Wednesday, September 19th, 2018

കണ്ണൂര്‍: കീഴല്ലൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. വളയാല്‍ കടാങ്കോട് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലും കോളിപ്പാലം മുത്തപ്പന്‍ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെ നടയുടെ ഭാഗത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. ഇന്ന് കാലത്ത് ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരത്തിലുണ്ടാവുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുക്ഷേത്രങ്ങളുമുള്ളത്. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ക്ഷേത്രപരിസരത്ത് കണ്ടെത്തിയതായി സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. … Continue reading "കീഴല്ലൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം"

READ MORE
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളവും രംഗത്തിറങ്ങി.
തലാഖ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
തലശ്ശേരി: ബി ജെ പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയിലെ ഈങ്ങയില്‍ പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബു(40) വിനെയാണ് ആറംഗ സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളോടെ വീട്ടില്‍ കടന്ന് ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. … Continue reading "ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍"
എം അബ്ദുള്‍ മുനീര്‍ കണ്ണൂര്‍: മുലയൂട്ടല്‍ സൗന്ദര്യം കുറക്കുമെന്ന ധാരണ തിരുത്തി മുലയൂട്ടല്‍ വാരാഘോഷത്തിന് സമാപനമായി. സൗന്ദര്യം കൂടുമെന്ന് മാത്രമല്ല, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും മുലയൂട്ടല്‍ അത്യന്താപേക്ഷിതമെന്ന് ശിശുരോഗ ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോള്‍ ചടങ്ങിനെത്തിയ പൂര്‍ണഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മറ്റും അത് വേറിട്ട അനുഭവമായി. കിംസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ലോകമുലയൂട്ടല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചപ്പോള്‍ അമ്മമാര്‍ക്ക് അത് പുതിയൊരറിവായി. ശിശുരോഗ വിദഗ്ധന്മാരായ എസ് വി അന്‍സാരി, അജിത് സുഭാഷ്, അനിത, നീതി … Continue reading "അമ്മമാര്‍ക്ക് പുത്തനറിവ് നല്‍കി കിംസ്റ്റ് ഹോസ്പിറ്റല്‍"
കണ്ണൂര്‍: സുദിനം പത്രവും നിക്ഷാന്‍ ഇലക്ട്രോണിക്‌സും സംയുക്തമായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഹോട്ടല്‍ സോനയില്‍ നടന്നു. എസ് എം എസ് വഴി ശരിയുത്തരം നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്കാണ് ബംബര്‍ സമ്മാനമായ 43 ഇഞ്ച് എല്‍ ഇ ഡി ടി വി നല്‍കിയത്. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയും കുറുമാത്തൂര്‍ സ്വദേശിനിയുമായ അല്‍ഫോന്‍സയാണ് ബംബര്‍ വിജയി. കൂടാതെ കണ്ണൂരിലെ പ്രശസ്ത സംഗീത നൃത്ത-വാദ്യ വിദ്യാലയമായ കലാഗുരുകുലവും പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഫ്‌ളൈഹിന്ദും … Continue reading "സുദിനം-നിക്ഷാന്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനം നല്‍കി"
കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്ത്് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു. അഴീക്കോട് കളത്തില്‍ കാവിനടുത്ത നരിക്കുട്ടി ഹൗസില്‍ പരേതനായ നരിക്കുട്ടി പത്മനാഭന്റെ മകന്‍ എന്‍ ബാബു(44)വാണ് ഇന്ന് കാലത്ത് മരണപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ബാബു കാലത്ത് ആറരമണിയോടെ ജോലിക്ക് പോകവെയാണ് അപകടം. പോലീസെത്തിയാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ പട്ടി കുറുകെ ചാടിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായതെന്ന് മരണവിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെ … Continue reading "പട്ടി കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു"

LIVE NEWS - ONLINE

 • 1
  6 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  7 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  9 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  12 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  13 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  14 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  15 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  17 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  17 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു