.ടി.സി. ശ്രദ്ധേയമാവുന്നു. വിലകൂടിയ ഫോണ്‍ നിര്‍മാതാക്കളായ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ടവിധം ചെലവാകുന്നില്ലെന്ന കാരണത്താലാണ് വിലകുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ആപ്പിള്‍ പോലും വിലകുറഞ്ഞ ഫോണ്‍ ഇറക്കാനൊരുക്കുന്ന ഇക്കാലത്ത് വിലകൂടിയ ഫോണുകള്‍ മാത്രം അവതരിപ്പിച്ചാല്‍ കച്ചവടം പൂട്ടേണ്ടിവരുമെന്ന് എച്ച്.ടി.സി. തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഭാഗമായി പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് കമ്പനി ഇപ്പോള്‍ ഇറക്കുന്നത്. രണ്ടുവര്‍ഷം മുമ്പുവരെ പതിനായിരം രൂപയില്‍ കുറഞ്ഞൊരു എച്ച്.ടി.സി. ഫോണ്‍ സ്വപ്‌നം കാണാന്‍ പോലുമാകുമായിരുന്നില്ല. ഇന്ത്യന്‍വിപണിയെ ലക്ഷ്യമാക്കിയാണ് ഈ … Continue reading "വിപണി കീഴടക്കാന്‍ എച്ച്.ടി.സി."
  വാഷിങ്ടണ്‍ : സൂര്യഗ്രഹണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ചൊവ്വാ ദൗത്യമായ ക്യൂരിയോസിറ്റി പേടകമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബസ് സൂര്യനെ മറയ്ക്കുന്ന ദൃശ്യങ്ങളാണ് ചൊവ്വയില്‍ നിന്ന് പേടകം പകര്‍ത്തിയത്. ഫോബസിന്റെ തൊട്ടടുത്തുനിന്നുള്ള ചിത്രമായതുകൊണ്ടാണ് ഇത്ര വ്യക്തത ലഭിച്ചതെന്ന് നാസ അറിയിച്ചു.
    ബംഗലൂരു: പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ നിര്‍മിച്ച ആദ്യ ഉപഗ്രഹം ജിസാറ്റ് 7 ന്റെ വിക്ഷേപണം വിജയകരമായി. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ ബഹിരാകാശ സംഘടനയായ ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം സാധ്യമാക്കിയത്. നാവികസേനയ്ക്കായി 185 കോടിരൂപ മുതല്‍മുടക്കി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ജി സാറ്റ് 7 നിര്‍മിച്ചത്. സൈനികതലത്തിലുള്ള വിവരവിനിമയത്തിലുപരിയായി സമുദ്രസംബന്ധിയായ നിരീക്ഷണത്തിനു നാവികസേനയ്ക്ക് കൂടുതല്‍ സഹായകമാകും എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. … Continue reading "ജി സാറ്റ്7 വിക്ഷേപണം വന്‍വിജയം"
    വാഷിംഗ്ടണ്‍ : യു.എസ് സൈന്യത്തിന്റെ പുതിയ ചാരഉപഗ്രഹം കാലിഫോര്‍ണിയയിലെ വാന്‍ദേന്‍ബര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നും വിക്ഷേപിച്ചു. ബോയിംഗ് കമ്പനികൂടി ഉള്‍പ്പെടുന്ന വിക്ഷേപണ സംഘം ട്വിറ്റിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെല്‍റ്റ നാല് വിഭാഗത്തില്‍പെട്ട റോക്കറ്റാണ് ചാരഉപഗ്രഹം വിക്ഷേപിക്കാനായി ഉപയോഗിച്ചത്. യു.എസ് നിര്‍മ്മിച്ച ഡെല്‍റ്റ നാല് ലോകത്തിലെ വലിയ റോക്കറ്റുകളിലൊന്നാണ്. നൂറുകോടി ഡോളര്‍ ചെലവുവരുന്ന ചാരഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് ലോസ് ആഞ്ചലിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.      

LIVE NEWS - ONLINE

 • 1
  17 mins ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 2
  2 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 3
  2 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 4
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 5
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  3 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

 • 9
  3 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍