Thursday, January 17th, 2019
തലശ്ശേരി: പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ വിവാദങ്ങള്‍ ഉയരവേ, സംഭവസമയം ഡ്യൂട്ടിയിലുണ്ടായ രണ്ട് നഴ്‌സുമാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സ്റ്റാഫ് നഴ്‌സുമാരായ പി ഷിജിന, സി സിന്ധു എന്നിവരെ ഡി.എം.ഒ.നാരായണ നായ്കാണ് സസ്‌പെന്റ് ചെയ്തത്. ജനറല്‍ ആശുപത്രി സുപ്രണ്ട് പിയുഷ് നമ്പൂതിരിപ്പാടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി 1960 ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരമാണ് നടപടിയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ … Continue reading "ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം രണ്ട് നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍"
കണ്ണൂര്‍: ഓഖി ദുരന്ത വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നതിനിടയിലും ദുരന്തത്തില്‍പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അഴീക്കല്‍ പുറംകടലില്‍ നേവി ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കോസ്റ്റല്‍പോലീസിന് കൈമാറി. മൃതദേഹം പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.  
കണ്ണൂര്‍: വിദേശത്ത് കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ കമ്പല്ലൂരിലെ അയന്നൂര്‍ ഇടപ്പള്ളിയില്‍ ഹൗസില്‍ ജോബി ജോസഫി(34)നെയാണ് ടൗണ്‍ എസ് ഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കോയ്യോട് സ്വദേശി പ്രീത നിവാസിലെ വിപിന്റെ പരാതിയിലാണ് അറസ്റ്റ്. വിപിന്റെയും മറ്റ് അഞ്ച് സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന് 2016 ജനുവരി മാസം 2 തവണകളിലായി 6ലക്ഷം … Continue reading "കപ്പലില്‍ ജോലി വാഗ്ദാനം; ഒരുകോടി തട്ടിയ യുവാവ് അറസ്റ്റില്‍"
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ഗേറ്റിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിന്റെ ദുരൂഹ മരണത്തിന് പിന്നിലെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം രണ്ടുതവണയായി അക്രമം നടന്നുവെന്നും നാലംഗ സംഘത്തിലെ മൂന്നുപേരാണ് മര്‍ദിച്ചതെന്നും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞ എട്ടിന് രാവിലെ മൈസൂരില്‍ നിന്നാണ് നൗഫല്‍ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. വൈകീട്ട് നാലുമണിയോടെ നൗഫലിന് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായതായി ഒരു ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ചരയോടെ നാലംഗ സംഘത്തിലെ മൂന്നുപേര്‍ … Continue reading "നൗഫലിന്റെ മരണം; നാലുപേര്‍ കസ്റ്റഡിയില്‍"
കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കവെ യുവാക്കളില്‍ നിന്ന് എക്‌സൈസ് സംഘം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. തലശ്ശേരി ടെമ്പിള്‍ഗേറ്റിനടുത്തുള്ള പി വി അഹമ്മദ് (45) കണ്ണൂര്‍ താണയിലെ മുഹമ്മദ് ഇക്ബാല്‍ (38) എന്നിവരെയാണ് നാലു ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം പിടിയിലായത്. തലശ്ശേരി മിഷന്‍ഹോസ്പിറ്റല്‍ പരിസരത്തുനിന്ന് ബൈക്കില്‍ സഞ്ചരിക്കവെ യാണ് ഇവരെ പിടികൂടിയത്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ബ്രൗണ്‍ഷുഗറെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.  
കൂത്തുപറമ്പ്: എടയാര്‍ ചങ്ങലഗേറ്റിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മെഡിക്കല്‍ റപ്രസന്റേറ്റീവും ഗള്‍ഫുകാരനും മരിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശികളായ നിധിന്‍ ചന്ദ്രന്‍ (28), ഷംജു (29) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. എടയാര്‍ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നിധിന്‍ ചന്ദ്രന്‍ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. അയല്‍വാസിയും സുഹൃത്തും കൂടിയായിരുന്നു … Continue reading "ബൈക്ക് മറിഞ്ഞ് മെഡിക്കല്‍ റപ്രസന്റേറ്റീവും ഗള്‍ഫുകാരനും മരിച്ചു"
കണ്ണൂര്‍: യുവതിയെ വീട്ടിലെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട് സ്പിന്നിങ്ങ് മില്ലിനടുത്ത മിന്നങ്ങാട്ട് ഷീബ(48)യുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കിനകത്ത് കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു ഷീബ. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന സഹോദരപുത്രന്‍ അടുക്കളഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവരെ വിളിച്ചുണര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് ഷീബയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തിയാണ് ടാങ്കില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. പരേതനായ പത്മനാഭന്‍-രാജലക്ഷ്മി ദമ്പതികളുടെ മകളാണ് അവിവാഹിതയായ ഷീബ. സഹോദരങ്ങള്‍: പ്രമോദ്, മനോജ്, സജിത.  

LIVE NEWS - ONLINE

 • 1
  11 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  12 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  15 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  15 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  18 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  18 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  20 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  20 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  20 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം