Saturday, January 19th, 2019

കാബൂള്‍ : അഫ്ഘാന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ സൈനികരുടെ തലവെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 11 സൈനികരില്‍ ഏഴു പേരെയാണ് തലവെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച താലിബാന്‍ തീവ്രവാദികള്‍ ആറ് സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദികളെ പാക് മണ്ണില്‍ നിന്ന് തുരത്തണമെന്ന അമേരിക്കന്‍ നിര്‍ദേശത്തോടുള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

READ MORE
ടോക്കിയോ : ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പസഫിക് തീരത്തുനിന്നും 115 കിലോമീറ്റര്‍ തെക്കുകിഴക്ക് മൊറിയോകയില്‍ 31 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദുബായ് : വടക്കന്‍ മലബാറിന്റെ വികസനക്കുതിപ്പ് അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായമയായ വെയ്ക്കും, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സും ചേര്‍ന്ന്് ജൂണ്‍ 8 , 9 തീയതികളില്‍ ദുബായ് ക്രൌണ്‍ പ്ലാസ്സ ഹോട്ടലില്‍ വെച്ച് ‘നോര്‍ത്ത് മലബാര്‍ കോളിങ്ങ്’ എന്ന വ്യാവസായിക പ്രദര്‍ശനവും സെമിനാറും നടത്തും. ഉത്തര മലബാറിലെ വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളെ പറ്റി വിദേശ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ദുബായിയില്‍ ആദ്യമായി നടത്തുന്ന … Continue reading "മലബാറിലെ നിക്ഷേപ സാധ്യതകള്‍; ദ്വിദിന പ്രദര്‍ശനം ജൂണ്‍ 8,9 തീയ്യതികളില്‍"
പെങ്ങളൊരുമ്പെട്ടാല്‍ കടലിനപ്പുറത്തിരുന്ന് സ്‌പോണ്‍സറിനും തടയാനാവില്ല. രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ചേരാന്‍ തീരുമാനിച്ചാല്‍, മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച വിവാഹത്തിന് നാട്ടില്‍ പോകാന്‍ യുവാവിന് അവധി നല്‍കാതെ ദുബായിലെ സ്‌പോണ്‍സര്‍ ചതിച്ചു. മുമ്പ് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി താലിചാര്‍ത്തി. വിവാഹം മംഗളകരം. ആറാട്ട് പുഴ വട്ടച്ചാല്‍ കലേഷ് ഭവനില്‍ ചന്ദ്രന്റെ മകന്‍ കമലേഷും(26) മുതുകുളം ഉണ്ണികൃഷ്ണ ഭവനത്തില്‍ ഉത്തമന്റെ മകള്‍ ഗൗരീകൃഷ്ണയും(19) തമ്മിലുള്ള വിവാഹമാണ് നാടകീയമുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കടലകത്തെ തോല്‍പിച്ച് മംഗളകരമായി പര്യവസാനിച്ചത്. മൂന്ന് വര്‍ഷമായി ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായ … Continue reading "അക്കരെ നിന്ന് മാരനെത്തിയില്ല; ഇക്കരെ പെങ്ങള്‍ താലിചാര്‍ത്തി"
കണ്ണൂര്‍ : വ്യായാമത്തിനിടയില്‍ ഗള്‍ഫില്‍ വെച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കണ്ണൂര്‍ താവക്കര പഴയ സെന്‍ട്രല്‍ തിയറ്ററിനടുത്ത പള്ളി മൂപ്പന്‍ അബ്ദുള്‍ജബ്ബാറാണ് (55) മരണപ്പെട്ടത്. ഷുഗര്‍ രോഗ ത്തെ തുടര്‍ന്ന് വ്യായാമം ചെയ്യവെയാണ് ജബ്ബാര്‍ ദുബായിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളമായി ജബ്ബാര്‍ ദുബായ് പോലീസ് കമ്മീഷണറുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ചിറക്കല്‍കുളം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: … Continue reading "ഗള്‍ഫില്‍ വ്യായാമത്തിനിടയില്‍ തളര്‍ന്നുവീണ കണ്ണൂര്‍ സ്വദേശി മരിച്ചു"
കാന്‍ബറ : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. മുന്‍ സ്‌റ്റേറ്റ് ലീഡര്‍ ബോബ് കാര്‍ ആയിരിക്കും പുതിയ വിദേശകാര്യമന്ത്രി. എന്നാല്‍ ധനമന്ത്രിയെ മാറ്റിയിട്ടില്ല. മുന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനെ പരാജയപ്പെടുത്തി ഗില്ലാര്‍ഡ് കഴിഞ്ഞ തിങ്കളാഴ്ചയാണ് നേതൃസ്ഥാനം ഉറപ്പിച്ചത്. റൂഡിന്റെ അടുത്ത അനുയായിയായ റോബര്‍ട്ട് മക് ക്ലെലാന്‍ഡിനെ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രിസ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.
ജിദ്ദ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ … Continue reading "ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്"
മധു മേനോന്‍ കണ്ണൂര്‍ : വിദേശരാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമസഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇന്ത്യയുടെ എംബസിയുള്ള രാജ്യങ്ങളില്‍ അതുടനെ നിലവില്‍ വരും. അത്തരം രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് നോര്‍ക്കക്ക് ചില പരിമിതികളുള്ള സാഹചര്യത്തിലാണിത്. വിദേശത്തുള്ളവര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം രണ്ട് തരത്തിലാണെന്നും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഇവിടുത്തെ പദ്ധതിയിലേക്ക് മാറുന്നതിന് കാലതാമസം അനുഭവപ്പെടുന്നതിന് മാറ്റം കൊണ്ടുവരുന്നുണ്ട്. വിദേശത്ത് അംഗത്വമുള്ളവര്‍ക്ക് പ്രതിമാസം അംശാദായം 300 രൂപയും നാട്ടില്‍ … Continue reading "പ്രവാസി മലയാളികള്‍ക്കായി നിയമസഹായ കേന്ദ്രങ്ങള്‍ വരുന്നു"

LIVE NEWS - ONLINE

 • 1
  55 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  2 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു