Tuesday, September 25th, 2018

        സ്തനാര്‍ബുദത്തിനെതിരെ അല്‍ഭുത ബ്രായുമായി ഒരു ഫിറ്റ്‌നസ് കമ്പനി. ഒരോ തവണ കൊളുത്ത് വിടുവിക്കുമ്പോഴും സ്വയം ട്വീറ്റ് ( tweet ) ചെയ്യുന്ന ബ്രായാണ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്! സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടോ എന്ന് ഓരോ മാസവും സ്വയം പരിശോധന നടത്തണമെന്ന് സ്ത്രീകളെ ഓര്‍മിപ്പിക്കാനാണ് ബ്രാ ട്വീറ്റ് ചെയ്യുന്ന്. ബ്രായുടെ ഹൂക്കിനുള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഹൈടെക് ഉപകണം, ബ്രായുടെ ഹൂക്കെടുക്കുമ്പോള്‍ ഒരു പ്രതേക സിഗ്‌നല്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയ്ക്കും. സ്മാര്‍ട്ട് ഫോണാണ് ട്വീറ്റ് അയക്കുക. ഇത്തരമൊരു ഹൈടെക് ട്വീറ്റിംഗ് ബ്രാ, … Continue reading "സ്തനാര്‍ബുദത്തിനെതിരെ ട്വീറ്റിംഗ് ബ്രാ"

READ MORE
  കേപ് കനവറല്‍ : ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹത്തെ നാസയുടെ ഹബ്ബ്ള്‍ ടെലിസ്‌കോപ്പ് കണ്ടെത്തി. കാഴ്ചയില്‍ വാല്‍നക്ഷത്രത്തെ പോലെ തോന്നിക്കുന്ന ഗ്രഹം ഏത് ഗണത്തിലെ പെടുത്തുമെന്നറിയാതെ ജ്യോതിശാസ്ത്രജ്ഞര്‍ ഉഴലുകയാണ്. പി/2013 പി അഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്. സാധാരണ ഛിന്നഗ്രഹത്തിന് വാലുകളുണ്ടാവാറില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വസ്തുവിന്റെ വാലില്‍ നിന്ന് പൊടി പ്രസരിക്കുന്നുണ്ടെന്നും വാലിന്റെ ഘടന ഇടയ്ക്കിടെ മാറുകയാണെന്നതുമാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ വാലില്‍ നിന്ന് പൊടി വേര്‍പെട്ടു പോകുന്ന സാഹചര്യത്തില്‍ … Continue reading "ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹം"
      അമേരിക്കന്‍ ബഹിരാകാശ പേടകമായ ‘മാവെന്‍'(മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍ മിഷന്‍) ഈമാസം പതിനെട്ടിന് ചൊവ്വയിലേക്ക് പുറപ്പെടും. ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന് പിന്നാലെയാണ് മാവെലിന്റെ യാത്ര. എങ്കിലും മംഗള്‍യാന്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് മാവെന്‍ ചൊവ്വക്കരികിലെത്തും. ഒക്ടോബര്‍ 21 നും നവംബര്‍ 19 നും ഇടയ്ക്കാണ് ചൊവ്വയില്‍ പോകാനുള്ള ശുഭമുഹൂര്‍ത്തം. ഇതിനിടയില്‍ പുറപ്പെട്ടാല്‍ വെറും മൂന്നൂറു ദിവസംകൊണ്ട് ചൊവ്വക്കടുത്തെത്താം. മാവെന്‍ അടുത്തവര്‍ഷം സപ്തംബര്‍ 22 ന് ചൊവ്വയിലെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ 372 … Continue reading "മാവെനും ചൊവ്വയിലേക്ക്"
    കോഴിക്കോട് : കോഴിക്കോട് റവന്യൂജില്ലാ ശാസ്‌ത്രോല്‍സവത്തിന് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. എട്ടുവരെ നീണ്ടുനില്‍ക്കുന്ന ശാസ്ത്രമേള കെ.കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലകളില്‍ നിന്നും വിജയിച്ച വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രമേളയില്‍ 1246ഗണിതമേളയില്‍ 1036 സാമൂഹ്യ ശാസ്ത്രമേളയില്‍ 1062 വിവര സാങ്കേതിക മേളയില്‍ 458 പ്രവൃത്തി പരിചയമേളയില്‍ 324എന്നിങ്ങനെ മൊത്തം 7048 വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
         ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യപേടകമായ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തും. ഇന്ന് ഉച്ച തിരിഞ്ഞ് 2.38 നാണ് പിഎസ്എല്‍വി സി 25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്. ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. … Continue reading "മംഗള്‍യാന്‍ ഭ്രമണപഥത്തിലെത്തി"
          ചെന്നൈ: ചൊവ്വാഗ്രഹത്തിലേക്കുള്ള മംഗള്‍യാന്‍ ചരിത്ര വിക്ഷേപണം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2.38നാണ് മംഗള്‍യാന്‍ എന്ന ചൊവ്വാ പര്യവേക്ഷണ വാഹനവുമായി പി.എസ്.എല്‍.വി. സി 25 കുതിച്ചുയരുക. ഇതിനായി ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ പൂര്‍ണസജ്ജമായ പിഎസ്എല്‍വി സി 25ല്‍ ഇന്ധനം നിറയ്ക്കുന്നത് അന്തിമഘട്ടത്തിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ചൊവ്വാഴ്ച 1,350 കിലോഗ്രാം ഭാരമുള്ള ‘മംഗള്‍യാന്‍’ ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള സഞ്ചാരം … Continue reading "മംഗള്‍യാന്‍ ചൊവ്വാദൗത്യ വിക്ഷേപണം ഇന്ന്"
  സ്മാര്‍ട്ട്‌ഫോണ്‍ വ്യാപാരത്തില്‍ സാസംഗിന് വീണ്ടും വര്‍ധന. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലൈ-സപ്തംബര്‍ കാലത്ത് സാംസംഗ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അത് 620 കോടി ഡോളര്‍ (38,400 കോടി രൂപ)) ആയിരുന്നു. പുതിയ മോഡലുകള്‍ ഇറക്കി യുവ തലമുറെ ആഘര്‍ഷിക്കാന്‍ കഴിഞ്ഞതാണ് അവരുടെ … Continue reading "വിപണി കീഴടക്കി സാംസംഗ്"
      ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ച് രാവിലെ 2.36ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടക്കും. പി.എസ്.എല്‍.വിസി 25 റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. ഇതിന്റെ കൗണ്ട് ഡൗണ്‍ ഞായറാഴ്ച രാവിലെ ആറിന് തുടങ്ങും. വിക്ഷേപണത്തിന് 56 മണിക്കൂര്‍ മുമ്പാണ് തുടക്കം. എല്ലാ ഒരുക്കങ്ങളും നന്നായിനടക്കുന്നുവെന്നും ഒക്ടോബര്‍ 31ന് വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ റിഹേഴ്‌സലുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. നവംബര്‍ ഒന്നിന് തയ്യാറെടുപ്പുകള്‍ വിലയിരുത്തും. അതിനുശേഷമാണ് ബന്ധപ്പെട്ട ബോര്‍ഡ്, വിക്ഷേപണത്തിന് അനുമതി കൊടുക്കുകയെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ … Continue reading "ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ചിന്"

LIVE NEWS - ONLINE

 • 1
  5 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  7 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  8 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  10 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  11 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  13 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  13 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  13 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  14 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു