Saturday, April 20th, 2019

      അശ്ലീല വീഡിയോ പോസ്റ്റുകള്‍ വഴി ഫേസ് ബുക്കില്‍ വൈറസ് പടരുന്നു. ട്രോജന്‍ വൈറസിനെ അനുസ് മരിപ്പിക്കുന്ന വൈറസാണ് ഫെ്‌സ്ബുക്ക് വഴി പടരുന്നത്. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഈ വൈറസുകള്‍ക്ക് ലഭിക്കുമെന്നത് മാത്രമല്ല, ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക് നമ്മളെ ടാഗ്‌ചെയ്ത് ഈ അശ്ലീല ചിത്രങ്ങളെത്തുകയും ചെയ്യും. പ്രത്യക്ഷപ്പെട്ട് രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് പ്രചരിച്ചിരുന്ന ട്രോജന്‍ വൈറസിനെ അപേക്ഷിച്ച് മാരകമായ ഈ വൈറസ് അതിവേഗമാണ് പ്രചരിക്കുന്നത്. … Continue reading "ഫേസ് ബുക്കില്‍ അശ്ലീല വൈറസ്..! ശ്രദ്ധിക്കുക"

READ MORE
      കണ്ണൂര്‍ : വ്യാജമെമ്മറികാര്‍ഡുകളും പെന്‍ഡ്രൈവുകളുമായി അന്യസംസ്ഥാന യുവാക്കള്‍ വിലസുന്നതായി സൂചന. ഈ സംഘം പലയിടത്തും തട്ടിപ്പ് നടത്തുന്നുണ്ടത്രെ. ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്.  ഉത്തര്‍പ്രദേശ് സ്വദേശികളാണ് തട്ടിപ്പ് നടത്തിവരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡുകള്‍ ഡല്‍ഹിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് എത്തിക്കുന്നത്. നൂറുരൂപ മുതല്‍ 300 രൂപ വരെ വാങ്ങിയാണ്പ്രവര്‍ത്തനരഹിതമായ മെമ്മറികാര്‍ഡുകള്‍ എത്തിക്കുന്നത്. ഇവ ഇട്ടതിനെ തുടര്‍ന്ന് പലരുടേയും ഫോണ്‍ തകരാറിലായി. ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുക്കുന്നത്. … Continue reading "നാടെങ്ങും വ്യാജ മെമ്മറികാര്‍ഡുകള്‍, തട്ടിപ്പുകാര്‍ വിലസുന്നു"
        ഫേസ്ബുക്കില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ വായിക്കാം. സ്‌ക്രീനിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ശബ്ദം റെക്കോഡ്‌ചെയ്ത് ഫയല്‍ സെന്‍ഡ് ചെയ്യുകമാത്രമേ വേണ്ടൂ. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഇത് പിന്നീട് യഥേഷ്ടം കേള്‍ക്കാനും ശബ്ദം വായിക്കാനും ആവും. ഇതിനായി മെസഞ്ചര്‍ ആപ് ഫേസ്ബുക്ക് വികസിപ്പിച്ചു. പരീക്ഷണമെന്നനിലയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കും കാമുകീ കാമുകന്മാര്‍ക്കും അവരുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ടൈപ്പ് ചെയ്യാതെ സ്വന്തം ശബ്ദത്തില്‍ത്തന്നെ പങ്കുവെക്കാനാകുമെന്നതാണ് ഈ ആപ്പിന്റെ പ്രധാന … Continue reading "ഫേസ്ബുക്കില്‍ ഇനി ശബ്ദസന്ദേശങ്ങളും"
        യുവാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന് ഷവോമി നോട്ട് വിപണിയില്‍ മി നോട്ട് പ്രോ എന്നിവയാണ് പുതുതായി ഇറക്കിയത്. ഷവോമിയുടെ പുതിയ ഫഌഗ്ഷിപ്പ് മോഡലാണ് മി നോട്ട്. മി നോട്ടിന് 4 എംപി മുന്‍ക്യാമറയുമുണ്ട്. 22,900 രൂപ ഫോണിന് വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടിയ പതിപ്പിന്റെ വില 32,900 രൂപ വില വന്നേക്കും. സാംസങ്ങ് ഗാലക്‌സി നോട്ട് 4, ആപ്പിള്‍ ഐഫോണ്‍ 6 എന്നിവയ്ക്ക് കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ് ഷവോമി ഫോണ്‍ എത്തുന്നത്. 5.7 … Continue reading "മനംകവര്‍ന്ന് ഷവോമി നോട്ടുകള്‍"
      ലണ്ടന്‍ : സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നത് ഹരമായി മാറിയതോടെ പലരും ഇപ്പോള്‍ ഇരുന്നു കിടന്നും നിന്നും മറ്റും സെല്‍ഫികള്‍ എടുത്തു തുടങ്ങിയത് കണ്ടപ്പോഴാണ് അമേരിക്കയിലുള്ള ഒരു കമ്പനിക്ക് ഒരു ഐഡിയ തോന്നിയത്. സ്വന്തം പിന്‍ഭാഗത്തിന്റെ സെല്‍ഫി വളരെ കഷ്ടപ്പെട്ട് എടുക്കുന്നവരെ സഹായിച്ചാലോ എന്ന്. ഇതിനായി ഒരു ബെല്‍ഫി സ്റ്റിക്കാണ് ഇവര്‍ തയ്യാറാക്കിയത്. അമേരിക്കന്‍ ബ്രാന്റായ ഒ.എന്‍ ഡോട്ട് കോമാണ് ബെല്‍ഫി സ്റ്റിക്ക് രംഗത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ഫോണ്‍ ഈ സ്റ്റിക്കില്‍ ബന്ധിപ്പിച്ച ശേഷം സ്റ്റിക്ക് … Continue reading "ഇനി ബെല്‍ഫിയും..!"
  ടെഹ്‌റാന്‍: ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്. ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി.
      കണ്ണൂര്‍ : ബഹിരാകാശത്തു നിലകൊള്ളുന്ന രാജ്യാന്തര ബഹിരാകാശ നിലയം കണ്ണൂരിലും ദൃശ്യമായി. പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളമാണു നഗ്‌ന നേത്രങ്ങള്‍ കൊണ്ടു ബഹിരാകാശ നിലയം (ഇന്റര്‍നാഷനല്‍ സ്‌പേസ് സ്‌റ്റേഷന്‍ – ഐഎസ്എസ്) കാണാനായത്. കേരളത്തിന്റെ തെക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ഐഎസ്എസ് പ്രത്യക്ഷപ്പെട്ടത്. 5 29 മുതല്‍ നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം കേരളത്തിലുടനീളം വ്യക്തമായി കാണാനിടയായി. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. … Continue reading "കണ്ണൂരിലും കണ്ടു ബഹിരാകാശ നിലയ സഞ്ചാരം"
      ഗ്രാഫിന്‍ ഉപയോഗിച്ച് വായുവില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിക്കാന്‍ വഴിയൊരുങ്ങുന്നു. ബാറ്ററി സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ ഗവേഷകരുടേതാണ്. ഹൈഡ്രജന്‍, വായുവില്‍നിന്ന് വലിച്ചെടുക്കാനുള്ള ഗ്രാഫിനിന്റെ കഴിവ് ഉപയോഗപ്പെടുത്തിയാണ് നൂതന ബാറ്ററി രൂപപ്പെടുത്തുന്നതെന്ന് ‘നേച്ചര്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഹൈഡ്രജന്‍ അടങ്ങിയ വായുവില്‍ നേരിയ വൈദ്യുതി കടത്തിവിടുമ്പോള്‍ ഹൈഡ്രജന്‍ വേര്‍തിരിക്കപ്പെടുന്നു. ഈ ഹൈഡ്രജന്‍ ഗ്രാഫിന്‍ ഉപയോഗിച്ച് ശേഖരിച്ച് ബാറ്ററി സെല്ലുകളില്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. അത്ഭുതകരമായ ഭൗതികസവിശേഷതകളുള്ള … Continue reading "വായുവില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി ജനിക്കുന്നു"

LIVE NEWS - ONLINE

 • 1
  1 min ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  4 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  4 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും