Wednesday, September 26th, 2018

പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: റോഡിലും ഫുട്പാത്തിലുമെല്ലാം പശുക്കള്‍, അങ്ങിങഅങായി വിതറിയ നിലയില്‍ ചാണകം. കണ്ണുതെറ്റിയാല്‍ എട്ടിന്റെ പണികിട്ടും. ഇത് കണ്ണൂര്‍കോര്‍പറേഷനിലെ അവസ്ഥയാണ്. പശുവിന്റെ പരാക്രമങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്ത പുതുമയല്ല. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെയും പശുക്കളുടെ ഉടമസ്ഥരുടെയും നിലപാട് ഇനിയും സഹിക്കാനാവില്ല. നഗരത്തില്‍ പശുക്കള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പശുക്കളുടെ പരാക്രമത്തില്‍ പരിക്കേറ്റ പലരുമുണ്ട്. പക്ഷെ എ സി കാറില്‍ പുറംലോകം കാണാതെ പായുന്ന അധികാരികള്‍ക്ക് പരിക്കേല്‍ക്കില്ലെന്ന ധൈര്യമാണ് നടപടിയെടുക്കുന്നതില്‍ നിന്നും പിന്‍തിരിയുന്നതെന്ന് … Continue reading "ഗോക്കള്‍ മേഞ്ഞും കളിച്ചും ചിരിച്ചും….."

READ MORE
ഇരിട്ടി: ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരുടെ വ്യാപക പരിശോധന. ഇന്ന് കാലത്ത് ഒമ്പത് വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ എണ്ണ, പൊറോട്ട, ബീഫ്, ചപ്പാത്തി, നെയ്‌ച്ചോര്‍, ബിരിയാണിമസാല തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്. തുടര്‍ നടപടിയുടെ ഭാഗമായി ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. നഗരസഭാ ഫസ്റ്റ് ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തങ്ങളും മനുഷ്യരാണെന്നതിനുള്ള തെളിവാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു ഒത്തുകൂടിയവരുടെ പ്രതികരണം.
കണ്ണൂര്‍: അപ്രഖ്യാപിത പവര്‍ക്കട്ട് കാരണം വൈദ്യുതി ലഭ്യതക്കുറവാണെന്ന് അധികൃതര്‍. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവു വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളിലും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്. ഇവ പുനര്‍നിര്‍മിച്ച് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ അനിവാര്യമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി … Continue reading "പവര്‍കട്ട് തുടരും ചൂട് കൂടിക്കൂടി വരുന്നു വരള്‍ച്ചക്ക് സാധ്യത"
ഇരിട്ടി: ഇരിട്ടി മുസ്ലീം ലീഗ് ഓഫീസ് കെട്ടിടത്തിലെ സ്‌ഫോടനവും തുടര്‍ന്നുള്ള പരിശോധനയില്‍ ബോംബുകളും കണ്ടെത്തിയ സംഭവത്തില്‍ റിമാന്റിലായ ലീഗ് നേതാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇതിനായി പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്ന് ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും. മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് കീഴൂരിലെ പി പി നൗഷാദ് (42) ജനറല്‍ സെക്രട്ടറി പി സക്കറിയ (42) സെക്രട്ടറി ആറളത്തെ … Continue reading "സ്‌ഫോടനവും ആയുധ ശേഖരവും; റിമാന്റില്‍ കഴിയുന്നവരെ കൂടുതല്‍ ചോദ്യം ചെയ്യും"
മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്.
പേരാവൂര്‍: പേരാവൂര്‍ എക്‌സൈസ് സംഘം ഇരുപത്തെട്ടാംമൈല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മൂന്നര കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ച നാല് പേര്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സജീവന്‍, പി സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ശ്രീനാഥ്, കെ എ മജീദ,് പി എസ് ശിവദാസന്‍, വനിത സിവില്‍ … Continue reading "മൂന്നരകിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി"
തലശേരി: മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ സൗമ്യ (29) യെ മാത്രം കുറ്റക്കാരിയാക്കി തലശ്ശേരി സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഘട്ടം ഘട്ടമായി സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും അപൂര്‍ണ്ണമെന്ന കണ്ടെത്തലില്‍ കോടതി ഫയലില്‍ സ്വീകരിച്ചില്ല. തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണ് കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാര്യകാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് പ്രഥമദൃഷ്ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ പോലീസിന് … Continue reading "സൗമ്യ കേസില്‍ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും കോടതി സ്വീകരിച്ചില്ല"

LIVE NEWS - ONLINE

 • 1
  1 hour ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  4 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  6 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  6 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  7 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു