Saturday, January 19th, 2019
കണ്ണൂര്‍: വ്യാപാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എളയാവൂര്‍ കോളനിയിലെ വിനീതിനെ(20)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കട പൂട്ടി പോവുകയായിരുന്ന കാപ്പാട്ടെ പ്രതീപ്കുമാറിന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ ശേഷം കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രദീപ്കുമാര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പതിനായിരത്തില്‍പരം രൂപയടങ്ങിയ ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. നേരത്തെ വധശ്രമക്കേസില്‍ ജയില്‍ശിക്ഷ അനുഭവച്ചയാളാണ് വിനീതെന്ന് പോലീസ് പറഞ്ഞു. … Continue reading "മുളക്‌പൊടി എറിഞ്ഞ് പിടിച്ചുപറി; പ്രതി പിടിയില്‍"
കണ്ണൂര്‍: കൊലക്കേസില്‍ ജയിലില്‍ റിമാന്റിലായ പോലീസുകാരനെ അന്വേഷണവിധേയമായി അധികൃതര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ ശ്യാംകുമാറിനെയാണ് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം സസ്‌പെന്റ് ചെയ്തത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ ബാങ്ക് മുന്‍മാനേജര്‍ പി മാധവന്‍ നായരെ (67) കുത്തിക്കൊന്ന കേസില്‍ ബന്ധുവായ പോലീസുകാരനായ ശ്യാമിനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈമാസം 18ന് ഉച്ചക്ക് 12.30ഓടെ മുള്ളേരി കരണിയിലെ വീട്ടില്‍ നിന്ന് … Continue reading "ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍"
മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങി വീണ്ടും വ്യാപാരം നടത്തവെയാണ് വലയിലായത്.
ആലക്കോട്: കരുവഞ്ചാലില്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചപ്പാരപ്പടവ് കരിമളാബാദ് സ്വദേശി മുഹമ്മദ് അഫ്‌സലി (22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഈ സമയം ആലക്കോട് പോലീസ് സമീപത്തുണ്ടായിരുന്നു. പോലീസിന്റെ ഇടപെടലാണ് വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഫോണിലൂടെ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും കാറില്‍ കയറ്റിക്കൊണ്ടുപോയി വശീകരിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.
കാസര്‍കോട്: ഭാര്യക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു. തൃശൂര്‍ തൂവക്കാവ് സ്വദേശിയും മുംബൈയില്‍ വെബ് ഡിസൈനറുമായ മുഹമ്മദലി(24) ആണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി താഹിറയ്‌ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കളനാട് റെയില്‍വേ തുരങ്കത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. നേത്രാവദി എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. ഒരു വര്‍ഷം മുമ്പ് നവംബര്‍ മാസത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തൃശൂരിലെ വീട്ടില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവിന്റെ മരണവിവരമറിയാതെ യാത്ര … Continue reading "ഭാര്യക്കൊപ്പം സഞ്ചരിക്കവെ യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു"
അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണം

LIVE NEWS - ONLINE

 • 1
  13 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  14 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  15 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  18 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  18 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  19 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  20 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു