Monday, June 17th, 2019
കണ്ണൂര്‍: മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ യുവതി മരിച്ചു. പാനൂര്‍ പുത്തൂര്‍ കുന്നോത്ത്പറമ്പിലെ കൂളിച്ചാലില്‍ രാജന്റെ മകള്‍ ശ്രീതു രാജ്(23) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വീട്ടില്‍ വെച്ചാണ് ശ്രീതു തീ കൊളുത്തിയത്. കെ ടെറ്റ് പരീക്ഷയില്‍ തോറ്റ മനോവിഷമമാണ് തീ കൊളുത്താന്‍ കാരണമെന്നാണ് പോലീസിന് കിട്ടിയ വിവരം. കൊളവല്ലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയാണ് ശ്രീതു. സി പി രാജന്‍ ഗീത ദമ്പതികളുടെ മകളാണ്. സഹോദരന്‍ ശ്രീരാഗ് (എഞ്ചിനിയറിംഗ് … Continue reading "തീ കൊളുത്തിയ അധ്യാപിക മരിച്ചു"
കണ്ണൂര്‍: പത്ര വിതരണത്തിനിടയില്‍ ഏജന്റ് ബൈക്കില്‍ നിന്നും കുഴഞ്ഞുവീണ് മരിച്ചു. പാചപൊയ്ക ഓലായിക്കരയിലെ തിരുമംഗലത്ത് വീട്ടില്‍ കാവാളാന്‍ രാമചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ പാതിരിയാട് സ്‌കൂളിന് സമീപം പത്രം വിതരണം ചെയ്യുന്നതിനിടയില്‍ ബൈക്കില്‍ നിന്നും കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: സജിമ. മകന്‍: സാരംഗ്. സഹോദരങ്ങള്‍: സരസ്വതി (കോളയാട്) പരേതരായ രമ, വസന്ത. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.
കേസ് ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത്.
' ഇത്തരം കൊടികുത്തലൊക്കെ നടത്തിതന്നെയല്ലെ നിങ്ങള്‍ ഇതുവരെ എത്തിയത് '
കണ്ണൂര്‍: മദ്യലഹരിയില്‍ അഴിഞ്ഞാടിയ പോലീസുകാരന്‍ പിടിയില്‍. ഇന്നലെ രാത്രി ഒമ്പതരമണിയോടെ കാവുമ്പായിയിലായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് ശ്രീകണ്ഠാപുരം പോലീസ് പിടികൂടിയത്. കാവുമ്പായിയിലേക്ക് പോവുകയായിരുന്ന ഇയാളുടെ കാര്‍ എതിരെ വന്ന പഴയങ്ങാടി സ്വദേശിയുടെ ഗുഡ്‌സ് ഓട്ടോയിലിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലൂടെ ഓട്ടോറിക്ഷയുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് നന്നായി പെരുമാറിയ ശേഷം പോലീസിലേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു.
കണ്ണൂര്‍: ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല പാര്‍ട്ടിയുടെ വീഴ്ച കൂടിയാണെന്ന് തുറന്നടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. സിപിഎമ്മിന് വന്‍ പോരായ്മകള്‍ ഉണ്ടായെന്നും പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവ് വന്നതായും മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കന്മാര്‍ ശൈലിയും സമീപനവും മാറേണ്ട സമയമായെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വലിയതോതിലുള്ള ഒരു ആത്മവിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ കേരളത്തിലും സിപിഎമ്മിന് കാലിടറുമെന്നുള്ള സൂചനയായിരുന്നു നടത്തിയത്. ത്രിപുരയില്‍ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ … Continue reading "നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണം: എംഎ ബേബി"
കണ്ണൂര്‍: പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്ക് കാണാനായി കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ഥികളുടെ ബാഗില്‍ അധ്യാപകര്‍ മദ്യക്കുപ്പി കടത്തിയെന്ന് ആരോപണം. ചെമ്പുകടവ് ഗവ. യു പി സ്‌കൂള്‍ പഠനയാത്രാസംഘത്തിന്റെ ബസ്സില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് കണ്ണൂരുള്ള വിസ്മയപാര്‍ക്ക് കാണാന്‍ സ്‌കൂളില്‍നിന്ന് സംഘം തിരിച്ചത്. തിരികെവരുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാഹിയില്‍ വണ്ടി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അഴിയൂര്‍ ചെക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കവെ കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി … Continue reading "വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മദ്യക്കുപ്പികള്‍; അധ്യാപകര്‍ കുടുങ്ങി"

LIVE NEWS - ONLINE

 • 1
  4 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  6 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  7 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  10 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  11 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  13 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  14 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  14 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  15 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി