കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സൗമ്യയെ വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധവും കൂക്കുവിളിയേയും തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ നാലുദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഷാള്‍ കൊണ്ട് മുഖം മറച്ചെത്തിയ സൗമ്യയെ പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആ സമയം നാട്ടുകാര്‍ കൂക്കിവിളികളോടെയാണ് എതിരേറ്റത്. അവിഹിതബന്ധത്തിന് തടസംനിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൗമ്യ മൊഴി നല്കിയതത്രെ. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത … Continue reading "പിണറായി കൂട്ടക്കൊല; മുറിയില്‍ മകള്‍ കണ്ടത് അമ്മയുടെ നഗ്നത"
കണ്ണൂര്‍: തീരദേശ മേഖലയെ ആശങ്കയിലാക്കി കടല്‍ക്ഷോഭം തുടരുന്നു. നാലുദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പലതീരങ്ങളും കടലെടുത്തു. നിരവധി വീടുകളില്‍ വെള്ളംകയറി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാനിര്‍ദേശവും തുടരുന്നു. വിനോദസഞ്ചാരികള്‍ക്കും ജാഗ്രതാനിര്ദേശങ്ങളുണ്ട്. വിവിധ പ്രദേശങ്ങളില്‍ ശക്തമായ കടല്ക്ഷോഭമുണ്ടാവുകയും തിരമാലകള്‍ ആഞ്ഞടിച്ചുകയറുകയും ചെയ്തു. രൂക്ഷമായ കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച തീരനിവാസികള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായമെത്തിക്കണമെന്ന മുറവിളിയും കൂടിവരികയാണ്.