Wednesday, July 17th, 2019

          ത്രീഡി പ്രിന്റിംഗ് ഉപയോഗിച്ചാണ് വെറുമൊരു ഉപ്പുതരിയോളം മാത്രം വലിപ്പുമുള്ള ക്യാമറ രൂപപ്പെടുത്തിയത്. ശരീരത്തില്‍ കുത്തിവെക്കാവുന്നത്ര വലിപ്പമേ ക്യാമറക്കുള്ളു. ആന്തരീകാവയവങ്ങളുടെ നിരീക്ഷണത്തിനായുള്ള എന്‍ഡോസ്‌കോപ് ക്യാമറയായും രഹസ്യ നിരീക്ഷണ ക്യാമറയായും ഈ കുഞ്ഞന്‍ ക്യാമറ ഉപയോഗിക്കാന്‍ കഴിയും. മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നു ലെന്‍സുള്ള ക്യാമറ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് രൂപപ്പെടുത്തിയത്. ക്യാമറയുടെ പ്രാഥമികഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ഇനിയും ഗവേഷണം തുടരേണ്ടതുണ്ട്. മണിക്കൂറുകള്‍ മാത്രമാണ് ഈ … Continue reading "ശരീരത്തില്‍ കുത്തിവെക്കാവുന്ന ക്യാമറയുമായി ജര്‍മന്‍ ഗവേഷകര്‍…"

READ MORE
      ഗൂഗിള്‍ എല്ലാം അറിയുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത്. നിങ്ങള്‍ എന്തൊക്കെ ഗൂഗിളില്‍ തെരഞ്ഞു, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ പോയി, എവിടെയൊക്കെ പോയി എന്ന് തുടങ്ങി ഗൂഗിളിന് അറിയാത്തതായി ഒന്നുമില്ല. ഒന്ന് ചെറുതായി ഞെട്ടണം എന്നുണ്ടെങ്കില്‍ http://htsiory.google.com എന്ന ലിങ്ക് സന്ദര്‍ശിക്കുക. ലോഗിന്‍ ചെയ്ത അവസ്ഥയില്‍ നിങ്ങള്‍ തെരഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ സ്‌ക്രീനില്‍ എത്തും. ക്രോം ബ്രൗസറില്‍ ലോഗിന്‍ ചെയ്ത ശേഷം നിങ്ങള്‍ പോയ വെബ്‌സൈറ്റുകളുടെ പട്ടികയും നിങ്ങളുടെ മുന്നില്‍ റെഡി. ഏതൊക്കെ വെബ്‌സൈറ്റില്‍ … Continue reading "ശ്രദ്ധിച്ചോളൂ ഗൂഗിള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്"
      ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 26.2 ബില്യന്‍ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രോസോഫ്റ്റിന്റെയും ലിങ്ക്ഡ്ഇന്നിന്റെയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്. മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ലിങ്ക്ഡ് ഇന്‍ തലപ്പത്ത് മാറ്റം വരില്ല. ജെഫ് വെയ്‌നര്‍ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി … Continue reading "ലിങ്ക്ഡ്ഇന്‍ മൈക്രോസോഫ്റ്റ ഏറ്റെടുക്കുന്നു"
      സംസ്ഥാനത്ത് ഈ സിനിമാ ടിക്കറ്റ് സംവിധാനം നിലവില്‍ വരുന്നു. ഇനി ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട സിനിമ വീട്ടിലിരുന്ന് കാണാം. ചെയ്യേണ്ടത് ഇത്രമാത്രം. അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് ഇടിക്കറ്റെടുക്കുക. അക്ഷയയും പഞ്ചമി റിലീസിംഗ് കമ്പനിയും സഹകരിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ 210 അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കും. 100 രൂപക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെറ്റ്‌വര്‍ക്കുള്ളവര്‍ക്ക് വീട്ടിലിരുന്ന് പ്രദര്‍ശനം കാണാം. എ.സി.വി, കേരളവിഷന്‍, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് … Continue reading "ഇ സിനിമാ ടിക്കറ്റ് പദ്ധതി; ഇനി സിനിമ വീട്ടിലിരുന്നും കാണാം"
        കനത്ത നഷ്ടം കാരണം സ്മാര്‍ട്ട്‌ഫോണ്‍ ചിപ് നിര്‍മാണത്തില്‍നിന്നു ഇന്റല്‍ പിന്‍വാങ്ങുന്നതായി സൂചന. ബ്രോക്സ്റ്റന്‍, സോഫിയ എന്നീ രഹസ്യപേരുകളുള്ള ഇന്റല്‍ ആറ്റം ചിപ്പുകളുടെ നിര്‍മാണമാണ് ഇന്റല്‍ അവസാനിപ്പിച്ചത്. 12,000 ജോലിക്കാരെ ഒഴിവാക്കാനും തീരുമാനിച്ചു. കടുത്ത മത്സരമുള്ള രംഗത്ത് വര്‍ഷങ്ങളായിട്ടും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിനത്തെുടര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് മേഖല ഉപേക്ഷിച്ച് കൂടുതല്‍ ലാഭകരമായ മേഖലകളില്‍ ശ്രദ്ധിക്കാന്‍ ഇന്റല്‍ തീരുമാനിച്ചത്. പി.സികള്‍ കയ്യൊഴിഞ്ഞ് ആള്‍ക്കാര്‍ ടാബും ലാപും ചേര്‍ന്ന ഹൈബ്രിഡുകളുടെ പിന്നാലെ പോയി. ടാബ്ലറ്റുകള്‍ക്ക് ഉപയോഗിക്കാവുന്ന ഇന്റല്‍ … Continue reading "ചിപ് നിര്‍മാണം ഇന്റല്‍ നിര്‍ത്തിവെക്കുന്നു"
        ശ്രീഹരിക്കോട്ട: ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഇന്ത്യന്‍ സ്‌പെയ്‌സ് ഷട്ടിലിന്റെ മാതൃക ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 7ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഏഴ് മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാത്രി 12 ന് ആരംഭിച്ചിരുന്നു. ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന്റെ അഗ്രത്ത് കുത്തനെയാണ് ഷട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബഹിരാകാശത്തേക്ക് കുത്തനെയുള്ള പ്രയാണത്തില്‍ 45 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ പേടകം … Continue reading "സ്‌പേസ് ഷട്ടില്‍ മാതൃക ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു"
      വ്യായാമവും ദിനചര്യയും നിരീക്ഷിക്കുന്ന കൈയില്‍കെട്ടുന്ന ആക്ടിവിറ്റി വാച്ചുകള്‍ വിപണിയിലെത്തുന്നു. ഗാര്‍മിന്‍ കമ്പനിയാണ് ഇത്തരം വാച്ചുമായി രംഗത്തെത്തുന്നത്. വിത്തിങ്‌സ്, ടൈമെക്‌സ് മെട്രോപൊളിറ്റന്‍ ഫോസില്‍, അഡിഡാസിന്റെ റണ്‍ടാസ്റ്റിക് എന്നിവ നേരത്തെയിറങ്ങിയ ഇത്തരം വാച്ചുകളാണ്. ഗ്‌ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപകരണങ്ങളിറക്കി കഴിവുതെളിയിച്ച അമേരിക്കന്‍ കമ്പനിയാണ് ഗാര്‍മിന്‍. വ്യായാമത്തിന് കൂട്ടാവാന്‍ വിവോ ഫിറ്റ്, വിവോ സ്മാര്‍ട്ട് എന്ന പേരിലടക്കം നിരവധി ഫിറ്റ്‌നസ് വാച്ചുകളും ഫോര്‍റണ്ണര്‍ 235, ഫോര്‍റണ്ണര്‍ 230 എന്നീ സ്മാര്‍ട്ട്വാച്ചുകളും ഇറക്കിയിട്ടുണ്ട്. സാധാരണ (അനലോഗ്) വാച്ചില്‍ … Continue reading "വ്യായാമവും ദിനചര്യയും നിരീക്ഷിക്കാന്‍ ‘ഗാര്‍മിന്‍ വിവോമൂവ്’"
        സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒമ്പതെണ്ണമടക്കം 1284 ഗ്രഹങ്ങളെ നാസ കണ്ടെത്തി. ഭൂമിക്ക് പുറത്ത് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് ശക്തിയേറുന്നതാണ് പുതിയ കണ്ടു പിടുത്തം. നാസ വിക്ഷേപിച്ച കെപ്‌ളര്‍ ടെലസ്‌കോപ്പാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം 3264 ആയി. എക്‌സ്‌പ്ലോനെറ്റ്‌സ് (സൂര്യനെ അല്ലാതെ മറ്റൊരു നക്ഷത്രത്തെചുറ്റുന്ന ഗ്രഹം) എന്നാണ് ഇവ അറിയപ്പെടുന്നത്. നക്ഷത്രങ്ങളെക്കാള്‍ കൂടുതല്‍ ഗ്രഹങ്ങള്‍ സൗരയൂഥത്തിന് പുറത്ത് ഉണ്ടാവുമെന്ന … Continue reading "സൗരയൂഥത്തിന് പുറത്ത് 1284 ഗ്രഹങ്ങളെ നാസ കണ്ടെത്തി"

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  9 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  12 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  13 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  14 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ