Science & Tech

      ഇന്ത്യയില്‍ വാട്‌സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്ന് വാട്‌സ്ആപ് സഹസ്ഥാപകന്‍ ബ്രയിന്‍ അക്റ്റണ്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോളായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്‌സ്ആപിന്റെ ഇന്ത്യന്‍ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചര്‍ച്ചകള്‍. വാട്‌സ്ആപിന്റെ പുതിയ ഫീച്ചറും ചര്‍ച്ചാവിഷയമായി. വാട്‌സ്ആപ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്

ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും

        രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും. ലയനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതായി വൊഡാഫോണ്‍ സ്ഥിരീകരിച്ചു. ലയനം സാധ്യമായാല്‍ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങളാവും സംഭവിക്കുക. ഐഡിയയും വൊഡാഫോണും ലയിക്കുന്നത് സൗജന്യ സേവനത്തിലൂടെ വരവറിയിച്ച റിലയന്‍സ് ജിയോക്ക് വന്‍ തിരിച്ചടിയാകും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലിനെയും ലയനം ബാധിക്കും. വരും മാസങ്ങളില്‍ ജിയോയെ നേരിടാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്നത് ഐഡിയവൊഡാഫോണ്‍ കമ്പനിയില്‍ നിന്നാവും. നിലവില്‍ രാജ്യത്തെ ടെലകോം വിപണിയിലെ 32 ശതമാനം വരുമാന വിഹിതം എയര്‍ടെല്‍ ഒറ്റക്കാണ് കൈകാര്യം ചെയ്യുന്നത്. 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെലിനുള്ളത്. 7.2 കോടി ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോക്കുമുണ്ട്. രണ്ടാമത്തെ വലിയ സ്വകാര്യ സേവന ദാതാക്കളാണ് വൊഡാഫോണ്‍. ടെലകോം വിപണിയിലെ 19 ശതമാനമാണ് വൊഡാഫോണ്‍ കൈകാര്യം ചെയ്യുന്നത്. 17 ശതമാനം വിപണി വിഹിതവുമായി മൂന്നാമതാണ് ഐഡിയ. രണ്ടും കൂടിച്ചേര്‍ന്നാല്‍ 36 ശതമാനം വിപണി വിഹിതവുമായി ഇവര്‍ ഒന്നാമതെത്തും. ഇതോടെ എയര്‍ടെല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സേവനത്തിന് വേണ്ട ചെലവ് വന്‍ രീതിയില്‍ കുറ്ക്കാനാവുമെന്നതാണ് ലയനത്തിന്റെ മറ്റൊരു നേട്ടം. മെട്രോ നഗരങ്ങളില്‍ വൊഡാഫോണിന് വലിയ സാന്നിധ്യമുണ്ട്. നഗര പ്രദേശങ്ങളില്‍ ഐഡിയക്കാണ് കൂടുതല്‍ വരിക്കാരുള്ളത്. ഇതാണ് ലയനത്തിന്റെ സാധ്യതകള്‍ക്ക് കരുത്ത് പകരുന്നത്

ഐ.എസ്.ആര്‍.ഒ സൗത്ത് ഏഷ്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊരുങ്ങുന്നു
ഐ.എസ്.ആര്‍.ഒക്ക് ചരിത്രനേട്ടം; പി.എസ്.എല്‍.വി സി-37 വിക്ഷേപിച്ചു
ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണും
ഫേസ്ബുക്ക് ഇടുങ്ങിയ മനസ്ഥിതിക്കാരെ സൃഷ്ടിക്കുന്നു

      സാമൂഹ മാധ്യമങ്ങള്‍ വ്യക്തികളുടെ ലോകത്തെ വിശാലമാക്കുന്നു എന്നാണ് ഇതുവരെ കേട്ടത്. എന്നാല്‍, ഈ കൂട്ടത്തിലെ അഗ്രഗണ്യനായ ഫേസ്ബുക്കിന്റെ ഉപയോക്താക്കള്‍ ഒന്നു ശ്രദ്ധിക്കുക. ഈ നവമാധ്യമം ഇടുങ്ങിയ മന$സ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അതിന് കാരണവും ചൂണ്ടിക്കാട്ടുന്നു. സ്വന്തം അഭിപ്രായവുമായി ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളുമാണ് ഒരാള്‍ ഇതില്‍ തേടുന്നതെന്ന്. സാമൂഹ മാധ്യമം നമ്മെ ഒറ്റപ്പെട്ടവരാക്കും. പക്ഷപാതങ്ങള്‍ക്ക് വഴിയൊരുക്കും. പഴക്കമേറിയതും തെറ്റായതുമായ വിവരങ്ങള്‍ വീണ്ടും വീണ്ടും തികട്ടിയത്തെിക്കും പഠനം ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ബോസ്റ്റന്‍ സര്‍വകലാശാലയിലെ ഡാറ്റ മാതൃകയായി ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ചില പ്രത്യേക ഉള്ളടക്കങ്ങള്‍ അടങ്ങിയവ മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവയെ വിട്ടുകളയാനും കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നതായി ഗവേഷകര്‍ കണ്ടത്തെി. വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ വേണ്ടിയും തങ്ങളില്‍ നേരത്തേയുള്ള വിശ്വാസങ്ങളെ രൂഢമൂലമാക്കുന്നതിനുമുള്ള ത്വരയാണിതില്‍ കാണുന്നത്. ഇതിനെ ‘മുന്‍വിധികളുടെ സ്ഥിരീകരണം’ എന്നു വിളിക്കാമെന്നും ഇതാണ് ഫേസ്ബുക്കിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന്റെ പിന്നിലെ പ്രേരണയെന്നും സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ അലസാന്‍ഡ്രോ ബെസ്സി പറയുന്നു

ഇനി സെക്‌സ് റോബോട്ടുകള്‍ കാര്യങ്ങള്‍ തീരുമാനിക്കും
പുതിയ സേവനവുമായി ജിയോ
ഭീം ആപ് ‘സൂപ്പര്‍ സ്റ്റാര്‍’
ദുരുപയോഗം തടയാന്‍ ഇനി ചിപ് ഘടിപ്പിച്ച ഇ- പാസ്‌പോര്‍ട്ട്

    ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച ഇ- പാസ്‌പോര്‍ട്ട് ഈ വര്‍ഷംതന്നെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം. പാസ്‌പോര്‍ട്ടില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനാല്‍ വിവരങ്ങള്‍ ഇലക്ട്രോണിക് പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കും. കര്‍ശന ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും ഇ പാസ്‌പോര്‍ട്ട് പുറത്തിറക്കുക.ഈ വര്‍ഷം തന്നെ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറങ്ങാനാണ് സാധ്യത.വ്യാജ പാസ്‌പോര്‍ട്ടുകളുടെ പ്രചരണം തടയാന്‍ പുതിയ സാങ്കേതികവിദ്യ്ക്ക് സാധിക്കും. ജര്‍മനി, ഇറ്റലി, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ബയോമെട്രിക് ഇപാസ്‌പോര്‍ട്ടാണുള്ളത്.അടുത്തിടെയാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചത്

ആപ്പിളിന്റെ പുതിയ മാക് ബുക്ക് പ്രോ

      ആപ്പിളിന്റെ പുതിയ മാക് ബുക്ക് പ്രോ ഇന്ത്യയിലെത്തി. ഫങ്ഷണല്‍ കീകള്‍ക്ക് പകരം റെറ്റിന ക്വാളിറ്റി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് പുതിയ മാക്ബുക് പ്രോയിലുണ്ടാവുക. മള്‍ട്ടി ടച്ച് റെറ്റിന ഡിസ്‌പ്ലേയില്ലാത്ത 13 ഇഞ്ച്, 256 ജി ബി വേരിയന്റിന് 1,29,900 രൂപയാണ് വില. ടച്ച് ബാറോടു കൂടിയ മോഡലിന് 1,55,900 രൂപ വിലവരും. ഇതെ മോഡലിന്റെ 512 ജി ബി സ്‌റ്റോറേജ് മോഡലിന് 1,72,900മാണ് വില. 15 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ 256 ജി ബി മോഡലിന് 2,05,900 രൂപയും 512 ജി ബി മോഡലിന് 2,41,900 രൂപയുമാണ് വില. കാലിഫോര്‍ണിയയിലായിരുന്നു പുതിയ മോഡലുകളുടെ ലോഞ്ച് ഒക്‌ടോബര്‍ 27ന് ആപ്പിള്‍ നിര്‍വഹിച്ചത്. കൂടുതല്‍ നിറമുള്ള റെറ്റിന ഡിസ്‌പ്ലേയാണ് മാക് ബുക്ക് പ്രോക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന ഡിസ്‌പ്ലേയേക്കാളും 60 ശതമാനത്തോളം െ്രെബറ്റാണ് പുതിയ ഡിസ്‌പ്ലേ. മാക് ബുക്ക് പ്രോയുടെ ഭാരത്തിലും ആപ്പിള്‍ കുറവ് വരുത്തിയിട്ടുണ്ട്. 13 ഇഞ്ച് മോഡലിന് 1.37 കിലോ ഗ്രാമാണ് ഭാരം. 15 ഇഞ്ച് മോഡലിന് 1.87 കിലോ ഗ്രാമാണ് ഭാരം

വരുന്നു… സൂപ്പര്‍ കപ്പാസിറ്ററുകള്‍

        ഫ്‌ളോറിഡ/യു എസ്: മൊബൈല്‍ ഫോണുകളിലെ ബാറ്ററികള്‍ അല്‍പ്പായുസ്സാകുന്നെന്ന പരാതിക്ക് പരിഹാരമാകുന്നു. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ആഴ്ചയിലേറെ നില്‍ക്കുന്ന സാങ്കേതികവിദ്യ ഏതാണ്ട് അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെയുള്ള മധ്യഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. 30000 തവണവരെ ചാര്‍ജ്ജ് ചെയ്യാനാകുന്ന സൂപ്പര്‍ കപ്പാസിറ്ററുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം-ഇയോണ്‍ ബാറ്ററികള്‍ 1500 തവണ മാത്രമേ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളൂ. നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാകയാല്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുമെന്ന ആശങ്കയും വേണ്ട. സെക്കന്റുകള്‍ക്കുള്ളില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ഇവ ഒരാഴ്ചയോളം ഉപയോഗിക്കാനും കഴിയും. നിലവിലുള്ള ബാറ്ററികള്‍ ഉപയോഗിക്കുംതോറും ചാര്‍ജ്ജ് നിലനിര്‍ത്താനുള്ള ശേഷി കുറയുന്നുവെന്നതാണ് പ്രധാന ന്യൂനത. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഫോണുകള്‍ കൂടാതെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും വിപ്ലവകരമായ മാറ്റത്തിനാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ വഴിവെക്കുകയെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന പുതുതലമുറയാണ് സൂപ്പര്‍ കപ്പാസിറ്ററുകളുടെ വരവ് ഏറെ ആഘോഷിക്കുകയെന്ന് ചുരുക്കം

ജിസാറ്റ് 18 ഭ്രമണ പഥത്തില്‍

        ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഏരിയാന്‍5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കന്‍ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ് 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ്18. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഉപഗ്രഹത്തിന് സാധിക്കും. ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ.എസ്.ആര്‍.ഒ ഉപയോഗിച്ചത്. 3404 കിലോഗ്രാമാണ് ജിസാറ്റ്18ന്റെ ഭാരം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.