Thursday, July 18th, 2019

തലശ്ശേരി: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബേഗ് തട്ടിപറിച്ചെടുക്കാന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പാറപ്രം റൂട്ടിലോടുന്ന ബസിലാണ് സംഭവം. യാത്രക്കാരിയുടെ ബേഗ് പിടിക്കാന്‍ ശ്രമിക്കവെ ബഹളം വെച്ചതിനാല്‍ മറ്റ് യാത്രക്കാര്‍ പിടികൂടി പിങ്ക് പോലീസിന് കൈമാറുകയാണുണ്ടായത്. യാത്രക്കാരിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് അറിയിച്ചു. പിടിയിലായ മറുനാടന്‍ സ്വദേശിനികളായ മേരി, മാലതി എന്നിവര്‍ക്ക് ഏതെങ്കിലും പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ കേസുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയുമാണ്.  

READ MORE
കണ്ണൂര്‍: സിപിഎംലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 30പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം പഴയങ്ങാടിയില്‍ ലീഗ് നേതാവിന്റെ വീട് ആക്രമിച്ച് ഗൃഹനാഥയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഡി വൈ എഫ് ഐ നേതാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചതിലും സി പി എം ഓഫീസ് തകര്‍ത്ത സംഭവത്തിലുമാണ് കേസെടുത്തിരിക്കുന്നത്. 24 ലീഗ് പ്രവര്‍ത്തകരുടെ പേരിലും ആറ് സി പി എം പ്രവര്‍ത്തകരുടെ പേരിലുമാണ് പോലീസ് കേസെടുത്തത്.  
കണ്ണൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാലറ്റു. ബൈക്കിന്റെ പിന്‍ചക്രം അടര്‍ന്ന് തെറിച്ചു. ഇന്ന് രാവിലെ 8 മണിയോടെ പത്തായക്കുന്ന് ടൗണിലാണ് അപകടം. ബൈക്ക് യാത്രക്കാരനായ അക്കാനിശ്ശേരിയിലെ കുനിയില്‍ അതുലിനെ പരിക്കുകളോടെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ഇടിയില്‍ വലത് കാല്‍ അറ്റ് തൂങ്ങിയിരിക്കുകയാണ്. കണ്ണുര്‍ മഹീന്ദ്രയിലെ ടെക്‌നീഷ്യനായ അതുല്‍ ബൈക്കില്‍ കണ്ണുരിലേക്ക് പോകവെ കൂത്തുപറമ്പില്‍ നിന്നും പാചകവാതക സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെട്ടേറ്റ് ഭര്‍ത്താവും അടിയേറ്റ് ഭാര്യയും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ ഇടയിലേക്കാട് സ്വദേശി മുട്ടില്‍ വിന്‍സെന്റ് (50), ഭാര്യ പി എം ഷീബ (45) എന്നിവരെയാണ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വിജയന്‍ വിന്‍സെന്റിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. ഇരു കൈകള്‍ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. നട്ടെല്ല് പൊട്ടിയ നിലയിലാണ്. ഭാര്യ ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ വെട്ടുന്നത് കണ്ട് തടയാന്‍ ചെന്നപ്പോള്‍ അടിയേറ്റ് വീണ് നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.
ഇരിട്ടി എസ് ഐ സജ്ജയ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രണ്ടു ടൂറിസ്റ്റു ബസ്സുകളിലെ യാത്രക്കാരായ ഇവരില്‍ നിന്നും പണം കണ്ടെടുത്തത്.
തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുള്ളത്. ഇത് കര്‍ഷകരുടെ വയലാണ്. ഇവിടെ … Continue reading "ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍കിളികളുടെ ഭീഷണി"
ഇന്നലെ രാത്രി പത്തുമണിയോടെ വേങ്ങാട് ഇ കെ എന്‍ എസ് ഗവര്‍മ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം.
കണ്ണൂര്‍: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോക്കറ്റടി സംഘവും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പേര്‍ക്ക് പണവും പഴ്‌സും മറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ശല്യം ചെയ്യുന്ന സംഭവങ്ങളുമുണ്ടത്രെ. കഴിഞ്ഞ ദിവസം കൊച്ചി സ്വദേശിയായ യുവാവിന്റെ പഴ്‌സ് നഷ്ടപ്പെട്ടു. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. ഇയാളുടെ പഴ്‌സില്‍ എടിഎം കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിനടുത്തായി ഒരു പാസ്‌പോര്‍ട്ടും കളഞ്ഞുകിട്ടി. ഇവ രണ്ടും ഒരു വഴിയാത്രക്കാരന്‍ … Continue reading "കണ്ണൂരില്‍ പോക്കറ്റടി സംഘം പെരുകുന്നു"

LIVE NEWS - ONLINE

 • 1
  12 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  13 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  16 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  16 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  17 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  18 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  19 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  19 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ