Wednesday, January 16th, 2019

          കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലിനിടെ കടലിന്റെ അടിത്തട്ടില്‍ പുതിയ കണ്ടെത്തല്‍. നിര്‍ജീവമായ അഗ്‌നിപര്‍വതങ്ങളും 1400 മീറ്റര്‍ വരെയുള്ള മര്‍ദവും ഉള്‍പ്പെടെയുള്ള സവിശേഷതകളാണു കണ്ടെത്തിയത്. ഇവയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയുടെ മാപ്പുവരെ ലഭ്യമാണെങ്കിലും ലോകത്തിന്റെ ഏറ്റവും രഹസ്യഭാഗങ്ങളിലൊന്നായ കടലിന്റെ അടിത്തട്ടിനെക്കുറിച്ചു കാര്യമായ വിവരമില്ലെന്നാണു വിലയിരുത്തല്‍. ഇനി സോണാര്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ ആഴക്കടല്‍ അരിച്ചുപെറുക്കാന്‍ മൂന്ന് അന്തര്‍വാഹിനികള്‍ ഉപയോഗിക്കാന്‍ തെരച്ചില്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ സേഫ്ടി ട്രാന്‍സ്‌പോര്‍ട്ട് ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് … Continue reading "വിമാനത്തിന്റെ തെരച്ചിലിനിടെ കടലിന്റെ അടിത്തട്ടില്‍ പുതിയ കണ്ടെത്തല്‍"

READ MORE
      ബംഗലുരു: ചൊവ്വാദൗത്യ ചരിത്രത്തില്‍ ഇന്ത്യ പുത്തന്‍ അധ്യായം രചിച്ചു. മംഗള്‍യാന്‍ എന്ന ചൊവ്വാ ദൗത്യപേടകത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചാണ് കന്നിശ്രമത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന ലോകരാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കിയത്. ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പാശ്ചാത്യ ലോകരാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ഏജന്‍സിയും ഇതിനു മുമ്പ് ചൊവ്വാ ദൗത്യം വിജയകരമാക്കിയിട്ടുണ്ട്. ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍ രാജ്യമെന്ന ബഹുമതിയും … Continue reading "ചൊവ്വാ ദോഷമില്ലാതെ ഭാരതം മംഗളം"
        ന്യൂഡല്‍ഹി: ചൊവ്വാ പ്രവേശനത്തിനു മംഗള്‍യാന്റെ മുന്നോടിയായുള്ള നിര്‍ണായക ജ്വലനപരീക്ഷണം വിജയം. മുന്നൂറുദിവസമായി ഉറക്കത്തിലായിരുന്ന ലാം എന്‍ജിനെ വിളിച്ചുണര്‍ത്തുന്ന ഘട്ടം ഇസ്രോ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഉച്ചകഴിഞ്ഞ് രണ്ടരക്കാണ് ലിക്വിഡ് അപ്പോജി മോട്ടോര്‍ എന്ന ലാം എന്‍ജിനെ ജ്വലിപ്പിച്ചത്. പരീക്ഷണാര്‍ഥം നാലു സെക്കന്‍ഡ് മാത്രമാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്. എന്‍ജിന്‍ ജ്വലിപ്പിക്കാനുള്ള നിര്‍ദേശം നല്കി 12 മിനിറ്റിനു ശേഷമാണ് പേടകത്തില്‍ നിന്നു വിവരം ലഭിച്ചത്. ഇതോടെ ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ മംഗള്‍യാന്‍ പൂര്‍ണസജ്ജമായി. … Continue reading "മംഗള്‍യാന്റെ നിര്‍ണായക ജ്വലനപരീക്ഷണം വിജയം"
        ന്യൂഡല്‍ഹി: യുഎസിന്റെ ചൊവ്വ പര്യവേക്ഷണ പേടകം (മാവെന്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 18നായിരുന്നു വിക്ഷേപണം. പത്തു മിനിറ്റു നീണ്ട ജ്വലനത്തിനു ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കാന്‍ തരത്തില്‍ മാവെന്‍ ഒരുങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തെപറ്റിയുള്ള സമഗ്രപഠനമാണ് മാവെന്റെ ലക്ഷ്യം. ചൊവ്വയില്‍ ഇറങ്ങാതെ അന്തരീക്ഷത്തില്‍ നിലനിന്നു കൊണ്ട് മാവെന്‍ വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ വിക്ഷേപിച്ചിട്ടുള്ള പേടകങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നും അവ ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചുള്ള വ്യക്തമായ പഠനം … Continue reading "മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു"
          ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സൗര കേന്ദ്രീകൃതമായ പ്രയാണപഥത്തില്‍ നിന്ന് പേടകത്തെ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലെ സഞ്ചാരപഥത്തില്‍ എത്തിക്കാനുള്ള തിരുത്തലിന് ഇന്ന് തുടക്കം കുറിക്കും. പേടകത്തിന്റെ ഹൃദയമായ ദ്രവ എന്‍ജിന്‍ ഇന്ന് നാല് സെക്കന്‍ഡ് ജ്വലിപ്പിക്കണം. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രതിഷ്ഠിക്കാന്‍ ബുധനാഴ്ച നിശ്ചയിച്ചിട്ടുള്ള 24 മിനിറ്റ് നീളുന്ന പൂര്‍ണ ജ്വലനത്തിന്റെ റിഹേഴ്‌സലാണിത്. ലിക്വിഡ് അപ്പൊജീ മോട്ടോര്‍ ( ലാം ) എന്ന ഈ എന്‍ജിന്‍ കഴിഞ്ഞ … Continue reading "മംഗള്‍ യാന്‍ ഇന്ന് നിര്‍ണായക ദിനം"
          വാഷിംഗ്ടണ്‍ : സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ പ്രത്യേകതരം തൊപ്പിയുമായ ഏസര്‍ കമ്പനി. ഏത് ആംഗിളില്‍ നിന്നും സെല്‍ഫി എടുക്കാവുന്ന രീതിയിലുള്ള തൊപ്പിയാണ് പുതിയ ടാബ്‌ലറ്റായി ഏസര്‍ പുറത്തിറക്കിയിരിക്കുന്നത്. വിസ്താരമേറിയ തൊപ്പിയില്‍ ഐക്കോണിയ എ-1 840 ടാബ്‌ലറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായ ക്രിസ്റ്റ്യന്‍ കൊവാന്‍ സാന്‍ലൂയിസാണ് ഏസറിനുവേണ്ടി തൊപ്പി രൂപകല്‍പ്പന ചെയ്തത്. സെല്‍ഫി പ്രേമികള്‍ക്ക് തൊപ്പി ഏറെ ഇഷ്ടപ്പെടുമെന്ന വിശ്വസത്തിലാണ് ഏസര്‍ കമ്പനി.
          ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് 1 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി, 6399 രൂപയാണ് വില. മൈക്രോമാക്‌സ്, കാര്‍ബണ്‍ , സ്‌പൈസ് എന്നീ മൊബൈല്‍ കന്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് 1 തങ്ങളുടെ മൊബൈലുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. വരും മാസങ്ങളില്‍, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, ബംഗഌദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഈ ഫോണുകള്‍ ലഭ്യമാകും.
        ബംഗലുരു: ഇന്ത്യയുടെ പര്യവേക്ഷണ പേടകത്തിന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയിലെ ശാസ്ത്രജ്ഞര്‍ നല്‍കിത്തുടങ്ങി. ആവശ്യമായ സന്ദേശങ്ങള്‍ മുഴുവന്‍ അയ്ക്കാന്‍ 13 മണിക്കൂര്‍ വേണ്ടിവരുമെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു. ‘മംഗള്‍യാന്‍’ എന്ന് അനൗപചാരികമായി അറിയപ്പെടുന്ന പേടകം ഈ മാസം 24ന് രാവിലെ 7.18നാണ് സൂര്യന്റെ ആകര്‍ഷണവലയത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. പേടകത്തിലെ പ്രധാന യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ലോകം ഉറ്റുനോക്കുന്ന ഈ … Continue reading "മംഗള്‍യാന് സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങി"

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  14 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  19 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  19 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി