Wednesday, January 23rd, 2019

      ലോകത്തിലെ കനം കുറഞ്ഞ ടാബ് ലറ്റ് ആപ്പിള്‍ പുറത്തിറക്കി. ഐപാഡ് എയര്‍ 2, ഐപാഡ് മിനി 3 എന്നിവയാണ് അമേരിക്കയിലെ കൂപെര്‍ഷിനോയില്‍ ആപ്പിള്‍ ആസ്ഥാനത്ത് പുറത്തിറക്കിയത്. ആപ്പിളിന്റെ മാക് ഓപ്പറേറ്റിങ് സിസ്റ്റം യോസ്മിറ്റെ എക്‌സും പുതിയ ഐമാക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറും ഇവയ്‌ക്കൊപ്പം എത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും കനം കുറഞ്ഞ ടാബ്‌ലെറ്റ് എന്ന വിശേഷണത്തോടെയാണ് ഐപാഡ് എയര്‍ 2 എത്തുന്നത്. 6.1 മില്ലിമീറ്ററാണ് ഇതിന്റെ കനം. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ ഐപാഡുകള്‍ എത്തിയിരിക്കുന്നത്. … Continue reading "ലോകത്തിലെ കനം കുറഞ്ഞ ടാബ് ലറ്റ് ആപ്പിള്‍ പുറത്തിറക്കി"

READ MORE
        മോസ്‌കോ: റഷ്യ 2018ല്‍ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ബഹിരാകാശത്ത് നിന്നായിരുന്നു ലോഗോ പ്രകാശനം. ലോകകപ്പ് സംഘാടകസമിതി അംഗങ്ങളും ഫിഫ അധികൃതരും ലോഗോ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. ബഹിരാകാശത്ത് പ്രകാശനം ചെയ്ത ലോഗോ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. 2018 ജൂണിലാണ് ലോകകപ്പ് നടക്കുന്നത്. റഷ്യയിലെ 11 നഗരങ്ങള്‍ … Continue reading "റഷ്യന്‍ ലോകക്കപ്പ് ഫുട്ബോള്‍: ലോഗോ പ്രകാശനം ബഹിരാകാശത്ത്"
          ദുബായ്: യുഎഇയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) ഇറക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് യു.എ.ഇ.യില്‍ വരിക്കാരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തിന്റെ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലായ് അവസാനത്തില്‍ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 1.74 കോടിയായിരുന്നു. എന്നാല്‍, ആഗസ്ത് അവസാനത്തോടെ അത് 1.68 കോടിയായി കുറഞ്ഞു. 1980ല്‍ രാജ്യത്ത് മൊബൈല്‍ സേവനം ആരംഭിച്ചതിന് ശേഷം … Continue reading "യുഎഇയില്‍ മൊബൈല്‍ വരിക്കാര്‍ കുറയുന്നു"
        കണ്ണൂര്‍ : റെയില്‍വെസ്റ്റേഷന് അകത്തും പുറത്തും ഒന്നരവര്‍ഷത്തിനകം സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വെ ഡിവിഷനല്‍ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചു. ക്രമസമാധാനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന്റേതാണ്. കണ്ണൂരില്‍ യുവതിയെ തീവണ്ടിക്കകത്ത് മണ്ണെണ്ണയൊഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയ സംഭവം റെയില്‍വെ പോലീസ് അന്വേഷിച്ച് വരികയാണ്. മണ്ണെണ്ണ ട്രെയിനിനകത്ത് കൊണ്ടുപോകുന്നതിനെതിരെ നടപടിയെടുക്കുമെന്നും റെയില്‍വെ സ്റ്റേഷനകത്ത് സാമൂഹ്യ ദ്രോഹികളെ നേരിടാന്‍ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും സ്റ്റേഷനകത്തും പുറത്തും നിരവധി ലൈറ്റുക!ള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം … Continue reading "കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനകത്തും പുറത്തും സി സി ടി വി ക്യാമറ"
        ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന ഖ്യാതിയുള്ള ബുര്‍ജ് ഖലീഫയിലെ 148ാം നിലയില്‍നിന്ന് ഇനി ലോകം കാണാം. ഒരു കെട്ടിടത്തില്‍നിന്നുള്ള ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണസ്ഥലം എന്ന ഗിന്നസ്‌റെക്കോഡും ഇതോടെ ബുര്‍ജ് ഖലീഫ നേടി. ദുബായ് നഗരമാകെ ഒറ്റനോട്ടത്തില്‍ ഇവിടെനിന്ന് കാണാനാകുന്ന വിധത്തിലാണ് സജ്ജീകരണം. ബുര്‍ജ് ഖലീഫ നേടുന്ന നാലാമത് ഗിന്നസ്‌റെക്കോഡാണിത്. ചൈനയിലെ ഗാങ്ഷ്യുവിലെ കാന്റണ്‍ ടവറിനായിരുന്നു ഇതുവരെ ഈ ബഹുമതി. 488 മീറ്റര്‍ (1,601 അടി) ഉയരത്തിലാണ് കാന്റണ്‍ ടവറിലെ നിരീക്ഷണകേന്ദ്രം. … Continue reading "ഓ…!! ബുര്‍ജ് ഖലീഫ"
          കണ്ണൂര്‍ : ഇടിയില്‍ പാമ്പിന്‍ മുട്ട നശിക്കുമെന്ന വിശ്വാസം തെറ്റാണെന്ന് തളിപ്പറമ്പ് വനംവകുപ്പ് ഓഫീസിലെ പാമ്പ് പിടുത്തക്കാരനും റാപ്പിഡ് ആക്ഷന്‍ ടീം അംഗവുമായ എം റെഗിനേഷ്. തുലാമാസത്തിലെ ഭൂമി കുലുങ്ങുന്ന ഇടിയില്‍ പാമ്പിന്റെ മുട്ട നശിക്കുമെന്നും അതുമൂലം പാമ്പിന്റെ വംശവര്‍ധന കുറയുമെന്നുമുള്ള അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു റെഗിനേഷ്. എന്നാല്‍ ശക്തമായ മിന്നലില്‍ പാമ്പിന്‍ മുട്ട നശിച്ചേക്കാം. ഇടി ഉണ്ടാകുമ്പോള്‍ വലിയ തോതില്‍ കമ്പനമുണ്ടാകുന്നില്ല. ശക്തമായ മിന്നലില്‍ മറ്റ് വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതു … Continue reading "‘ ഇടിയില്‍ പാമ്പിന്‍ മുട്ട നശിക്കില്ല ‘"
          ഫ്‌ളോറിഡ: സൈഡിംഗ് സ്പ്രിംഗ് വാല്‍ നക്ഷത്രം ചൊവ്വാ പര്യവേഷണ വാഹനം മംഗള്‍യാന്റെ അരികിലൂടെ കടന്നു പോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിനു വര്‍ഷത്തിനിടെ മാത്രം ലഭിക്കുന്ന അപൂര്‍വ നിമിഷം. ചൊവ്വാ ഗ്രഹത്തിനു 1,35,000 കിലോ മീറ്റര്‍ സമീപം കടന്നു പോയ വാല്‍ നക്ഷത്രത്തെ അടുത്തു നിന്ന് പഠിക്കാനുള്ള അവസരമാണ് മംഗള്‍യാനു ഒരുങ്ങിയത്. മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ ഇന്നു പുറത്തുവന്നേക്കും. ചൊവ്വാ ഗ്രഹത്തിനടുത്ത് എത്തിയപ്പോള്‍ സെക്കന്‍ഡില്‍ 56 … Continue reading "വാല്‍ നക്ഷത്രം മംഗള്‍യാന്റെ അരികിലൂടെ കടന്നു പോയി"
        ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ സംവിധാനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് 1 സി ി ഭ്രമണപഥത്തില്‍. വ്യാഴാഴ്ച പുലര്‍ച്ചെ 1.32നാണ് ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയിലെ മൂന്നാമത്തേതായ ഐ.ആര്‍.എന്‍.എസ്.എസ്.1 സി ശ്രീഹരിക്കോട്ടയില്‍നിന്ന് പറന്നുയര്‍ന്നത്. 1450 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണിത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിനും ഈ വര്‍ഷം ഏപ്രില്‍ നാലിനുമാണ് വിക്ഷേപിച്ചത്. രണ്ടര മാസത്തിനകം നാലാമത്തെ ഉപഗ്രഹമായ 1ഡി കൂടി വിജയകരമായി വിക്ഷേപിച്ചാല്‍ ഇന്ത്യക്കും സ്വന്തം … Continue reading "ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണ പഥത്തില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  7 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  9 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  11 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  11 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  12 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  13 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  14 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  14 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍