Saturday, January 19th, 2019
കണ്ണൂര്‍: റേഷന്‍ വിതരണം പുനഃക്രമീകരിച്ച് ഭക്ഷ്യസുരക്ഷാ നിയമനം നടപ്പാക്കുന്നതോടെ ജില്ലയിലെ 60 റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴാന്‍ സാധ്യത. 45 ക്വിന്റല്‍ അളവില്‍ കുറവ് റേഷന്‍ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ അടച്ചു പൂട്ടുന്ന കടകളുടെ പരിധിയിലുള്ള കാര്‍ഡുടമകളെ സമീപത്തെ കടകളിലേക്ക് മാറ്റിയേക്കും. 2018 മാര്‍ച്ച് മാസത്തോടെ റേഷന്‍ വിതരണം പുനഃക്രമീകരിച്ച് ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളിലെത്തിക്കണമെന്ന ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥ വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാല്‍ … Continue reading "കണ്ണൂരില്‍ 60 റേഷന്‍ കടകള്‍ക്ക് പൂട്ട് വീണേക്കും?"
തലശ്ശേരി : പിണറായി ഓലയമ്പലത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലനാണ്ടിയില്‍ രമിത്ത് (26) വധക്കേസില്‍ കുറ്റാരോപിതരായ 15 സി.പി.എം.പ്രവര്‍ത്തകരോടും ഡിസമ്പര്‍ 4ന് ഹാജരാവാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. രമിത്ത് കേസില്‍ 15 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ 9 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റാരോപിതരില്‍ ഉള്‍പ്പെട്ട 4 പേരെ ഇന്നലെ ഉച്ചയോടെ പോലീസ് റെയ്ഡ് നടത്തി പിടികൂടിയിരുന്നു. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണുള്ളത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ് സെഷന്‍സിലേക്ക് കമ്മിറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് … Continue reading "രമിത്ത് വധം: മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാവണം"
കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനസ്മരണയില്‍ വിശ്വാസികള്‍ നാളെ നബിദിനം ആഘോഷിക്കും. ഇന്ന് വൈകീട്ട് മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. പ്രവാചക കീര്‍ത്തനങ്ങളാല്‍ ആഘോഷ വേദികള്‍ മുഖരിതമാകും. മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കുകകൂടിയാണ് നബിദിനാഘോഷം. പള്ളികളില്‍ പ്രകീര്‍ത്തനപാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മദ്രസകള്‍ കേന്ദ്രീകരിച്ച് ദഫ്, സ്‌കൗട്ട് അംഗങ്ങളുടെ അകമ്പടിയോടെ നബിദിന സന്ദേശറാലിയും തുടര്‍ന്ന് പൊതുവേദികളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. നബിദിനത്തോടനുബന്ധിച്ച് കാംബസാര്‍ പള്ളിയില്‍ ഇശാഹ് നമസ്‌ക്കാരത്തിന് ശേഷം മൗലൂദ് പാരായണം. … Continue reading "നബിദിനം നാളെ; എങ്ങും പ്രവാചക കീര്‍ത്തനങ്ങള്‍"
28 സാക്ഷികളെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചത്.
കണ്ണൂര്‍: റിട്ട.അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തളാപ്പ് ഹൗസിംഗ് കോളനിക്കടുത്തുള്ള ചാലില്‍ കിഴക്കെ വളപ്പില്‍ ശംഷീറി(37)നെയാണ് ടൗണ്‍ സി ഐ ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെ ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന മുനിസിപ്പല്‍ ഹൈസ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയായ എം പ്രശാന്തയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും മൂന്നര പവന്റെ മാലയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൂന്നുമണിയോടെ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന ടീച്ചറെ വിളിച്ചുണര്‍ത്തി ഇവിടെ ക്വാര്‍ട്ടേഴ്‌സ് … Continue reading "റിട്ട.അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച; യുവാവ് പിടിയില്‍"
തലശ്ശേരി: ജൂബിലി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡൗണ്‍ ടൗണ്‍ മാളില്‍ എത്തിയ യുവതിയുടെ ഹാന്റ് ബാഗ് കവര്‍ന്ന വിരുതന്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. ഫുഡ്‌കോര്‍ട്ടില്‍ നിന്നും ഭക്ഷണം കഴിച്ച യുവതി കൈ കഴുകാന്‍ പോകുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബാഗ് സീറ്റിനടുത്ത് വെച്ചതായിരുന്നു. ഇത് മനസ്സിലാക്കിയ യുവാവ് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ സംസാരിച്ച് വന്നാണ് പെട്ടെന്ന് യുവതിയുടെ ബാഗ് കൈക്കലാക്കി പുറത്തേക്ക് കടന്നുകളഞ്ഞത്. കൈകഴുകി തിരിച്ചെത്തിയ യുവതി ബാഗ് കാണാത്തതിനെ തുടര്‍ന്ന് ബഹളംവെച്ചതിനെ തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ മാളിലെ മാനേജര്‍ എത്തി സി … Continue reading "ഡൗണ്‍ ടൗണ്‍ മാളില്‍ നിന്നും യുവതിയുടെ ബേഗ് കവര്‍ന്ന വിരുതന്‍ പിടിയില്‍"
തലശ്ശേരി: വാറ്റ് ചാരായ മടിച്ച് പൂസ്സായ ഏറണാകുളത്തെ എക്‌സൈസ് ഏമാന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കുട്ടത്തല്ലേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. തലശ്ശേരിക്കടുത്ത മലയോര മേഖലയിലുള്ള സഹപ്രവര്‍ത്തകന്റെ ഗൃഹപ്രവേശത്തിനെത്തിയതായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥന്‍ സല്‍ക്കാരം ആസ്വദിച്ച് തിരിച്ച് പോകാനായി തലശ്ശേരിയിലെത്തിയതോടെ അകത്തുള്ള ലഹരി സ്ഥലകാലബോധം കെടുത്തി. പിന്നെ നേരെ നടന്നെത്തിയത് ജനറല്‍ ആശുപത്രിയില്‍. ഇവിടെ ഐ സി യുവിന് വെളിയിലിരുന്ന് കൈയ്യിലുണ്ടായ ടച്ച് ഫോണില്‍ തുരുതുരാ സെല്‍ഫി എടുക്കലായി. എന്നാല്‍ ഫോണില്‍ പതിഞ്ഞതെല്ലാം തൊട്ടടുത്തുണ്ടായ യുവതിയുടെ ഭാവങ്ങളായിരുന്നു. … Continue reading "വാറ്റ് അടിച്ച് പൂസ്സായ എക്‌സൈസ് ഏമാന് ജനറല്‍ ആശുപത്രിയില്‍ സെല്‍ഫി തല്ല്"

LIVE NEWS - ONLINE

 • 1
  7 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  9 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  11 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  15 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  15 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  15 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍