Friday, July 19th, 2019

ഇരിട്ടി: കനത്ത മഴയില്‍ പെരുമ്പാടി പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് കേരള, കര്‍ണാടക അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പെരുമ്പാടി തടാകത്തില്‍ വെള്ളം കയറിയത്. തുടര്‍ന്നുള്ള കുത്തൊഴുക്കിലാണ് പാലം ഒലിച്ചുപോയത്. പാതക്ക് അരികിലെ തടാകത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടുകയും സമീപത്തെ റോഡ് അടക്കം തകരുകയുമായിരുന്നു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. മാക്കൂട്ടം ചുരം പാതയിലാണ് പെരുമ്പാടി പാലം സ്ഥിതിചെയ്യുന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇരിട്ടി, കൂട്ടുപുഴ … Continue reading "കനത്ത മഴയില്‍ പാലങ്ങളുടെ തൂണുകള്‍ ഒലിച്ചുപോയി"

READ MORE
  കണ്ണൂര്‍സിറ്റി: ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചു. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി. ഇരുമ്പ് പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരയാണ് തകര്‍ന്നത്. 5 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം, പട്ടാള ക്യാമ്പ് എന്നിവിടങ്ങളിലും ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിക്ക് മുന്നിലെ നിരവധി മരങ്ങളും കടപുഴകി. ഫയര്‍ഫോഴ്‌സ് എത്തിയാണ് വീണുകിടന്ന മരങ്ങള്‍ മുറിച്ച് നീക്കിയത്. പലയിടത്തും ഗതാഗത സ്തംഭനവുമുണ്ടായി. കണ്ണൂര്‍: സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ … Continue reading "ബര്‍ണ്ണശ്ശേരിയില്‍ ചുഴലിക്കാറ്റ്; സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പറന്നുപോയി"
കണ്ണൂര്‍: ഹരിതകേരള മിഷന്‍ പദ്ധതി പ്രതീക്ഷിച്ചതുപോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാലിന്യ നിര്‍മാര്‍ജനമേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്ലാനിംഗ് ഓഫീസില്‍ നടന്ന ഹരിത കേരളമിഷന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ത്രിതല പഞ്ചായത്തുകളിലെയും കോര്‍പ്പറേഷനുകളിലേയും മാലിന്യനിര്‍മാര്‍ജനം നല്ലരീതിയിലല്ല നടന്നത്. മാലിന്യം നിര്‍മാര്‍ജനത്തിന് എന്തെല്ലാം ചെയ്യണമെന്ന് കണ്ടെത്തേണ്ടത് വാര്‍ഡ് ശുചിത്വസമിതിയാണ്. ജില്ലയിലെ മാലിന്യം നീക്കം ചെയ്യാന്‍ മൈക്രോപ്ലാന്‍ തയ്യാറായി വരികയാണ്. വീടുകളുടെ പുറത്ത് മാത്രമല്ല അകത്തും സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. വൃത്തിയില്ലാത്ത വീടുകള്‍ക്ക് … Continue reading "പ്രശ്‌നങ്ങളുള്ളത് മാലിന്യ നിര്‍മാര്‍ജന മേഖലയില്‍: മന്ത്രി ശൈലജ"
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്താനെത്തിയ പതിവ് ശല്യക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പ്രഭാത് ജംഗ്ഷന്‍ ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സമീപത്തെ സ്‌കൂളുകള്‍ വിട്ട് ബസ് സ്റ്റോപ്പിലെത്തിയ വിദ്യാര്‍ത്ഥിനികളെ നേരത്തെ അവിടെ സ്ഥാനം പിടിച്ച യുവാവ് ഉപദ്രവിക്കുകയായിരുന്നുവത്രെ. ശല്യം സഹിക്കാതായപ്പോള്‍ ഒരു കുട്ടി ബഹളമുണ്ടാക്കിയതോടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന മറ്റ് യാത്രക്കാര്‍ കുട്ടിയോട് കാര്യം തിരക്കി. ഇതിനിടയില്‍ സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ ഞരമ്പ് രോഗി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിക്കവെ നാട്ടുകാര്‍ … Continue reading "പിങ്ക് പോലീസിനെ കാണാനില്ല, ബസ് സ്‌റ്റോപ്പില്‍ ഞരമ്പ് രോഗിയുടെ പരാക്രമം"
കണ്ണൂര്‍: വീടിന്റെ ദോഷം മാറ്റാന്‍ പരമ്പരാഗതമായി സിദ്ധിച്ച രത്‌നക്കല്ലുകള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കണ്ണപുരം ഇടക്കേപ്പുറത്തെ രാംനിവാസില്‍ പോളജയരാജന്റെ പരാതിയിലാണ് ജ്യോതിര്‍ഭൂഷണം സുഭാഷ് ചെറുകുന്നിനെതിരെ കേസെടുത്തത്. മരുമകന്റെ അകാല മരണവുമായി ബന്ധപ്പെട്ട് വീടിന്റെ ദോഷങ്ങള്‍ മാറ്റാന്‍ സ്വര്‍ണപ്രശ്‌നം വെപ്പിക്കലും പ്രശ്‌നത്തില്‍ തെളിഞ്ഞതുപോലെ വീട്ടില്‍ സൂക്ഷിച്ച പരമ്പരാഗതമായി സിദ്ധിച്ച ചെറുതും വലുതുമായ രണ്ട് രത്‌നങ്ങള്‍ കണ്ണപുരത്തെ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടക്കല്‍ സമര്‍പ്പിക്കണമെന്ന് ജ്യോത്സ്യന്‍ സുഭാഷ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അതുപ്രകാരം … Continue reading "ലക്ഷങ്ങളുടെ രത്‌നങ്ങള്‍ തട്ടി; ജ്യോത്സ്യനെതിരെ കേസ്"
കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ … Continue reading "സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു"
കണ്ണൂര്‍: ചിന്‍മയ വിദ്യാലയ മാനേജ്‌മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 17 മുതല്‍ സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സമരസമിതി രൂപീകരിച്ചു. സമരസമിതി ഭാരവാഹികളായി പി.പ്രശാന്തന്‍ (ചെയ), കെ.കെ. റിജു (കണ്‍), കെ. ലത, എം. ശ്രീരാമന്‍ (വൈ ചെയ) പി.എ. കിരണ്‍, അഡ്വ. വിമലകുമാരി (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഒറ്റപ്പെടുത്തി ജോലിയില്‍ … Continue reading "തൊഴില്‍ പീഡനം; ചിന്മയ വിദ്യാലയയില്‍ 17 മുതല്‍ സമരം"
കണ്ണൂര്‍: വേണ്ടത്ര ഒരുക്കം കൂടാതെ ചരക്ക് സേവന നികുതി നിയമം (ജി എസ് ടി) നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തി. എന്നാല്‍ മത്സ്യമാര്‍ക്കറ്റും പൂക്കടകളും ട്രാവല്‍സുകളും ചില ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുണ്ട്്. ജി എസ് ടിയുടെ പേരില്‍ നടത്തുന്ന അനധികൃത കടപരിശോധനയും പിഴയീടാക്കലും അവസാനിപ്പിക്കുക, വ്യാപാരികള്‍ക്കെതിരെയുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഏകോപനസമിതി ഉന്നയിച്ചിട്ടുണ്ട്്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത … Continue reading "കടകളും പമ്പുകളും അടച്ചിട്ടു"

LIVE NEWS - ONLINE

 • 1
  7 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  8 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  11 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  11 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  15 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  15 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  15 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  15 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  16 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം