Friday, November 16th, 2018
കണ്ണൂര്‍: ദേശീയപാതയില്‍ താഴെചൊവ്വയിലെ പാലത്തില്‍ നിയന്ത്രണം വിട്ട് ലോറി അപകടത്തില്‍ പെട്ടു. പാലത്തിന്റെ കൈവരിയില്‍ നിന്ന് താഴെ തോട്ടിലേക്ക് മൂക്ക് കുത്തി തൂങ്ങിയാണ് ലോറി നിന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. ഇടിച്ച് നിന്നപ്പോള്‍ ലോറി തോട്ടിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ന് കാലത്ത് ആറേമുക്കാലോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പോലീസും ട്രാഫിക് പോലീസും കുതിച്ചെത്തി. ഈ സമയത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പാലത്തിനടുത്ത് അപകടം സംഭവിച്ചതിനാല്‍ മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടാനുമായില്ല. രണ്ടുമണിക്കൂറിലേറെയുള്ള … Continue reading "താഴെചൊവ്വയില്‍ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു"
കണ്ണൂര്‍: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ചിറമ്മല്‍ പ്രദേശത്ത് നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ചിറമ്മല്‍ മാപ്പിള എല്‍ പി സ്‌കൂളിനടുത്ത് കാടുവെട്ടിതെളിക്കുന്നതിനിടയിലാണ് ബോംബ് കണ്ടെത്തിയത്. നേരത്തെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്ന പ്രദേശവുമാണിത്. ഈ പ്രദേശങ്ങളില്‍ നിന്നും രാത്രി കാലങ്ങളില്‍ സ്‌ഫോടന ശബ്ദവും കേള്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂര്‍: കുറ്റിയാടി-പാനൂര്‍-മട്ടന്നൂര്‍ നാല് വരി പാതയുടെ പ്ലാന്‍ ഡിസംബര്‍ 31ന് സമര്‍പ്പിക്കും. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ ഭാഗമായി നടക്കുന്ന കുറ്റിയാടി-പെരിങ്ങത്തൂര്‍, മേക്കുന്ന്-പാനൂര്‍, പൂക്കോട്-മട്ടന്നൂര്‍ വരെയുള്ള റോഡ് വികസനത്തിന്റെ പ്ലാനാണ് ഡിസംബര്‍ 31 ന് സമര്‍പ്പിക്കുന്നത്. കിഫ്ബിക്കാണ് റോഡ് വികസനത്തിന്റെ ചുമതല. വിമാനത്താവളത്തിന്റെ ഉല്‍ഘാടനത്തിന് മുമ്പ് റോഡ് പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. റോഡ് വികസനം സാധ്യമാകുമ്പോള്‍ മേക്കുന്ന്, പാനൂര്‍, പാത്തിപ്പാലം, കൊട്ടയോടി, പൂക്കോട് തുടങ്ങിയ പ്രധാന ടൗണുകളിലെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. 25 മീറ്റര്‍ വീതിയുള്ള നാല് വരി പാതയാണ് നിര്‍മ്മിക്കുന്നത്. … Continue reading "വരുന്നത് 25 മീറ്റര്‍ വീതിയുള്ള പാത; വ്യാപാരികള്‍ ആശങ്കയില്‍"
കണ്ണൂര്‍: ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാന്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാനും ഒളിവില്‍ കഴിയാനും സഹായിക്കുന്നുവെന്നാരോപിച്ച് പാപ്പിനിശ്ശേരി സ്വദേശി തസ്ലിമിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരയുന്നു. ഡി വൈ എസ് പി. പി പി സദാനന്ദനാണ് അന്വേഷണം നടത്തുന്നത്. തസ്ലിം എവിടെയെന്ന ചോദ്യത്തിന് ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജയിലാണുള്ളതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇയാള്‍ സിറിയയിലേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്്. ഇന്റര്‍പോളിന്റെ സഹായം പോലീസ് തേടുന്നുണ്ട്്. ഐ എസില്‍ ചേരാനായി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് മിഥിലാജ്, റഷീദ് എന്നിവര്‍ക്കും ദുബായില്‍ … Continue reading "50 ശബ്ദരേഖ പിടിച്ചെടുത്തു"
കണ്ണൂര്‍: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. കൈതപ്രം തൃക്കൊച്ചേരി കൈലാസനാഥ ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന ബളാല്‍ സ്വദേശിയും ചെറുവശ്ശിയിലെ താമസക്കാരനുമായ ഹരീഷാ(44)ണ് പരിയാരം പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിയാരം പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്രത്തില്‍ അന്വേഷണം നടത്തി തിരിച്ചുപോകവെ കണ്ടോന്താര്‍ റോഡരികില്‍ സംശയാസ്പദമായ നിലയില്‍ ചില്ലറയുമായി നില്‍ക്കുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പെയിന്റ് കടയില്‍ ജോലി ചെയ്ത കൂലിയാണെന്നാണ് … Continue reading "ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍"
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഒരുസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കെ അശ്വനിനെ യാണ് ഒരു സംഘം കുത്തി പരിക്കേല്‍പ്പിച്ചത്. മട്ടന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍ സ്‌കൂളില്‍വെച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ അശ്വിനിനെ കൂത്തുപറമ്പ് ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  
തലശ്ശേരി: നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തി സാധാരണക്കാരുടെ സൈ്വര്യജീവിതം ഉറപ്പാക്കാന്‍ ഒന്നിച്ചിരുന്ന് ധാരണയായ ശേഷവും അതിക്രമം നടത്തിയതായി ആക്ഷേപം. തലശ്ശേരി മേഖലയില്‍ വീടാക്രമണവും വാഹനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നടന്ന് സമാധാന അന്തരീക്ഷത്തിന് വിഘാതമായതിനാല്‍ ആരോപണവിധേയരായ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെ വിളിച്ചുവരുത്തി തലശ്ശേരി സി ഐയുടെ സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ച നടത്തിയിരുന്നു. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാംഗേറ്റില്‍ ബി ജെ പി പ്രവര്‍ത്തകരുടെ കൊടിയും മറ്റും … Continue reading "സമാധാനം നിലനിര്‍ത്താന്‍ തീരുമാനം; പിന്നാലെ അതിക്രമങ്ങളും"

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 2
  5 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 3
  5 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 4
  6 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 5
  6 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 6
  7 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 7
  7 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 8
  8 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 9
  8 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍